കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ട് ആര്‍ക്കൊപ്പം; പളനിസാമിയെ കണക്ക് കുരുക്കുമോ, ഡിഎംകെ ഒപിഎസിന് ആശ്വാസമാകുമോ

പളനിസാമി ശനിയാഴ്ച രാവിലെ 11ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും

Google Oneindia Malayalam News

ചെന്നൈ: മൂന്ന് പതിറ്റാണ്ടിന് ശേഷം തമിഴകം വിശ്വാസ വോട്ടെടുപ്പിന് സാക്ഷിയാകുമ്പോള്‍ ചരിത്രം ആവര്‍ത്തിയ്ക്കപ്പെടുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി പളനിസാമി ശനിയാഴ്ച രാവിലെ 11ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. 234 അംഗ നിയമസഭയില്‍ 123 തന്നെ പിന്തുണയ്ക്കുമെന്നാണ് പളനിസാമി പ്രതീക്ഷിയ്ക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രതിപക്ഷമായ ഡിഎംഎകെയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നാണ് സൂചന. 31 അംഗ ക്യാബിനറ്റിനൊപ്പം വ്യാഴാഴ്ചയാണ് എടപ്പാടി പളനിസാമി മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടിരുന്നു.

പളനിസാമിയെ കാത്തിരിക്കുന്നത്

പളനിസാമിയെ കാത്തിരിക്കുന്നത്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല ജയിലിലായതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യ പ്രതിജ്ഞ ചെയ്‌തെങ്കിലും ശശികല പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒ പനീര്‍ശെല്‍വം പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 11 എംഎഎല്‍മാരുടെ പിന്തുണയാണ് ഒപിഎസിനുള്ളത്. എന്നാല്‍ പളനിസാമി പക്ഷത്തുനിന്ന് 10 എംഎല്‍എമാര്‍ രഹസ്യമായി ഒപിഎസിനൊപ്പം നില്‍ക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

 ഡിഎംകെയും ഒപിഎസും കളിയ്ക്കും

ഡിഎംകെയും ഒപിഎസും കളിയ്ക്കും

നിയമസഭയില്‍ എടപ്പാടി പളനിസാമി വിശ്വാസ വോട്ട് തേടുമ്പോള്‍ സര്‍ക്കാരിനെതിരായി വോട്ട് ചെയ്യുമെന്ന് 89 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദേശത്തിന് വേണ്ടി കാത്തിരിക്കുകയാണ്. മുസ്ലിം ലീഗും പളനിസാമിയെ പിന്തുണയ്ക്കില്ലെന്ന സൂചനകളാണ് ലഭിയ്ക്കുന്നത്. അസുഖത്തെ തുടര്‍ന്ന് ഡിഎംകെ തലവന്‍ കരുണാനിധി വിശ്വാസവോട്ടില്‍ പങ്കെടുക്കില്ല.

പളനിസാമിയ്‌ക്കെതിരെ പടയൊരുങ്ങുമോ

പളനിസാമിയ്‌ക്കെതിരെ പടയൊരുങ്ങുമോ

മൈലാപ്പൂര്‍ എംഎല്‍എയും മുന്‍ ഡിജിപിയുമായ ആര്‍ നടരാജ് വിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഒപിഎസ് പക്ഷത്ത് 11 എംഎല്‍മാരായി. എന്നാല്‍ എട്ട് പേരുടെപിന്തുണ കൂടി ലഭിക്കുകയും പ്രതിപക്ഷം ഒപ്പം നില്‍ക്കുകയും ചെയ്താല്‍ മാത്രമേ ഒപിഎസിന് നിലനില്‍പ്പുള്ളൂ.

അണ്ണാ ഡിഎംകെ വിപ്പ് പാരയാകും

അണ്ണാ ഡിഎംകെ വിപ്പ് പാരയാകും

വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി ജയിച്ചതിനാല്‍ പനീശെല്‍വത്തിനും പാര്‍ട്ടി വിപ്പ് ബാധകമാണ്. അല്ലാത്ത പക്ഷം അയോഗ്യനാക്കപ്പെടും.

 വിശ്വാസ വോട്ട് ആവര്‍ത്തിയ്ക്കുന്നു

വിശ്വാസ വോട്ട് ആവര്‍ത്തിയ്ക്കുന്നു

എഐഎഡിഎംകെ സ്ഥാപകന്‍ എംജിആര്‍ മരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് നേരത്തെ 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയലളിതയെ അനുകൂലിയ്ക്കുന്ന പ്രവര്‍ത്തകരും ജാനകിയെ പിന്തുണയ്ക്കുന്ന സംഘവും തമ്മിലുള്ള പോരാട്ടത്തിന് ഒടുവില്‍ 131 എംഎല്‍എമാരില്‍ 97 പേരുടെ പിന്തുണയോടെ ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയാവുകയായിരുന്നു. എന്നാല്‍ അവകാശപ്പെട്ട എഴുപതിലധികം അംഗങ്ങളുടെ ഭൂരിപക്ഷം തെളിയിയ്ക്കാന്‍ ജയലളിതയ്ക്ക് കഴിഞ്ഞില്ല. സഭയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് 1988 ജനുവരി 30ന് 24 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ജാനകി സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിട്ടു.

English summary
Tamil Nadu Chief Minister Edappadi K. Palaniswami, who is a proxy of AIADMK chief VK Sasikala now in jail in corruption case, will today seek a vote of confidence to prove he has majority support in the legislature, at a special session called by the state's Governor C Vidyasagar Rao.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X