നൈനിറ്റാളിലെ വീട്ടിലേക്ക് വരൂ, ഹിന്ദുത്വ ഭീകരര്‍ കത്തിച്ച വാതില്‍ കാണിക്കാം, തുറന്നടിച്ച് ഖുര്‍ഷിദ്
ദില്ലി: ഹിന്ദുത്വം എന്നത് ആയിരക്കണക്കിനെ കൊന്ന് ഐസിസ് പോലെ തന്നെയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ്. ഞാന്‍ പറഞ്ഞത് ഇവര്‍ രണ്ട് പേര്‍ക്കും സമാന സ്വഭാവമാണെന്നാണ്. രണ്ട് തീവ്ര സംഘടനകളും മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ്. ജിഹാദിസ്റ്റ് ഇസ്ലാം എന്ന് പറയുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, പക്ഷേ ഹിന്ദുത്വ ഭീകരവാദം എന്ന് പറയുമ്പോള്‍ മാത്രം എന്താണ് പ്രശ്‌നം. എല്ലാ മതങ്ങളെയും ഒന്നിപ്പിച്ച് മുന്നോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സമാനതകള്‍ കണ്ടെത്തി അതിനെ എടുത്തു കാണിക്കുകയല്ല ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അയോധ്യാ വിധിയെ പോലും ഞാന്‍ സ്വാഗതം ചെയ്തത്.

നിങ്ങള്‍ക്ക് ഹിന്ദുത്വ ഭീകരതയെ കുറിച്ച് തെളിവ് ഞാന്‍ തരാം. എന്നോട് വിയോജിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. എന്നാല്‍ അവരുടെ വിയോജിപ്പ് എന്റെ നൈനിറ്റാളിലെ വീടിന്റെ മുന്‍വാതില്‍ കത്തിച്ച് കളയുന്നതിലേക്കാണ് നയിച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇക്കാര്യങ്ങള്‍. എന്തുകൊണ്ട് ഹിന്ദൂയിസത്തില്‍ നിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വമെന്ന് തെളിയിക്കുന്നതാണ് ഇക്കാര്യങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെയോ ഫോണ്‍ വിളിയിലൂടെയോ ചീത്തവിളിക്കുകയല്ല ഇവര്‍, പകരം കായികമായി തന്നെ നേരിടുകയാണ്. എന്റെ വീടിന് നേരെയാണ് അവരുടെ ആക്രമണം ഉണ്ടായത്. ഇത് ഞാന്‍ പറഞ്ഞ ഓരോ കാര്യങ്ങളും ശരിയാണെന്ന് തെളിയിക്കുകയാണ്.
ഞാന്‍ ഹിന്ദുത്വത്തിന് കീഴടങ്ങണമെന്നാണോ നിങ്ങള്‍ പറയുന്നത്. അതും മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ് അവര്‍. മുന്നില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് കരുതി ഞാന്‍ ഇതൊന്നും പറയാന്‍ പാടില്ല എന്നാണോ നിങ്ങള്‍ പറയുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതിനോട് യോജിക്കാന്‍ എനിക്കാവില്ല. എന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിന് ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. പ്രത്യയശാസ്ത്രപരമായ വ്യക്തതയുമുണ്ട്. ഹിന്ദുയിസവും ഹിന്ദുത്വവും രണ്ടാണെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ പറഞ്ഞതാണ്. അതുകൊണ്ടാണ് രണ്ടിനും വ്യത്യസ്ത പേരുകള്‍ ഉള്ളത് നിഷ്‌കളങ്കരും നിരപരാധികളുമായ ആളുകളെ കൊല്ലുന്നതിലാണ് ഒരു ആശയം വിശ്വസിക്കുന്നത്. മറ്റൊന്ന് വിശ്വസിക്കുന്നത് ഇന്ത്യയുടെ ബഹുസ്വരമായ സംസ്‌കാരത്തിലാണെന്നും സുല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
ഗുലാ നബി ആസാദ് പറഞ്ഞതൊന്നും കാര്യമായി എടുക്കുന്നില്ല. എന്റെ നേതാവ് ഗുലാം നബി ആസാദാണോ അതോ രാഹുല്‍ ഗാന്ധിയോ? രാഹുല്‍ ഞാന്‍ പറഞ്ഞ കാര്യത്തിന് മറുപടി നല്‍കി കഴിഞ്ഞു. ആസാദ് വളരെ വലിയ നേതാവ്. ബഹുമാന്യനുമാണ്. എന്നാല്‍ അദ്ദേഹവുമായി ഈ വിഷയത്തില്‍ ഒരേ നിലപാടല്ല ഉള്ളത്. അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഞാന്‍ ഹിന്ദുത്വത്തെ പെരുപ്പിച്ച് കാണിച്ചു എന്നാണ് പറയുന്നത്. അങ്ങനെ ചെയ്തിട്ടുണ്ടാവാം എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ എന്താണെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഈ വിഷയത്തില്‍ ഒന്നേ പറയാനുള്ളൂ. ഹിന്ദുത്വം എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് കാണണമെന്നുണ്ടെങ്കില്‍ നൈനിറ്റാളിലേക്ക് വരൂ, അവിടെ എന്റെ വീടിന്റെ വാതിലുകള്‍ അവര്‍ കത്തിച്ചത് നിങ്ങള്‍ക്ക് കാണിച്ച് തരാമെന്നും ഖുര്‍ഷിദ് പറഞ്ഞു.












Click it and Unblock the Notifications