ഹിതേഷ ശിക്ഷിക്കപ്പെടണം; സൊമാറ്റോ ഡെലിവറി ജീവനക്കാരന് പിന്തുണയുമായി ബോളിവുഡ് താരമടക്കം രംഗത്ത്
അവരുടെ തന്നെ മോതിരം മൂക്കിൽ തട്ടിയാണ് യുവതിക്ക് പരുക്ക് പറ്റിയത്, കാമരാജ് പറഞ്ഞു
ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു ബെംഗളൂരുവിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ സൊമാറ്റോ ഡെലിവറി ജീവനക്കാരൻ അക്രമിച്ചത്. ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന് ഡെലിവറി ഏജന്റ് തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും അക്രമിച്ച് പരുക്കേൽപ്പിച്ചെന്നുമായിരുന്നു ഹിതേഷ ചന്ദ്രാണി പറയുന്ന വീഡിയോ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ചിരുന്നു. എന്നാൽ താൻ തെറ്റുകാരനല്ലെന്നും യുവതിയാണ് മോശമായി പെരുമാറിയതെന്ന പറഞ്ഞുകൊണ്ട് സൊമാറ്റോ ജീവനക്കാരനായ കാമരാജും കരഞ്ഞുകൊണ്ട് രംഗത്തെത്തിയതോടെ വിഷയം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ഹിതേഷ ചന്ദ്രാണിയുടെ വീഡിയോ
ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിനെതുടർന്നുണ്ടായ തർക്കത്തെ തുടർന്ന് കാമരാജ് തന്റെ മൂക്കിന് ഇടിച്ച് ചോരവരുത്തിയെന്നായിരുന്നു കണ്ടൻറ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനെ എന്ന യുവതിയുടെ പരാതി. മൂക്കിൽനിന്ന് ചോരയൊലിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതി പങ്കുവെച്ച ആദ്യ വീഡിയോയിൽ മൂക്കിൽ നിന്ന് രക്തം വരുന്നതും വ്യക്തമായി കാണാം. ഡെലിവറി എക്സിക്യൂട്ടീവ് വീട്ടിൽ അതിക്രമിച്ച് കയറി തന്നെയും അധിക്ഷേപിച്ചുവെന്നും അവർ ആരോപിക്കുന്നു.

വീട്ടിൽ അതിക്രമിച്ച് കയറി അക്രമിച്ചു
മാർച്ച് 9 ന് വൈകുന്നേരം 3.30 ന് താൻ ഒരു ഓർഡർ നൽകിയെന്നും അത് വൈകുന്നേരം 4.30 ഓടെ ഡെലിവറി ചെയ്യേണ്ടതായിരുന്നുവെന്നും എന്നാൽ കൃത്യസമയത്ത് ഓർഡർ ലഭിക്കാത്തതിനാൽ സോമാറ്റോയുടെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടുകയും ചെയ്തു. ഒരു കസ്റ്റമർ കെയർ പ്രതിനിധിയോട് സംസാരിക്കുന്നതിനിടയിൽ കാമരാജ് എന്ന ഡെലിവറി എക്സിക്യൂട്ടിവ് എത്തി. ഈ സമയം താൻ കസ്റ്റമർ കെയർ പ്രതിനിധിയുമായി സംസാരിക്കുകയാണെന്നും കാത്തിരിക്കാൻ ആവശ്യപ്പെടുകയും. ചെയ്തു. പിന്നാലെ ഇയാൾ വീടിനകത്ത് കയറി തന്നെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തെന്ന് ഹിടേഷ പറയുന്നു.

ഹിതേഷയ്ക്ക് പരുക്കേറ്റത് സ്വന്തം മോതിരം തട്ടിയെന്ന് കാമരാജ്
എന്നാൽ യുവതിയുടെ ആരോപണം തെറ്റാണെന്ന് ഡെലിവറി ജീവനക്കാരൻ കാമരാജ് പറയുന്നു. യുവതിയുടെ മൂക്കിന് പരിക്ക് പറ്റിയത് താന്‍ കാരണമല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. "റോഡ് പണി നടക്കുന്നത് കാരണം പോകുന്ന വഴിയിൽ വൻ ഗതാഗതക്കുരുക്കായിരുന്നു. അവരുടെ അപ്പാർട്ട്മെന്‍റിന്‍റെ വാതിൽക്കൽ എത്തിയ ശേഷം, വൈകിയതിന് ഞാൻ ആദ്യമേ ക്ഷമ ചോദിച്ചു. തുടർന്ന് ഭക്ഷണം കൈമാറി. കാഷ് ഓൺ ഡെലിവറിയായിരുന്നു അവർ തെരഞ്ഞെടുത്തത്. അതിനാൽ പണത്തിനായി കാത്തുനിന്നു. എന്നാൽ, അവർ തരാൻ കൂട്ടാക്കിയില്ല. പിന്നീട് തർക്കമായപ്പോൾ എന്നെ അടിമയെന്ന് വിളിക്കുകയും ചെരുപ്പൂരി അടിക്കുകയും ചെയ്തു. ഇതിനിടയിൽ അവരുടെ തന്നെ മോതിരം മൂക്കിൽ തട്ടിയാണ് യുവതിക്ക് പരുക്ക് പറ്റിയത്," കാമരാജ് പറഞ്ഞു.

കാമരാജിന് പിന്തുണച്ച് നിരവധിയാളുകൾ
കാമരാജിന്റെ കൂടി മൊഴി പുറത്തു വന്നതോടെ സംഭവത്തിൽ രണ്ട് അഭിപ്രായങ്ങൾ രൂപപ്പെട്ടു. കാമരാജ് നിരപരാധിയാണെങ്കില്‍ പരാതിക്കാരിയായ ഹിതേഷ ചന്ദ്രാണിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് വർഷമായി സൊമാറ്റോയിൽ ഡെലിവറി എക്സിക്യൂട്ടീവായി പ്രവർത്തിക്കുന്ന കാമരാജ് അയ്യായരത്തിലധികം ഡെലിവറികൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റേറ്റിങ് 4.7 ആണെന്നും പലരും ചൂണ്ടികാണിക്കുന്നു. അത്തരത്തിലൊരാളിൽ നിന്ന് ഇങ്ങനെയൊരു സമീപനം ഉണ്ടാകാൻ ഒരു സാധ്യതയുമില്ലെന്നാണ് ആളുകൾ വാദിക്കുന്നത്.

ഹിതേഷാ ശിക്ഷിക്കപ്പെടണമെന്ന് പരിനീതി ചോപ്ര
സംഭവത്തിൽ ബോളിവുഡ് താരം പരീനിത ചോപ്രയും തന്റെ പ്രതിഷേധം അറിയിച്ചു. സൊമാറ്റോ ജീവനക്കാരന്‍ നിരപരാധിയാണെന്നാണ് താന്‍ കരുതുന്നതെന്നും അങ്ങനയെങ്കില്‍ യുവതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നുമാണ് പരീനീതി ചോപ്ര ആവശ്യപ്പെട്ടിരിക്കുന്നത്. "ഇത് മനുഷ്യത്വ രഹിതവും, ഹൃദയേഭദകവും അപമാനകരവുമാണ്. എനിക്ക് എങ്ങനെയാണ് സഹായിക്കാന്‍ പറ്റുകയെന്ന് ദയവായി അറിയിക്കൂ," പരിനീതി ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

സൊമാറ്റോയുടെ നിലപാട്
ഹിതേഷയുടെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതിക്ക് എല്ലാ വിധ പിന്തുണയുമായി സൊമാറ്റോ രംഗത്തെത്തിയിരുന്നു. ഹിതേഷയ്ക്ക് വൈദ്യ സഹായവും നിയമസഹായവും ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത സൊമാറ്റോ കാമരാജിനെ പുറത്താക്കുകയും ചെയ്തു. എന്നാൽ കാമരാജിന്റെ പ്രതികരണവും ശ്രദ്ധയിൽപ്പെട്ട സൊമാറ്റോ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരുടെയും ഭാഗം പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇരുവര്‍ക്കും ഒരേ പോലെ നിയമസഹായം നല്‍കുന്നുണ്ടെന്നും അറിയിച്ചു.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications