പശുവിനെ കൊന്നത് ഹിന്ദു മഹാസഭാ നേതാക്കള്‍, മുസ്ലീങ്ങള്‍ക്ക് മേല്‍ കുറ്റം ചാര്‍ത്താന്‍ ശ്രമമെന്ന് യുപി പൊലീസ്
ലഖ്‌നൗ: രാമനവമി ഘോഷയാത്രയ്ക്കിടെ ആഗ്രയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഹിന്ദു മഹാസഭയുടെ ശ്രമം. പശുക്കളെ കശാപ്പ് ചെയ്ത് ആ കുറ്റം മുസ്ലിങ്ങള്‍ക്ക് മേല്‍ കെട്ടിവെക്കാന്‍ ആള്‍ ഇന്ത്യ ഹിന്ദുമഹാസഭ നേതാവ് ശ്രമിച്ചതായി യു പി പൊലീസ് പറഞ്ഞു എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ രാമനവമി ദിനത്തില്‍ ഗോവധം ആരോപിച്ച് നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറില്‍ രാമനവമി ആഘോഷത്തിനിടെ നടത്തിയ റെയ്ഡിനിടെയാണ് യുവാക്കളെ പിടികൂടിയത്. ഭാരത് ഹിന്ദു മഹാസഭയുടെ നിരവധി ഭാരവാഹികളുടെ പേരുകളും ഗോവധ ഗൂഢാലോചനയില്‍ തെളിഞ്ഞിട്ടുണ്ട് എന്ന് പൊലീസ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ട് ആണ് ഇതിലെ പ്രധാന സൂത്രധാരന്‍ എന്നാണ് വിവരം.

ഗൂഢാലോചനയില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. പൊലീസ് അന്വേഷണത്തില്‍ പല വസ്തുതകളും പുറത്തുവന്നിട്ടുണ്ടെന്ന് ഡിസിപി സൂരജ് റായ് പറഞ്ഞു. എഫ്ഐആറില്‍ പേരുള്ള ഇമ്രാന്‍ എന്ന താക്കൂര്‍, ഷാനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 29 ന് രാത്രി 8 മണിക്ക് മെഹ്താബ് ബാഗില്‍ എത്തിയെന്നും ഇമ്രാന്‍, സല്‍മാന്‍, സൈറോ എന്നിവരെ അവിടെ കണ്ടെന്നും ആണ് ഷാനു പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
തുടര്‍ന്ന് അവിടെ അലഞ്ഞുതിരിയുന്ന പശുവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് ഷാനുവും ഇമ്രാനും പോയി ജിതേന്ദ്ര കുശ്വാഹയെ ഇക്കാര്യം അറിയിച്ചത്. ജിതേന്ദ്ര കുശ്വാഹയെക്കൊണ്ട് മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് നാകിം, മുഹമ്മദ് ഷാനു എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുപ്പിക്കുകയായിരുന്നു. ഷാനുവിനെയും നാലാം പ്രതിയെന്ന് സംശയിച്ച് ഇമ്രാന്‍ ഖുറേഷി എന്ന ഒരാളെയും പിറ്റേ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഷാനു അടക്കമുള്ളവര്‍ക്ക് നക്കീം, ബിജ്ജോ, റിസ്വാന്‍ എന്നിവരുമായുള്ള വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നില്‍ എന്ന് പൊലീസ് വ്യക്തമാക്കി. പശുവിനെ കൊന്ന സ്ഥലത്ത് സഞ്ജയ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ പൊലീസിനായിട്ടുണ്ട്. കുറ്റം ആരോപിക്കപ്പെട്ടവരുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും അവര്‍ അടുത്തിടെയൊന്നും പ്രദേശത്ത് പോയതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാനുവിനെയും ഇമ്രാന്‍ ഖുറേഷിയെയും ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു. രാമനവമി ദിനത്തോടനുബന്ധിച്ചുള്ള സമയത്താണ് പശുവിനെ കൊന്നതെന്നും ഇത് സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഗോവധ വിരുദ്ധ നിയമം കര്‍ശനമാക്കിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. പരമാവധി 10 വര്‍ഷം വരെ കഠിന തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണിത്.












Click it and Unblock the Notifications