Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു ആഘോഷങ്ങൾ നിരന്തരം ആക്രമിക്കപ്പെടുമ്പോൾ; മഹാകുംഭ മേളയിൽ ഈ പ്രവണത വ്യക്തം, അറിയാം

ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളായി നൂറ്റാണ്ടുകളായി ആഘോഷിക്കപ്പെടുന്ന ഹിന്ദു ഉത്സവങ്ങളും മതപരമായ ചടങ്ങുകളും ഒക്കെ ചില ക്ഷുദ്ര ശക്തികൾ ലക്ഷ്യമിട്ട് തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ജനുവരി 12ന് പ്രയാഗ്‌രാജിലെ വിശുദ്ധ മഹാകുംഭിലേക്കുള്ള യാത്രാമധ്യേ തപ്‍തി-ഗംഗ എക്‌സ്‌പ്രസിലെ തീർത്ഥാടകർക്ക് നേരെ നടന്ന ആക്രമണമാണ് ഈ പട്ടികയിൽ ഒടുവിലത്തേത്.

മഹാരാഷ്ട്രയിലെ ജൽഗാവിന് സമീപം തീർത്ഥാടകർ കല്ലുകൊണ്ട് ആക്രമിക്കപ്പെടുകയായിരുന്നു. ബോധപൂർവമായ ഈ ആക്രമണം, ഹിന്ദു ആഘോഷങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന ശത്രുതാ മനോഭാവത്തിന്റെയും അസഹിഷ്‌ണുതയുടെയും കൃത്യമായ ലക്ഷ്യം മുന്നിൽ നിർത്തിയുള്ള ചിത്രം നമുക്ക് വ്യക്തമാക്കി തരുന്നതാണ്.

mahakumbh2025new

തപ്‍തി-ഗംഗ എക്‌സ്‌പ്രസിലെ ആക്രമണം: മുൻപും സമാന സംഭവങ്ങൾ

അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന 59 കർസേവകർ ക്രൂരമായി കൊലചെയ്യപ്പെട്ട 2002-ലെ കുപ്രസിദ്ധമായ ഗോധ്ര ട്രെയിൻ ആക്രമണത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവവികാസം. ഇത്തരം ആക്രമണങ്ങൾ ഹിന്ദു മത സമ്മേളനങ്ങളെ ലക്ഷ്യമാക്കി അവയുടെ സാംസ്‌കാരിക ഘടനയെ തന്നെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

രാമനവമി, ഹനുമാൻ ജയന്തി, ദുർഗ്ഗാപൂജ നിമജ്ജന വേളകളിലെ മതപരമായ ഘോഷയാത്രകൾക്ക് നേരെ കല്ലേറുണ്ടായത് മുതൽ ഹരിയാനയിലെ നൂഹ് ജില്ലയിൽ ബ്രിജ്മണ്ഡല് യാത്രയ്ക്കിടെ ഉണ്ടായ വർഗീയ കലാപങ്ങൾ വരെ ഈ പ്രവണത കൃത്യമായി വരച്ചുകാട്ടുന്നതാണ്. യുപിയിൽ മത ചടങ്ങിൽ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയതും ഇതിനോട് ചേർത്ത് വായിക്കാം.

രാഷ്ട്രീയ പ്രീണനത്തിന്റെ പങ്ക്

ഇത്തരം സംഭവങ്ങൾ കൂടുന്നത് രാഷ്ട്രീയവും ഭരണപരവുമായ പരാജയങ്ങളെക്കുറിച്ച് പല ചോദ്യങ്ങളും ഉയർത്തുന്നു. ഹിന്ദു ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതായി പല സംസ്ഥാന സർക്കാരുകളും ആരോപണങ്ങൾ നേരിടുന്നുണ്ട്. 2022ൽ മുഹറം ഘോഷയാത്രയുമായി കൂട്ടിമുട്ടാതിരിക്കാൻ പശ്ചിമ ബംഗാൾ ഭരണകൂടം ദുർഗ്ഗാ വിഗ്രഹ നിമജ്ജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നീക്കം വിഘടനവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതായി വിമർശനം നേരിട്ടിരുന്നു.

ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണി

റെയിൽവേ ലൈനുകളിലെ അനധികൃത കൈയേറ്റങ്ങൾ വലിയ ആശങ്കയ്ക്കാണ് കാരണമാവുന്നത്. അവ തന്നെ പലപ്പോഴും പ്രത്യേക സമുദായങ്ങളാണ് ഈ കാര്യത്തിൽ മുന്നിലുള്ളത്. നാട്ടിലെ അടിസ്ഥാന സൗകര്യങ്ങൾക്കും സാമുദായിക സൗഹാർദ്ദത്തിനും കാര്യമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന ഈ പ്രദേശങ്ങൾ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത്തരം കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉടനടി നിയമനടപടി സ്വീകരിക്കേണ്ടത് ഭാവിയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അനിവാര്യമാണ്.

ഇന്ത്യയുടെ സാംസ്‌കാരിക ഐക്യം കാത്തുസൂക്ഷിക്കണം

ആത്മീയ ഐക്യത്തിന്റെ പ്രതീകവും ആഗോള തലത്തിൽ തന്നെ അഭിമാനിക്കാവുന്ന ഇടവുമായ മഹാകുംഭം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിക്കുന്നത്. അവിടേക്കെത്തുന്ന തീർഥാടകർക്കെതിരായ ആക്രമണം ഇന്ത്യയുടെ സാംസ്‌കാരികവും സാമൂഹികവുമായ ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഈ സംഭവങ്ങൾ കേവലം വ്യക്തികൾക്ക് നേരെയുള്ള ആക്രമണമല്ല, മറിച്ച് രാജ്യത്തിന്റെ മതേതര ഘടനയ്ക്കും ഐക്യത്തിനും നേരെയുള്ള വെല്ലുവിളി കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+