ഇസ്ലാം മതം സ്വീകരിക്കാനും ബീഫ് കഴിക്കാനും ഹിന്ദു യുവതിക്ക് സമ്മര്‍ദ്ദം
പട്‌ന: ഹിന്ദു യുവതിയെ ഇസ്ലാം മതത്തിലേക്ക് മാറാനും ബീഫ് കഴിക്കാനും പ്രേരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തന്റെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഇസ്ലാം മതം സ്വീകരിക്കാനും ബീഫ് കഴിക്കാനും പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റ്. അശ്ലീല ചിത്രം നിര്‍മ്മിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്തത്. റിസ്‌വി ഹസ്സന്‍, ഫൈസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യകുറ്റവാളികളായ മദ്രസയിലെ മൗലവി, ആസിഫ് എന്നിവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
പട്‌നയിലെ ഫുല്‍വാരി ഷരീഫിലെ ആസിഫ് എന്ന മുസ്ലിം യുവാവിനെ വിവാഹം കഴിച്ച യുവതിയ്‌ക്കെതിരെയാണ് ഭീഷണി. ഇസ്ലാം മതം പഠിപ്പിക്കുന്നതിനായി ഒരു മാസം മദ്രസയില്‍ താമസിപ്പിക്കാനുള്ള ശ്രമവും കുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്നും യുവതി സാക്ഷ്യപ്പെടുത്തുന്നു.
ഫേസ്ബുക്ക് വഴിയുള്ള പരിചയമാണ് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നതിലേക്കെത്തിച്ചത്. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് പട്‌നയിലെത്തിയ യുവതിയെ ആസിഫ് ഹോട്ടലില്‍ താമസിപ്പിച്ചു. തുടര്‍ന്ന് ശീതളപാനീയത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയ ശേഷം യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ എംഎംഎസ്സായി അയച്ചുനല്‍കുകയും ചെയ്തു. തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോകണമെന്നാവശ്യപ്പെട്ട് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തു. എന്നാല്‍ സംഭവം പൊലീസില്‍ അറിയിക്കാന്‍ ധൈര്യമില്ലാതിരുന്ന യുവതി ഇത് പുറത്തുപറയാന്‍ തയ്യാറായില്ല.

വീണ്ടും ഫോണില്‍ വിളിച്ച് കൊല്‍ക്കത്തയിലേക്ക് വരാന്‍ ആവശ്യപ്പെട്ട ആസിഫ് വിവാഹം കഴിക്കാമെന്ന് വാക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ആസിഫ് യുവതിയെ തന്റെ ബന്ധുക്കളെ കാണാന്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ട ആസിഫിന്റെ കുടുംബം അതിനായി മദ്രസയില്‍ താമസിച്ച് മതം പഠിക്കാനും ആവശ്യപ്പെട്ടു. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ പീഡനം തുടരുമെന്നും ആസിഫിന്റെ കുടുംബം വ്യക്തമാക്കി. ഒടുവിലാണ് യുവതിയും അമ്മയും പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഫുല്‍വാരി ഷെരീഫിലെ വനിതാ പൊലീസ് സ്റ്റേഷനിലെ പരാതിയുടെ അടിസ്ഥാനത്തിലാണ് റിസ്‌വി ഹസ്സന്‍, ഫൈസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications