രക്താര്‍ബുദം ബാധിച്ച 13 കാരി ധനസഹായം തേടുന്നു

Subscribe to Oneindia Malayalam

രക്താര്‍ബുദം ബാധിച്ച കര്‍ണ്ണാടകയിലെ 13 കാരി പെണ്‍കുട്ടി ധനസഹായം തേടുന്നു. ഒന്നര മാസം മുന്‍പാണ് പെണ്‍കുട്ടിക്ക് ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചികിത്സക്കായി ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. അത്ഭുതം സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന് ഇവര്‍ പറയുന്നു.

an

ചികിത്സക്കായി അടുത്ത 30 ദിവസത്തിനുള്ളില്‍ 18 ലക്ഷം രൂപ വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ബാസവരാജ് പാഞ്ച് കാവേരി പറയുന്നു. അല്ലെങ്കില്‍ ക്യാന്‍സര്‍ തന്റെ മകളുടെ ജീവനെടുക്കുമെന്നും പിതാവ് പറയുന്നു. ബെല്‍ഗാം ഗ്രാമത്തില്‍ 4 മക്കളുടെ അച്ഛനാണ് ബാസവരാജ്. പണ്ടെത്തെപ്പോലെ ഊര്‍ജ്ജസ്വലയും പ്രസന്നവദയുമായ മകള്‍ അങ്കിതയെ തിരിച്ചു കിട്ടാന്‍ പ്രാര്‍ത്ഥിക്കുകയാണ് മാതാപിതാക്കളും സഹോദരങ്ങളും.

pic

രണ്ട് മാസം മുന്‍പ് കാല്‍മുട്ടിനും വയറിനും വേദനയുമായാണ് അങ്കിത സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയത്. ചുട്ടുപൊള്ളുന്ന പനിയുമുണ്ടായിരുന്നു. അതായിരുന്നു ആരംഭം. പരിശോധനയില്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ആണ് അങ്കിതയെ ബാധിച്ചിരുന്നതെന്ന് കണ്ടെത്തി. കര്‍ഷകനായ ബാസവരാജിന്റെ വരുമാനം ആശുപത്രിയിലെ ചികിത്സക്കു പോലും തികയില്ല. മുറി വാടകക്കെടുത്താണ് മാതാപിതാക്കള്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ താമസിക്കുന്നത്.

ankithaaaaaaaa

പെണ്‍കുട്ടിയെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ketto.org വെബ്സൈറ്റ് വഴി പണം അയക്കാം.

English summary
His Eldest Daughter May Not Survive Without Help
Please Wait while comments are loading...