കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു രക്തച്ചൊരിച്ചിലിന് പിന്നില്‍ ഹിന്ദുരക്ഷാദള്‍; സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു

Google Oneindia Malayalam News

Recommended Video

cmsvideo
Hindu Raksha Dal leader Takes Responsibility For JNU violence | Oneindia Malayalam

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു രക്ഷാ ദള്‍ ഏറ്റെടുത്തു. മുഖംമറച്ച് ക്യാമ്പസിലെത്തിയ സംഘമാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരവെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദുരക്ഷാദള്‍ രംഗത്തുവന്നിരിക്കുന്നത്.

ജെഎന്‍യു ക്യാമ്പസിലെത്തിയ അക്രമികള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും നിഷ്‌കരുണം ആക്രമിച്ചിരുന്നു. 30ലധികം പേരാണ് പരിക്കുകളോടെ എയിംസിലെ ട്രോമ സെന്ററില്‍ ചികില്‍സ തേടിയത്. ആക്രമണത്തിനെതിരെ രാഷ്ട്രീയ, സാമൂഹിക, കായിക മേഖലയിലുള്ളവര്‍ രംഗത്തുവന്നിരിക്കെയാണ് ഹിന്ദു രക്ഷാദള്‍ ഉത്തരവാദിത്തം ഏറ്റെടുത്തത്....

ഹിന്ദുരക്ഷാദള്‍ നേതാവ് പറയുന്നു

ഹിന്ദുരക്ഷാദള്‍ നേതാവ് പറയുന്നു

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ജെഎന്‍യു എന്ന് ഹിന്ദുരക്ഷാദള്‍ നേതാവ് പിങ്കി ചൗധരി ആരോപിച്ചു. ഇത് വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ല. ആക്രമണത്തിന്റെ എല്ലാ ഉത്തരവാദിത്തവും തങ്ങള്‍ ഏറ്റെടുക്കുന്നു. ആക്രമണം നടത്തിയത് തങ്ങളുടെ പ്രവര്‍ത്തകരാണെന്നും പിങ്കി ചൗധരി പറഞ്ഞു.

പോലീസ് അന്വേഷണം തുടങ്ങി

പോലീസ് അന്വേഷണം തുടങ്ങി

ഹിന്ദുരക്ഷാദള്‍ നേതാവിന്റെ അവകാശവാദം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ദില്ലി പോലീസ് ഇക്കാര്യം നിരീക്ഷിച്ചുവരികയാണ്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് കേന്ദ്രമായി അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ സംഘമാണ് ഹിന്ദു രക്ഷാ ദള്‍.

വീഡിയോ പരിശോധിക്കുന്നു

വീഡിയോ പരിശോധിക്കുന്നു

അതേസമയം, മുഖംമറച്ചെത്തിയ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. വീഡിയോ ദൃശ്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്താത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച

കഴിഞ്ഞ ഞായറാഴ്ച

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ പുറത്തുനിന്നുള്ള ഒരു സംഘമെത്തി ആക്രമണം നടത്തിയത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ച സംഘം വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു. സര്‍വകലാശാല അധികൃതര്‍ പോലീസിനെ വിളിക്കുകയും പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

 വിദ്യാര്‍ഥി നേതാവിനെതിരെ കേസ്

വിദ്യാര്‍ഥി നേതാവിനെതിരെ കേസ്

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം, പ്രതികളുമായി പോലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഐഷെ ഘോഷ് ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ പോലീസ് കേസെടുത്തതും വിവാദമായിട്ടുണ്ട്. വസ്തുവകകള്‍ നശിപ്പിച്ചുവെന്നാണ് കേസ്.

English summary
Hindu Raksha Dal takes full responsibility for JNU attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X