ഹിമാചലില്‍ ബിജെപിക്ക് തുടര്‍ഭരണം; തൊട്ടുപിന്നില്‍ കോണ്‍ഗ്രസ്, എഎപി അക്കൗണ്ട് തുറന്നേക്കില്ല
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് തുടര്‍ ഭരണം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ശക്തനായ ഒരു നേതാവില്ലാതെയാണ് ഇത്തവണ ബിജെപി ഇവിടെ കളത്തിലിറങ്ങിയത്. പ്രചാരണത്തില്‍ തിളങ്ങി നിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു. ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
എന്നാല്‍ എല്ലാ പ്രതീക്ഷകളും മാറ്റി മറിച്ച് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. എഎപിക്ക് ഈ മലയോര സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ സാധിച്ചേക്കില്ല എന്നാണ് പ്രവചനം. വിശദാംശങ്ങള്‍ ഇങ്ങനെ...

2017 ആവര്‍ത്തിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. അന്ന് 44 സീറ്റ് ബിജെപിക്ക് കിട്ടിയിരുന്നു. എന്നാല്‍ ഇത്തവണ അല്‍പ്പം കുറയും. പ്രധാനപ്പെട്ട നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അവലോകനം ചെയ്താല്‍ ബിജെപിക്ക് 37 സീറ്റ് വരെ കിട്ടുമെന്ന് മനസിലാക്കാം. കോണ്‍ഗ്രസിന് 28 സീറ്റുകള്‍ കിട്ടാനാണ് സാധ്യത. എഎപിക്ക് സാധ്യതയില്ല. ഒരുപക്ഷേ ഒരു സീറ്റ് കിട്ടിയേക്കും.

റിപബ്ലിക് ടിവി-മാര്‍ക്ക്, ടൈംസ് നൗ-ഇടിജി, ന്യൂസ് എക്‌സ്-ജന്‍കിബാത്ത്, സീന്യൂസ്-ബാര്‍ക്ക് എന്നീ നാല് എക്‌സിറ്റ് പോള്‍ ഫലങ്ങളുടെയും പ്രവചനം ബിജെപിക്ക് അനുകൂലമാണ്. ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ 68 സീറ്റുകളാണുള്ളത്. 35 സീറ്റ് നേടുന്നവര്‍ക്ക് സംസ്ഥാനം ഭരിക്കാം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാകുകയാണെങ്കില്‍ സംസ്ഥാനത്ത് ബിജെപി ഭരണം തുടരും.

2017ലെ ഫലം പ്രകാരം ബിജെപിക്ക് 44 സീറ്റ്, കോണ്‍ഗ്രസിന് 21 സീറ്റ് എന്നിങ്ങനെയാണ് ലഭിച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ബിജെപിക്ക് സീറ്റുകള്‍ കുറയുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിന് അല്‍പ്പം കൂടുകയും ചെയ്യും. ദേശീയ പാര്‍ട്ടി എന്ന നിലയിലേക്ക് ഉയരുന്ന എഎപി ആദ്യമായിട്ടാണ് ഹിമാചല്‍ പ്രദേശില്‍ മല്‍സരിച്ചത്. അവര്‍ക്ക് സന്തോഷിക്കാന്‍ വകയില്ല.

ഗുജറാത്തിലും ബിജെപി തന്നെ ഭരണത്തില്‍ തുടരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി ഇത്തവണ 140 സീറ്റ് നേടണം എന്നായിരുന്നു അമിത് ഷാ ഗുജറാത്തിലെ നേതാക്കള്‍ക്ക് നല്‍കിയ ടാര്‍ജറ്റ്. 131 സീറ്റുകള്‍ കിട്ടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയാണ്. എക്‌സിറ്റ് പോള്‍ അനുകൂലമായതോടെ ബിജെപി വലിയ ആവേശത്തിലാണ്.












Click it and Unblock the Notifications