ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ്പി ഹിന്ദുജ അന്തരിച്ചു; അന്ത്യം ലണ്ടനില്‍ വച്ച്
ലണ്ടന്‍: ഹിന്ദുജ സഹോദരന്മാരില്‍ മൂത്തയാളും ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനുമായ എസ്പി ഹിന്ദുജ അന്തരിച്ചു. 87 വയസായിരുന്നു. ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നെന്ന് ഹിന്ദുജ ഗ്രൂപ്പ് വക്താവ് അറിയിച്ചു. ഞങ്ങളുടെ കുടുംബ കുലപതിയും ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനുമായ അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

1935ല്‍ നവംബര്‍ എട്ടിന് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലാണ് എസ് പി ഹിന്ദുജയുടെ ജനനം. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ 1952ല്‍ ആണ് അദ്ദേഹം പിതാവിനൊപ്പം കുടുംബ ബിസിനസിലേക്ക് ഇറങ്ങുന്നത്. അദ്ദേഹത്തിന്റെ ആദ്യകാല കരിയറിലെ വിജയകരമായ ബിസിനസ്സുകളില്‍ ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് ഭക്ഷ്യവസ്തുക്കളും (ഉള്ളിയും ഉരുളക്കിഴങ്ങും) ഇരുമ്പയിര് വില്‍പ്പനയും ഉള്‍പ്പെടുന്നു.
1980 കളില്‍ അശോക് ലെയ്ലാന്‍ഡും , ഗള്‍ഫ് ഓയിലും ഏറ്റെടുക്കുകയും 1990 കളില്‍ സ്വിറ്റ്സര്‍ലന്‍ഡിലും ഇന്ത്യയിലും ബാങ്കുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെ, ടാറ്റ , ബിര്‍ള തുടങ്ങിയ പേരുകള്‍ക്കൊപ്പം ഹിന്ദുജ ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസ്സ് വ്യവസായികളില്‍ ഒരാളായി മാറി.
2012ല്‍, ലോകത്തിലെ ഏറ്റവും വലിയ ലോഹ ദ്രാവക നിര്‍മ്മാതാക്കളായ ഹൗട്ടണ്‍ ഇന്റര്‍നാഷണല്‍ എന്ന യുഎസ് സ്ഥാപനത്തെ 1.045 ബില്യണ്‍ ഡോളറിന് ഗ്രൂപ്പ് ഏറ്റെടുത്തു, ഘൗസ് മുഹമ്മദ് ആസിഫ്, ജെ പി മോര്‍ഗന്‍ (പ്രൈവറ്റ് ഇക്വിറ്റി ഡയറക്ടര്‍), ഹാങ്ക് പോള്‍സണ്‍, യുണൈറ്റഡ് എന്നിവരുടെ സഹായത്തോടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചു.












Click it and Unblock the Notifications