ഹിന്ദുക്കളുടെ ക്ഷണക്കത്ത്, ജൈനന്മാരുടെ സദ്യ; ശ്രദ്ധയമായി ഒരു മുസ്ലീം വിവാഹം
ഭോപാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ നടന്ന ഒരു മുസ്ലീം വിവാഹം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്ന സ്ഥലത്തിനടുത്ത് ഏവര്‍ക്കും മാതൃകയാക്കാവുന്ന രീതിയില്‍ വിവിധ മതക്കാരുടെ ആചാരങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു വിവാഹം. ഹിന്ദുക്കളുടെ ക്ഷണക്കത്തും, ജൈനന്മാരുടെ സദ്യയും വിവാഹത്തെ വേറിട്ടതാക്കി.
റാണാപുരയിലെ മുഹമ്മദ് സലീം എന്ന യുവാവിന്റെ വിവാഹത്തിന്റെ ക്ഷണക്കത്തില്‍ ഗണശ ഭഗവാനും രാധാ കൃഷ്ണനുമെല്ലാമുണ്ടായിരുന്നു. വിവാഹദിവസം നല്‍കിയ ഭക്ഷണമാകട്ടെ ജൈനന്മാരുടെ രീതിയില്‍ വെജിറ്റേറിയനുമായി. ഒരു മാസം മുന്‍പ് പ്രദേശത്ത് ഹിന്ദു മുസ്ലീം മതവിഭാഗക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സമാധാനം നശിപ്പിക്കുന്നവര്‍ക്കുള്ള ഒരു താക്കീത് എന്ന നിലയിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സലീം പറയുന്നു.

ക്ഷണക്കത്ത് തയ്യാറാക്കുമ്പോള്‍ ബന്ധുക്കള്‍ എങ്ങിനെ സ്വീകരിക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍, കുടുംബം പിന്തുണയുമായി കൂടെ നിന്നതോടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സഹോദരനും പിതാവും തീരുമാനത്തിന് പൂര്‍ണ പിന്തുണതന്നു. സഹോദരനാണ് ജൈനന്മാരുടെ രീതിയില്‍ മെനുവൊരുക്കുന്നകാര്യം നിര്‍ദ്ദേശിച്ചത്.
വിവാഹത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ തീരുമാനത്തെ പുകഴ്ത്തിയതോടെ ഇപ്പോള്‍ അഭിമാനമുണ്ടെന്നും സലീം പറഞ്ഞു. സാധാരണ രീതിയില്‍ ഇത്തരമൊരു വിവാഹത്തില്‍ പങ്കെടുത്താല്‍ വെജിറ്റേറിയന്‍മാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാറില്ല. എന്നാല്‍, സലീമിന്റെ വിവാഹത്തില്‍ വേറിട്ട അനുഭവമായിരുന്നെന്ന് വിവാഹത്തിനെത്തിയവരും സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications