ഗാന്ധിയുടെ ചരമവാര്‍ഷികം ഗോഡ്സെ ആപ്തെ സ്മൃതി ദിവസ് ആയി ആചരിച്ച് ഹിന്ദുമഹാസഭ
ന്യൂദല്‍ഹി: ഗാന്ധിഘാതകന് നാഥുറാം ഗോഡ്സെയ്ക്കും കൂട്ടുപ്രതിയായ നാരായണ്‍ ആപ്തേയ്ക്കുമായി 'ഗോഡ്സെ-ആപ്തെ സ്മൃതി ദിവസ്' ആചരിച്ച് ഹിന്ദു മഹാസഭ. രാഷ്ട്രം മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷികം ആചരിച്ച ദിവസമാണ് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നാഥുറാം ഗോഡ്സെയ്ക്കും നാരായണ്‍ ആപ്തേയ്ക്കും ഹിന്ദു മഹാസഭ ആദരാഞ്ജലി അര്‍പ്പിച്ചത്. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ നടന്ന ധര്‍മ്മ സന്‍സദില്‍ മഹാത്മാ ഗാന്ധിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റിലായ മതനേതാവ് കാളീചരണ്‍ മഹാരാജിനും നാല് നേതാക്കള്‍ക്കും ഹിന്ദു മഹാസഭ 'ഗോഡ്സെ-ആപ്തേ ഭാരതരത്ന' നല്കി.
'ഇന്ത്യയെ പാകിസ്ഥാനുമായി സംയോജിപ്പിച്ച് 'അഖണ്ഡ ഭാരതം' ആക്കാനുള്ള ദൃഢനിശ്ചയത്തോടെ ഞങ്ങള്‍ ഭാരത മാതാവിന്റെ ആരതി നടത്തി. 1948 ജനുവരി 30 ന് അവരെ അറസ്റ്റ് ചെയ്തതിലുള്ള ഞങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ ജനുവരി 30 'ഗോഡ്സെ ആപ്തേ സ്മൃതി ദിവസ്' ദിനമായി ആചരിക്കുന്നു, ''ഹിന്ദു മഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീര് ഭരദ്വാജ് പി ടി ഐയോട് പറഞ്ഞു. ഗ്വാളിയോറില്‍ വെച്ച് ഹിന്ദു മഹാസഭ കാളീചരണ്‍ മഹാരാജിനെയും ഹിന്ദു മഹാസഭയുടെ നാല് നേതാക്കളെയും ഗോഡ്സെ-ആപ്തേ ഭാരതരത്ന നല്കി ആദരിച്ചതായി ഭരദ്വാജ് വ്യക്തമാക്കി.

കാളീചരണ്‍ മഹാരാജ് ജയിലിലായതിനാല്‍ അദ്ദേഹത്തിന് വേണ്ടി പ്രമോദ് ലോഹപത്രെയാണ് ആദരം ഏറ്റുവാങ്ങിയതെന്നും ഭരദ്വാജ് പറഞ്ഞു. ഗ്വാളിയോറിലെ ദൗലത് ഗഞ്ച് ഏരിയയിലെ മഹാസഭയുടെ ഓഫീസിലാണ് പരിപാടി നടന്നത്. സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദു മഹാസഭ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഭരദ്വാജ് അവകാശപ്പെട്ടു. 1947-ലെ ഇന്ത്യാ വിഭജനത്തിന് മഹാത്മാഗാന്ധിയാണ് കാരണമെന്ന് പറഞ്ഞ ഭരദ്വാജ് ഗാന്ധിയെ കുറ്റപ്പെടുത്തി. വിഭജനം കാരണം ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്കും ജീവന് നഷ്ടപ്പെടുകയും കുടിയിറക്കല്‍ നേരിടുകയും ചെയ്തു.

ചര്‍ക്ക (മഹാത്മാഗാന്ധി ജനകീയമാക്കിയ നൂല് നൂല്ക്കുന്ന ചക്രം) കാരണമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് വിശ്വസിക്കാന്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ വീരമൃത്യു വരിച്ച ഏഴുലക്ഷം പേരുടെ ത്യാഗം കോണ്‍ഗ്രസും ബി ജെ പിയും ജനങ്ങളെ അറിയിച്ചില്ലെന്നും ഭരദ്വാജ് ആരോപിച്ചു. എല്ലാ വിപ്ലവകാരികളെയും മഹാസഭ ആദരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1949 ല്‍ നാഥുറാം ഗോഡ്സെയെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊണ്ടുവന്ന മണ്ണ് ഉപയോഗിച്ച് ഗോഡ്സെയുടെ പ്രതിമ നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ ഹിന്ദു മഹാസഭ പറഞ്ഞിരുന്നു.

എന്നാല്‍ 2017 നവംബറില്‍ ഗ്വാളിയോര്‍ ജില്ലാ അധികാരികള്‍ ഗോഡ്സെയുടെ പ്രതിമ കണ്ടുകെട്ടി, അതിന്റെ ഓഫീസ് ഗോഡ്സെയുടെ ക്ഷേത്രമാക്കി മാറ്റാനുള്ള ഹിന്ദു മഹാസഭയുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. മഹാസഭ കാളീചരണ്‍ ഉള്‍പ്പെടെയുള്ളവരെ 'ഗോഡ്സെ ആപ്തേ ഭാരതരത്ന' നല്കി ആദരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, മഹാത്മാഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചത് കേന്ദ്രത്തില്‍ അധികാരത്തിലേറിയ ബി ജെ പി സര്‍ക്കാരാണെന്നായിരുന്നു മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ്മ പറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ ഭാരത് രത്ന (ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി) നല്കുന്ന ഒരു പ്രക്രിയയുണ്ട്. റോഡില്‍ നില്ക്കുന്ന ആര്‍ക്കും ഇത് നല്‍കാനാവില്ല. എന്നാല്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് താനെയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ജനുവരി 19 നാണ് മഹാരാഷ്ട്രയിലെ താനെ പൊലീസ് ഛത്തീസ്ഗഡില്‍ നിന്ന് കാളീചരണിനെ അറസ്റ്റ് ചെയ്തത്. അതേസമയം രാഷ്ട്രപിതാവിന്റെ 74-ാം ചരമവാര്‍ഷികം ഞായറാഴ്ചയാണ് രാജ്യം ആചരിച്ചത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications