Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗ്ഗീയ കലാപം; ഹിന്ദുക്കള്‍ അലിഗഡില്‍ നിന്നും നാടുവിടുന്നു?

അലിഗഡ്: ഹിന്ദു മുസ്ലീം കലാപത്തെ തുടര്‍ന്ന് അലിഗഡില്‍ നിന്നും ഹിന്ദു കുടുംബങ്ങള്‍ നാട് വിടാനൊരുങ്ങുന്നു. വിവാഹിതയായ പത്തൊന്‍പത്കാരിയെ നാല് യുവാക്കള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ രൂക്ഷമായതിനാലാണ് 27 ഹിന്ദു കുടുംബങ്ങള്‍ നാട് വിടാനൊരുങ്ങുന്നത്.

വിവാഹം കഴിഞ്ഞ 19കാരി ഭര്‍ത്താവുമായി വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇവരുടെ സഹായത്തിന് വേണ്ടിയുള്ള നിലവിളി കേട്ട് കുറച്ച് ഹിന്ദുക്കള്‍ എത്തി. ഇതാണ് പിന്നീട് ഹിന്ദു മുസ്ലീം ലഹളയായി മാറിയത്. ചില യുവാക്കള്‍ ആകാശത്തേക്ക് വെടിവെക്കുകയും. മറ്റ് ചിലര്‍ ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് പോലീസ്എത്തി സ്ഥിതിഗതികള്‍ നിയന്ത്ര വിധേയമാക്കുകയായിരുന്നു.

വില്‍പ്പനയ്ക്ക്

വില്‍പ്പനയ്ക്ക്

അലിഗഡിലെ ബാബ്രി മന്ദീര്‍ ഏരിയയിലെ ഹിന്ദുക്കളുടെ വീടുകളുടെയും കടകളുടെയുമെല്ലാം മുകളില്‍ വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡ് എഴുതി വെച്ചതിനു പിന്നാലെയാണ് തങ്ങള്‍ ഇവിടം വിട്ട് പോകുകയാണെന്ന് ഹിന്ദു കുടുംബങ്ങള്‍ പറയുന്നത്.

അഭ്യര്‍ത്ഥിച്ചു

അഭ്യര്‍ത്ഥിച്ചു

ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ വീടും കടകളും വാങ്ങാന്‍ പ്രാദേശിക ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

നദീം, സുഹൈല്‍, ഇസ്മയില്‍, ഡാനിഷ് എന്നീ യുവാക്കള്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ നദീം അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്.

പ്രതിഷേധം

പ്രതിഷേധം

പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ബിജെപിക്കാര്‍ പോലീസ് സ്‌റ്റേഷനിലും കലക്ട്രേറ്റിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് വഴി നടക്കാന്‍ വേണ്ടി മറ്റുള്ളവരെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് ബിജെപി നേതാവും അലിഗഡ് മേയറുമായ ശകുന്തള ഭാരതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+