ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വര്‍; സമ്മതിക്കില്ലെന്ന് പോലീസ്
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ മഥുരയിലെ ചരിത്ര പ്രസിദ്ധമായ ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭയുടെ ഭീഷണി. ഡിസംബര്‍ ആറിന് പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നും കൃഷ്ണന്റെ ജന്മസ്ഥലമാണതെന്നും ഹിന്ദു മഹാസഭ പറയുന്നു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പള്ളിക്ക് എല്ലാ സുരക്ഷയും ഒരുക്കുമെന്ന് പോലീസ് അറിയിച്ചു. ചില സംഘടനകള്‍ ഡിസംബര്‍ ആറിന് ഈദ്ഗാഹ് മസ്ജിദിലേക്ക് മാര്‍ച്ച് നടത്തുമെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരു പരിപാടിക്കും അനുമതി നല്‍കിയിട്ടില്ല. അനുമതി നല്‍കില്ലെന്നും ജില്ലാ പോലീസ് മേധാവി ഗൗരവ് ഗ്രോവര്‍ പറഞ്ഞു.
മഥുരയില്‍ ഈദ്ഗാഹ് മസ്ജിദും കൃഷ്ണ ക്ഷേത്രവും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. 17ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പ്രാദേശിക കോടതികളില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദങ്ങള്‍ നടക്കവെയാണ് ഡിസംബര്‍ ആറിന് പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന ഭീഷണി. ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമവും ഒരുവിഭാഗം നടത്തുന്നുണ്ട്.

പള്ളിക്കകത്ത് ഹൈന്ദവ ആചാര പ്രകാരമുള്ള കര്‍മങ്ങള്‍ നടത്തുമെന്നാണ് ഹിന്ദു മഹാസഭയുടെ ഭീഷണി. പള്ളി പൊളിച്ചുമാറ്റണമെന്ന് മറ്റൊരു ഹിന്ദുത്വ സംഘടനയായ നാരായണി സേന ആവശ്യപ്പെട്ടു. കൃഷ്ണ ക്ഷേത്രത്തിലേക്ക് ഇവര്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നാരായണി സേനയുടെ നേതാക്കളെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടറി അമിത് മിശ്രയെ മഥുര കോട്വാളിയിലും ദേശീയ പ്രസിഡന്റ് മനീഷ് യാദവിനെ ലഖ്നൗവിലുമാണ് കസ്റ്റഡിയിലെടുത്തത്.
ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കളക്ടര്‍ നവനീത് സിങ് ചഹല്‍ പറഞ്ഞു. പോലീസുമായി ചേര്‍ന്ന് കളക്ടര്‍ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തി. പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ കളക്ടറെ സമീപിച്ചിരുന്നുവെങ്കിലും അനുമതി നല്‍കിയിട്ടില്ല. 1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്തത്. സമാനമായ സാഹചര്യം മഥുരയിലും ഒരുക്കാനാണ് ശ്രമം.
ഡിസംബര്‍ ആറിന് മഥുരയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഖൗമി ഏകതാ മഞ്ച് എന്ന സംഘടന ആവശ്യപ്പെട്ടു. ക്ഷേത്രവും പള്ളിയും നിലവിലുള്ളത് പോലെ തുടരണമെന്ന് ഇരു മതവിഭാഗത്തിലെയും നേതാക്കള്‍ 53 വര്‍ഷം മുമ്പ് കരാറുണ്ടാക്കിയിരുന്നു. ആ കരാര്‍ ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് ഖൗമി ഏകത മഞ്ച് നേതാവ് മധുവാന്‍ ദത്ത് ചതുര്‍വേദി പറഞ്ഞു. അനാവശ്യ വിവാദം ചിലര്‍ സൃഷ്ടിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അഖിലേന്ത്യാ തീര്‍ഥ പുരോഹിത് മഹാസഭ അഭ്യര്‍ഥിച്ചു. രാജ്യത്തെ നൂറോളം വലിയ ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ സംഘടനയാണ് അഖിലേന്ത്യാ തീര്‍ഥ പുരോഹിത് മഹാസഭ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications