മീനാ മസ്ജിദ് പൊളിച്ചുനീക്കണം; പള്ളി നില്‍ക്കുന്നത് കൃഷ്ണ ജന്മഭൂമിയിലെന്ന് ഹര്‍ജി, പുതിയ വിവാദം
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ പള്ളികളില്‍ അവകാശവാദം ഉന്നയിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭ. മഥുരയിലെ മീനാ മസ്ജിദ് പൊളിച്ചുനീക്കണം എന്നാണ് സംഘടന നല്കിയ പുതിയ പരാതി. മഥുര സിവില്‍ കോടതിയിലാണ് ഹിന്ദു മഹാസഭ ട്രഷറര്‍ ദിനേശ് ശര്‍മ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും. മീനാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.

മുഗള്‍ ഭരണാധികാരി ഔറംബസീബ് കൃഷ്ണ ജന്മക്ഷേത്രം പൊളിക്കുകയായിരുന്നുവെന്നും അവിടെയാണ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചതെന്നും ദിനേശ് ശര്‍മ വാദിക്കുന്നു. കൃഷ്ണ ജന്മഭൂമിയിലെ കിഴക്കന്‍ അതിര്‍ത്തി മേഖലയിലാണ് മീന മസ്ജിദ് നിര്‍മിച്ചത്. കൃഷ്ണ ക്ഷേത്രത്തിന് ചുറ്റും കൈയ്യേറാനാണ് മുസ്ലിങ്ങള്‍ ശ്രമിച്ചിരുന്നത്. വടക്ക് ഭാഗത്ത് ഷാഹി ഈദ്ഗാഹും കീഴക്കന്‍ ഭാഗത്ത് മീനാ മസ്ജിദും നിര്‍മിച്ചു. അവര്‍ ക്രമേണ ക്ഷേത്രഭൂമി മുഴുവന്‍ കൈയ്യേറാന്‍ ശ്രമിക്കുകയായിരുന്നു എന്നും ശര്‍മ ആരോപിക്കുന്നു.
വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ് കോടതിയില്‍ നിന്ന് വന്നതിന് പിന്നാലെയാണ് മീനാ മസ്ജിദുമായി ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗ്യാന്‍വാപി മസ്ജിദിന്റെ മതിലിനോട് ചേര്‍ന്ന പ്രദേശത്ത് വിഗ്രഹങ്ങള്‍ കണ്ടുവെന്നും ഇവിടെ നിത്യാരാധനയ്ക്ക് അനുമതി വേണമെന്നും അഞ്ച് സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ആവശ്യം പരിഗണിച്ച് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വെ നടത്താന്‍ കോടതി നിര്‍ദേശിച്ചു.
സര്‍വ്വെ നടത്തിയപ്പോള്‍ പള്ളിയിലെ വെള്ള സംഭരണിയില്‍ ശിവലിംഗം കണ്ടുവെന്നു ഹിന്ദു വിഭാഗത്തിന്റെ പ്രതിനിധികള്‍ വെളിപ്പെടുത്തി. എന്നാല്‍ നമസ്കാരത്തിന് മുമ്പായി അംഗശുദ്ധി വരുത്തുന്ന ഹൗളിലെ അടയാളമാണിതെന്ന് പള്ളി കമ്മിറ്റി പറയുന്നു. സ്ത്രീകളുടെ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി കോടതിയെ സമീപിച്ചു.
കമ്മിറ്റിയുടെ ഹര്‍ജി തള്ളിയ കോടതി സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. ഇതോടെ ബാബരി മസ്ജിദ് കേസിന് ശേഷം മറ്റൊരു സാമുദായിക ധ്രുവീകരണ നീക്കമാണ് നടക്കുന്നത് എന്ന് മജ്ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications