കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ ബിജെപിയെ കോണ്‍ഗ്രസ് വിറപ്പിക്കും, ടൈംസ് നൗ- നവഭാരത് എക്‌സിറ്റ് പോള്‍ ഇങ്ങനെ

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ കനത്ത പോരാട്ടമെന്ന് പ്രവചിച്ച് ടൈംസ് നൗ- - നവഭാരത് എക്‌സിറ്റ് പോള്‍. ബി ജെ പി 34 മുതല്‍ 42 സീറ്റ് വരേയും കോണ്‍ഗ്രസ് 24 മുതല്‍ 32് സീറ്റ് വരേയും നേടും എന്നാണ് ടൈംസ് നൗ- നവഭാരത് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിക്ക് ഹിമാചല്‍ പ്രദേശില്‍ സ്വാധീനം ചെലുത്താനാകില്ല. ഒറ്റ സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് ഹിമാചല്‍ പ്രദേശില്‍ നിന്ന് ലഭിക്കില്ല. മറ്റുള്ളവര്‍ ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടിയേക്കും എന്നും ടൈംസ് നൗ- നവഭാരത് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

ssa

ഗുജറാത്തില്‍ ബിജെപി തന്നെ, കോണ്‍ഗ്രസ് തകര്‍ന്നടിയും; ആം ആദ്മി അക്കൗണ്ട് തുറക്കും; എക്‌സിറ്റ് പോള്‍ ഫലംഗുജറാത്തില്‍ ബിജെപി തന്നെ, കോണ്‍ഗ്രസ് തകര്‍ന്നടിയും; ആം ആദ്മി അക്കൗണ്ട് തുറക്കും; എക്‌സിറ്റ് പോള്‍ ഫലം

ഹിമാചലില്‍ ബി ജെ പിക്ക് 45.1 ശതമാനം വോട്ടും കോണ്‍ഗ്രസിന് 40.9 ശതമാനം വോട്ടും ആം ആദ്മി പാര്‍ട്ടിക്ക് 5.3 ശതമാനം വോട്ടുമാണ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് 8.7 ശതമാനം വോട്ടും ലഭിക്കും. വിമതര്‍ ബി ജെ പിയുടെ പ്രകടനത്തെ ബാധിച്ചു എന്ന് 37 ശതമാനം പേരും ബാധിക്കില്ല എന്ന് 41 ശതമാനം പേരും അഭിപ്രായപ്പെട്ടു.

Viral Video- ഭാരത് ജോഡോ യാത്രയ്ക്കിടെ 'മോദി മോദി' മുദ്രാവാക്യം.. രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ, കൈയടിViral Video- ഭാരത് ജോഡോ യാത്രയ്ക്കിടെ 'മോദി മോദി' മുദ്രാവാക്യം.. രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ, കൈയടി

ചെറിയ രീതിയില്‍ ബാധിക്കും എന്ന് 14 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 8 ശതമാനം പേര്‍ ഒരഭിപ്രായവും പങ്കുവെക്കുന്നില്ല. ഹിമാചല്‍ പ്രദേശിലെ 34 ശതമാനം പേര്‍ സംസ്ഥാനത്തെ പ്രശ്‌നം പണപ്പെരുപ്പമാണ് എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 42 ശതമാനം പേര്‍ തൊഴിലില്ലായ്മയാണ് പ്രശ്‌നം എന്ന് അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ കറുത്ത കുതിരകളാകും എന്ന് 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇല്ല എന്നായിരുന്നു 43 ശതമാനം പേരുടെ അഭിപ്രായം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേത് മികച്ച പ്രകടനമാണ് എന്ന് 42% പേര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റേത് മികച്ച പ്രകടനമാണ് എന്നും സംസ്ഥാന സര്‍ക്കാരിന്റേത് ശരാശരി പ്രകടനമാണ് എന്നും 16 ശതമാനം അഭിപ്രായപ്പെട്ടു. കേന്ദ്രത്തിലും സംസ്ഥാനത്തും ശരാശരി എന്ന് 37% പേര്‍ അഭിപ്രായപ്പെട്ടു.

English summary
Himachal Pradesh election 2022: here is what Times Now- Navbharat Exit Poll predicts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X