ഹോട്ടലുകളില്‍ വെള്ളം കയറി, വീടുകള്‍ വെള്ളത്തിനടിയില്‍ ഹൈദരബാദില്‍ നിന്ന് നടുക്കുന്ന ദൃശ്യങ്ങള്
ഹൈദ്രാബാദ്: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും ഇടിമിന്നലും കാരണം ഹൈദരാബാദിലെ പ്രധാന നഭാഗങ്ങളുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളടക്കം വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം രാത്രി 8.30 മുതല്‍ 11.30 വരെ കനത്ത മഴയാണ് പ്രദേശത്ത് പെയ്തത്. താഴ്ന്ന പ്രദേശങ്ങളില്‍ ശക്തമായ ഒഴുക്കില്‍പെട്ട് രണ്ട് പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു.
Recommended Video
ഓള്‍ഡ് സിറ്റിയിലെ ഹോട്ടലില്‍ വെള്ളം കയറുകയും ആള്‍ക്കാരുടെ കണങ്കാല്‍ വരെ വള്ളത്തില്‍ മുങ്ങി ഭക്ഷണം കഴിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്ത് വിട്ടിരുന്നു. മറ്റൊരിടത്ത് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറുകളും വാനുകളും മറ്റും ശക്തമായ വെള്ളത്തിന്റെ ഒഴുക്കില്‍ ഒഴുകി പോകുന്ന വീഡിയോയും എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്.

ശക്തമായ വെള്ളപൊക്കവും മഴയും കാരണം ഹൈദ്രബാദിലിറങ്ങേണ്ട എട്ട് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. ആറെണ്ണം ബാംഗ്ലൂരിലേക്കും, വിജയവാഡയിലേക്ക് ഒന്നും, ചെന്നൈയിലേക്കും ഒരു വിമാനവുമാണ് വഴിതിരിച്ച് വിട്ടത്. കഴിഞ്ഞ വര്‍ഷവും ഇതേ മാസം ഹൈദരാബാദില്‍ വെള്ളപൊക്കമുണ്ടായിരുന്നു. എന്നിട്ടും നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നഗര ഭരണകൂടം പ്രവര്‍ത്തിക്കുന്നില്ലെന്ന് ജനങ്ങള്‍ ആരോപിച്ചു. ചിന്റല്‍കുന്തയില്‍ നിന്ന് ഒഴുക്കില്‍പ്പെട്ട് കാണാതയ ഒരാളെ കാണാതായിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.
അതേസമയം വസന്തപുരത്ത് രണ്ട് പേരെ കാണാതായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാ സേന അവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ കെ പുരുഷോത്തമന്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ മധ്യ അറബിക്കടലില്‍ രൂപ്പെട്ട ചുഴലിക്കാറ്റ് മൂലമാണ് ഹൈദരാബാദില്‍ കനത്ത മഴയും ഇടിമിന്നലുമുണ്ടായത്. തെലങ്കാനയിലെ ചില ജില്ലകളില്‍ ശനിയാഴ്ച ഇടിമിന്നലോടുകൂടിയ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, ലിംഗാപൂര്‍ കുമ്രംഭീം-ആസിഫാബാദ് ജില്ലയില്‍ 47 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
ചിന്തല്‍കുന്തയില്‍ കവിഞ്ഞൊഴുകുന്ന മലിനജല ലൈനില്‍ വീണ ഒരു ബൈക്ക് യാത്രക്കാരന്‍ കുടുങ്ങിയിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് കാരണം അദ്ദേഹം കുടുങ്ങുകയായിരുന്നു. റോഡിലൂടെ മഴവെള്ളത്തിലൂടെ ബൈക്കോടിച്ച് വരുമ്പോള്‍ അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് മലിനജല ലൈനിലേക്ക് വീണതാകാമെന്നാണ് പൊലീസ് കരുതുന്നത്. ബൈക്ക് കുടുങ്ങുകയും ശക്തമായ വെള്ളത്തില്‍ അദ്ദേഹം ഒലിച്ചുപോയിരിക്കാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു.
ശാരൂന്‍നഗര്‍ 106 മില്ലിമീറ്റര്‍, സൈദാബാദ് 100 മില്ലി മീറ്റര്‍, ഹയാത്ത് നഗര്‍ 88.3 മില്ലി മീറ്റര്‍, അസ്മന്‍ ഗാദ് 87.5 മില്ലി മീറ്റര്‍, ചാര്‍മിനാര്‍ 86.8 മില്ലി മീറ്റര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ശനിയാഴ്ചയും മഴ ശക്തമായിരിക്കുമെന്ന് ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ വിജയലക്ഷ്മി ഗഡ്വാള്‍ പറഞ്ഞു. ജനങ്ങള്‍ ആരും വീട് വിട്ട് പുറത്തിറങ്ങരുതെന്നും എല്ലാവരും വിട്ടിനുള്ളില്‍തന്നെ ഇരിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
കഴിഞ്ഞ വര്‍ഷത്തെ വെള്ളപൊക്കത്തിന്റെ നടുക്കം വിട്ട് മാറും മുമ്പാണ് ഹൈദരാബാദിനെ വീണ്ടും വെള്ളത്തില്‍മുക്കി ഒരു വെള്ളപൊക്കം കൂടി സംഭവിച്ചത്. നിരവധി ആള്‍ക്കാരാണ് വെള്ളം കയറിയദൃശ്യങ്ങളും വാഹനം ഒഴുകുന്ന ദൃശ്യങ്ങളും സാമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചത്. കഴിഞ്ഞകൊല്ലം ഹൈദരാബാദിനെ മുക്കിയ പ്രളയത്തില്‍ 15 പേരാണ് മരിച്ചത്.
ശക്തമായ മഴയില്‍ ഗോല്‍കൊണ്ട കോട്ടയുടെ ഒരു ഭാഗം തകരുകയും ചെയ്തിരുന്നു. സന്ദര്‍ശകര്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് അന്ന് ഒഴിവായത്. കഴിഞ്ഞ വര്‍ഷത്തെ കനത്ത മഴയില്‍ ബലാപ്പൂര്‍ തടാകത്തിന്റെ ബണ്ട് തകര്‍ന്നതിനാല്‍ നഗരത്തിന്റെ പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. രണ്ടിടത്ത് വീട് തകര്‍ന്ന് അഞ്ച് പേരാണ് കഴിഞ്ഞ പ്രളയത്തില്‍ മരണമടഞ്ഞത്.












Click it and Unblock the Notifications