Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബറി മസ്ജിദിന് ശേഷം താജ് മഹലോ?? വിടാതെ സംഘപരിവാർ.. താജ് മഹലിന് മുന്നിൽ ശിവപൂജ!

ആഗ്ര: സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ മുറിവ് രാജ്യത്തിന് ഇതുവരെ ഉണക്കാനായിട്ടില്ല. അതിനിടെയാണ് സംഘികള്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലില്‍ കണ്ണ് വെച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ നിന്നും താജ് മഹലിനെ വെട്ടിമാറ്റി യോഗി ആദിത്യനാഥാണ് തുടക്കമിട്ടത്. താജ്മഹലിന്റെ സ്ഥാനത്ത് തേജോമഹല്‍ എന്ന ശിവക്ഷേത്രം ആയിരുന്നുവെന്ന വാദമുയര്‍ത്തി വിനയ് കത്യാര്‍ എന്ന ബിജെപി നേതാവ് എരിതീയില്‍ എണ്ണ പകര്‍ന്നു. താജ് മഹല്‍ ഇന്ത്യയ്ക്ക് അപമാനമാണ് എന്ന് പറഞ്ഞ് സംഗീത് സോം വിവാദങ്ങള്‍ക്ക് ശക്തി പകര്‍ന്നു. രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നതോടെ ഇന്ത്യയുടെ അഭിമാനമാണ് താജ്മഹല്‍ എന്ന് പറഞ്ഞ് യോഗി കളം മാറ്റി. എന്നാല്‍ സംഘപരിവാര്‍ താജ്മഹലിനെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്.

TAJ MAHAL

രാഷ്ട്രീയ സ്വാഭിമാന്‍ ദള്‍, ഹിന്ദു യുവവാഹിനി എന്നീ സംഘപരിവാര്‍ അനുകൂല സംഘടനകളുടെ പ്രവര്‍ത്തകര്‍ താജ്മഹലിന് മുന്നില്‍ ശിവപൂജ നടത്താന്‍ ശ്രമം നടത്തിയതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ ഇത് തടഞ്ഞു. ഇതോടെ വാക്ക് തര്‍ക്കമായി. ഈ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാവാതിരുന്നതോടെ സിഐഎസ്എസ് ജവാന്മാര്‍ പ്രശ്‌നത്തിലിടപെട്ടു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ പോലീസിന് കൈമാറിയെങ്കിലും മാപ്പ് എഴുതി വാങ്ങിയ ശേഷം വിട്ടയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+