കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക എക്‌സ് ഫാക്ടറാകുമോ? ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വെ

Google Oneindia Malayalam News

ഷിംല: വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് അഭിപ്രായ സര്‍വെ. എബിപി സീ വോട്ടര്‍ സര്‍വെയില്‍ സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്ക് വരെ സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്. ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് സാന്നിധ്യമറിയിക്കും എന്നും സര്‍വെയില്‍ പറയുന്നു.

പ്രിയങ്ക ഗാന്ധി ഹിമാചല്‍ പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത് ഗുണപരമായി എബിപി ന്യൂസ്-സിവോട്ടര്‍ സര്‍വേ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ എബിപി ന്യൂസ്-സിവോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം കോണ്‍ഗ്രസിന്റെ വോട്ടര്‍ ഷെയര്‍ 2.5% വര്‍ധിച്ചിട്ടുണ്ട്.

1

ഇതോടെ ബി ജെ പിയുടെ തൊട്ടടുത്തുള്ള വോട്ട് ഷെയര്‍ കോണ്‍ഗ്രസിന് ലഭിക്കും എന്നാണ് പ്രവചനം. 44.8% വോട്ട് ഷെയറുമായി ബി ജെ പി ഒന്നാമതായിരിക്കും എങ്കിലും 44.2 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് തൊട്ടടുത്ത് എത്തും. ആം ആദമിക്ക് 3.3 ശതമാനം വോട്ട് ഷെയറും ലഭിക്കും.

'എന്നെയാരും റേപ്പ് ചെയ്തിട്ടില്ല.. എവിടെ നിര്‍ത്തണമെന്ന് അറിയാം, ബിജെപിക്ക് ഞാന്‍ സ്വപ്‌ന സുന്ദരി'; സ്വപ്‌ന<br />'എന്നെയാരും റേപ്പ് ചെയ്തിട്ടില്ല.. എവിടെ നിര്‍ത്തണമെന്ന് അറിയാം, ബിജെപിക്ക് ഞാന്‍ സ്വപ്‌ന സുന്ദരി'; സ്വപ്‌ന

2

68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ 35 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ട് ഷെയര്‍ പ്രകാരം ബി ജെ പി 31 മുതല്‍ 39 വരെ സീറ്റുകളും കോണ്‍ഗ്രസിന് 29 മുതല്‍ 37 വരെ സീറ്റുകളുമാണ് പ്രവചിക്കുന്നത്.

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

3

ആം ആദ്മി പാര്‍ട്ടി 0 മുതല്‍ ഒരു സീറ്റ് വരേയും മറ്റുള്ളവര്‍ 0 മുതല്‍ 3 സീറ്റ് വരേയും നേടാം. ഒക്ടോബര്‍ 3 ന് പുറത്ത് വിട്ട എ ബി പി-സീ വോട്ടര്‍ അഭിപ്രായ സര്‍വെയില്‍ ബി ജെ പി ബഹുദൂരം മുന്നിലായിരുന്നു. ബി ജെ പി 37 - 45 നിയമസഭാ സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം.

'മലയാള സിനിമ കൊച്ചിയിലെത്തിയപ്പോൾ അധ:പതിച്ചു, കൊച്ചിയില്‍ ഗ്രൂപ്പുകള്‍, ഇനിയെങ്കിലും ഇടപെടണം': സുരേഷ് കുമാര്‍'മലയാള സിനിമ കൊച്ചിയിലെത്തിയപ്പോൾ അധ:പതിച്ചു, കൊച്ചിയില്‍ ഗ്രൂപ്പുകള്‍, ഇനിയെങ്കിലും ഇടപെടണം': സുരേഷ് കുമാര്‍

4

കോണ്‍ഗ്രസ് 21 മുതല്‍ 29 വരെ നിയമസഭാ സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. പിന്നീട് ഒക്ടോബര്‍ 14 ന് പുറത്ത് വന്ന രണ്ടാമത്തെ അഭിപ്രായ സര്‍വേയില്‍ കോണ്‍ഗ്രസിന് 20 മുതല്‍ 28 വരെ നിയമസഭാ സീറ്റുകള്‍ ലഭിക്കും എന്നായിരുന്നു പ്രവചനം.

English summary
Himachal Pradesh elections 2022: ABP C voter opinion poll hints close fight with BJP and congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X