കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മതം പ്രചരിപ്പിക്കാൻ വേണ്ടി'; മുസ്ലിം വിദ്യാർത്ഥിക്കെതിരെ ഹിന്ദു സംഘടനകൾ; ഹെഡ്മിസ്ട്രസ് കൈമലർത്തി

'മതം പ്രചരിപ്പിക്കാൻ വേണ്ടി'; മുസ്ലിം വിദ്യാർത്ഥിക്കെതിരെ ഹിന്ദു സംഘടനകൾ; ഹെഡ്മിസ്ട്രസ് കൈമലർത്തി

Google Oneindia Malayalam News

ഡൽഹി: സ്കൂളിൽ മുസ്ലിം വിദ്യാർത്ഥികൾ നിസ്കരിച്ച സംഭവത്തിൽ പ്രതിഷേധം. ഹിന്ദു സംഘടനകളാണ് പ്രതിഷേധിച്ച് രംഗത്ത് എത്തിയത്. ഇരുപതോളം വിദ്യാർത്ഥികൾക്കാണ് എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ് മുറിയിൽ നിസ്കരിക്കാൻ ഹെഡ്മിസ്ട്രസ് അനുമതി നൽകിയത്.

എന്നാൽ ഇതിന് എതിരെയാണ് പ്രതിഷേധം ഉണ്ടായിരിക്കുന്നത്. കർണാടകയിലെ കോലാർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നത്. പ്രതിഷേധത്തിന് പിന്നാലെ കോളാർ ജില്ലാ കലക്ടർ ഉമേഷ് കുമാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. സ്‌കൂൾ സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രേവണ സിദ്ധപ്പയെ ചുമതലപ്പെടുത്തി.

karndka

എന്നാൽ, സംഭവത്തിന് പിന്നാലെ മുസീം വിദ്യാർത്ഥികളുടെ പ്രതികരണം ഇങ്ങനെ ; -"രണ്ട് മാസം മുമ്പ് സ്കൂൾ തുറന്നത് മുതൽ ഞങ്ങൾ സ്കൂളിൽ നിസ്കരിക്കാറുണ്ട്. ഇതിനായി സ്കൂൾ ഹെഡ്മിസ്ട്രസ് അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, പ്രതിഷേധക്കാർ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രധാന അധ്യാപിക ഉമാ ദേവിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു, "എനിക്ക് ഈ വിഷയത്തെ കുറിച്ച് ഒന്നും അറിയില്ല.

ഞാൻ അനുമതി നൽകിയിട്ടില്ല. വിദ്യാർത്ഥികൾ ഇത് സ്വയം എടുത്ത തീരുമാനം ആണ്. ഇത്തരത്തിൽ നിസ്കാരം സ്കൂളിൽ സംഭവക്കുമ്പോൾ താൻ ഇവിടെ ഇല്ലായിരുന്നു. എന്നാൽ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഫോണിലൂടെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ഈ സമയത്താണ് ഇത്തരത്തിലുളള സംഭവം താൻ അറിഞ്ഞതെന്നും ഹെഡ്മിസ്ട്രസ് പറയുന്നു.

എന്നാൽ, സ്കൂളിൽ മതം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം.അതേസമയം, ഇക്കഴിഞ്ഞ ദിവസം സമാനമായ സംഭവം കർണാടകയിൽ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് ഹിജാബ് ധരിക്കുന്ന വിഷയത്തിൽ പ്രതിഷേധം കടുക്കുന്നു.

ഉഡുപ്പി ജില്ലയിലെ സർക്കാർ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഹിജാബ് ധരിക്കാൻ സാധിക്കാതിരുന്നത്. കോളേജിൽ ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന ഏതാനും മുസ്ലീം വിദ്യാർത്ഥികളും അവരുടെ സീനിയർമാരുമായാണ് പ്രതിഷേധം ഉണ്ടായത്. മൂന്നാഴ്ചയോളമായി കോളേജിൽ സംഘർഷം രൂക്ഷമായി തുടരുകയായിരുന്നു.

സംഘർഷം പ്ലക്കാർഡ് രൂപത്തിലും വലിയ പ്രതിഷേധിച്ചമായി മാറിരുന്നു. കോളേജ് ഗേറ്റിന് മുന്നിൽ പ്ലക്കാർഡുകളുമായി കുട്ടികൾ പ്രതിഷേധിച്ചത്. 'തങ്ങളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് തടയുന്നത് സീനിയർമാരാണ്. ഇത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പുരുഷ അദ്ധ്യാപകരുടെ മുമ്പിൽ ഇരിക്കുമ്പോൾ തങ്ങൾക്ക് അസ്വാസ്ഥ്യമുണ്ടെന്നും' വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. 'ഞങ്ങൾ ഹിജാബ് ധരിച്ചാണ് കോളേജിൽ എത്തിയത്. എന്നാൽ, ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഞങ്ങളെ ഇവർ വീണ്ടും തടഞ്ഞു," വിദ്യാർത്ഥികളിലൊരാളായ ആലിയ എൻ‌ ഡി ‌ടി‌ വിയോട് വ്യക്തമാക്കിയതായിരുന്നു ഇക്കാര്യം.

"ഹിജാബ് ധരിച്ചതിന് ഞങ്ങളെ 20 ദിവസത്തേക്ക് വിലക്കിയിരിക്കുന്നു. ഞങ്ങൾക്ക് നീതി വേണം,". "പർദ ധരിക്കാനുള്ള അവകാശം ഭരണഘടന ഞങ്ങൾക്ക് നൽകുന്നു, എന്തുകൊണ്ടാണ് കോളേജിൽ ഇത് സമ്മതിക്കുന്നില്ല?" മറ്റൊരു വിദ്യാർത്ഥിയായ മുസ്‌കൻ സൈനബ് പറഞ്ഞു.കോളേജ് അധികൃതരും ജില്ലാ അധികൃതരും വിദ്യാർത്ഥികൾക്ക് അന്ത്യശാസനം നൽകിയതിന് തൊട്ടു പിന്നാലെ ആണ് പുതിയ പ്രതിഷേധം കോളേജിൽ ഉണ്ടായത്. ഈ ആചാരം അച്ചടക്കത്തിന് എതിരാണെന്നും സ്കൂളുകളും കോളേജുകളും ധർമ്മം അനുഷ്ഠിക്കാനുള്ള സ്ഥലം അല്ല എന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് എൻ ഡി ടി വിയോട് പറഞ്ഞിരുന്നു.

ആർ വ്യല്യൂ കുറയുന്നു; രാജ്യത്ത് കോവിഡിന്റെ രൂക്ഷ വ്യാപനം അവസാനിക്കുന്നതായി മദ്രാസ് ഐഐടി പഠനംആർ വ്യല്യൂ കുറയുന്നു; രാജ്യത്ത് കോവിഡിന്റെ രൂക്ഷ വ്യാപനം അവസാനിക്കുന്നതായി മദ്രാസ് ഐഐടി പഠനം

Recommended Video

cmsvideo
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam

അതേസമയം, 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുറച്ച് ആളുകൾ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്ന ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ചുള്ള പരാമർശം വരുന്ന 2023 ലെ അസംബ്ലി തിരഞ്ഞെടുപ്പിന് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് നാഗേഷ് ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ വിദ്യാർത്ഥികൾ നിഷേധിച്ചിരുന്നു.

English summary
Hindu organizations protest at Karnataka school over Muslim students namaz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X