Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ലിറ്റര്‍ പെട്രോളില്‍ കേന്ദ്രം നേടുന്നത് കോടികള്‍... ഇന്ധന നികുതി കുറച്ചാല്‍ വിലയും കുറയും

ദില്ലി: ഇന്ധന വില റോക്കറ്റ് വേഗത്തില്‍ കുതിച്ച് കൊണ്ടിരിക്കുകയാണ്. ഏത് നിമിഷവും ഇത് 100 കടക്കാനും സാധ്യതയുണ്ട്. ഈ അവസരത്തില്‍ ചോദിക്കേണ്ട സുപ്രധാന ചോദ്യമാണ് ഇത്. എന്തുകൊണ്ട് സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ല. അക്കാര്യം തങ്ങള്‍ക്ക് കേള്‍ക്കുകയേ വേണ്ടെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതാണ്. ഒരുവിധം പച്ചപിടിച്ച് വരുന്ന സമയത്ത് സര്‍ക്കാര്‍ വരുമാനം കുറയ്ക്കുന്ന യാതൊരു നടപടിയും ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

പക്ഷേ ഇതിന്റെ സത്യാവസ്ഥ എന്താണ്. വിശദമായി പറയേണ്ട കാര്യം തന്നെയാണിത്. വരുമാനം കുറയാതെ ഇന്ധന നികുതി കുറയ്ക്കാന്‍ സാധിക്കും എന്ന് ഒറ്റവാക്കില്‍ പറയാന്‍ സാധിക്കും. പക്ഷേ അതിന് ആദ്യം സംസ്ഥാനങ്ങളുടെ സഹകരണം വേണം. അതിന് മുമ്പ് കേന്ദ്രം നികുതി കുറച്ച് കാണിച്ച് സംസ്ഥാനങ്ങളുടെ വിശ്വാസവും നേടേണ്ടി വരും. നിലവില്‍ എണ്ണ കമ്പനികള്‍ക്ക് മേല്‍ വന്‍ സമ്മര്‍ദമാണ് ഉള്ളത്.

 ഇന്ധന നികുതി കുറയ്ക്കുമോ?

ഇന്ധന നികുതി കുറയ്ക്കുമോ?

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് പെട്രോള്‍ ഡീസല്‍ വിലവര്‍ധന ആഗോള പ്രശ്‌നമാണെന്നാണ്. എന്നാല്‍ ഇന്ത്യയില്‍ അതിന്റെ പ്രതിഫലനം എത്രത്തോളമാണെന്ന് ജെയ്റ്റ്‌ലിക്ക് മനസ്സിലായിട്ടില്ല. ഓരോ ദിവസവും ഉപയോക്താവിന് കൂടുതല്‍ പണമാണ് ചെലവഴിക്കേണ്ടി വരുന്നത്. അതേസമയം പെട്രോള്‍ ഡീസലിലൂടെ വലിയൊരു നികുതി ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതൊഴിവാക്കുന്നതാണ് ഇന്ത്യ ഗുണകരമെന്നാണ് മനസിലാവുന്നത്.

പ്രശ്‌നം നികുതി തന്നെ

പ്രശ്‌നം നികുതി തന്നെ

പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2013ല്‍ പെട്രോളിന് 76.61 പൈസയായിരുന്നു. ഇപ്പോള്‍ അത് 79.99 രൂപയാണ്. അന്ന് 9.48 ശതമാനമായിരുന്നു കേന്ദ്ര നികുതി. 12.68 ശതമാനം സംസ്ഥാന നികുതിയും. 2018ല്‍ ഇത് 20.72, 17.03 എന്ന നിരക്കിലാണ്. ഇതൊഴിവാക്കിയാല്‍ 40 രൂപയ്ക്ക് മുകളിലായി പെട്രോള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. യഥാര്‍ത്ഥത്തില്‍ ഇതാണ് ഉപഭോക്താക്കള്‍ നല്‍കേണ്ട വിലയും.

ഡീസലും ഇങ്ങനെ തന്നെ

ഡീസലും ഇങ്ങനെ തന്നെ

ഡീസലിന്റെ വില 2013ല്‍ ലിറ്ററിന് 52.54 എന്ന നിരക്കിലാണ്. 2017ലെത്തുമ്പോള്‍ ഇത് 72.07 രൂപയായിട്ടുണ്ട്. 2013ല്‍ കേന്ദ്ര നികുതി 3.56 ശതമാനവും സംസ്ഥാന നികുതി 6.09 ശതമാനവുമാണ്. ഡീലര്‍ കമ്മീഷനായി 1.09 ശതമാനവും ഉണ്ടാവും. 2019ല്‍ ഇത് 18.67 ശതമാനവും 10.59 ശതമാനവുമായി വര്‍ധിച്ചു. ഇത് കുറച്ചാല്‍ 40 രൂപയില്‍ താഴെയെ വരൂ. നികുതി കുറച്ചാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാവില്ല. നേരത്തെയുള്ള വരുമാനം തന്നെ സര്‍ക്കാരിന് ലഭിക്കും.

ധനമന്ത്രാലയം വഴങ്ങണം

ധനമന്ത്രാലയം വഴങ്ങണം

ഈ തീരുമാനത്തിന് ധനമന്ത്രാലയമാണ് വഴങ്ങേണ്ടത്. എന്നാല്‍ ധനമന്ത്രാലയം നികുതി കുറയ്‌ക്കേണ്ടെന്ന തീരുമാനത്തിലാണ്. പകരം സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടെ എന്ന തീരുമാനത്തിലാണ്. കേരളം അടക്കമുള്ളവര്‍ ഈ തീരുമാനം തള്ളിയിരുന്നു. കേന്ദ്രത്തിന്റെ വരുമാനം വര്‍ധിപ്പിച്ച് സംസ്ഥാനങ്ങളെ ഇതിന്റെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാനാണ് സര്‍ക്കാരിന് താല്‍പര്യം. അധികവരുമാനം മോഹിച്ച് കൊണ്ടുള്ള തീരുമാനങ്ങളാണ് ഇന്ധന വില കുത്തനെ ഉയര്‍ത്തുന്നത്. ഇത് സര്‍ക്കാരിന് അറിയുകയും ചെയ്യാം.

എക്‌സൈസ് തീരുവ

എക്‌സൈസ് തീരുവ

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള അവകാശം കേന്ദ്രത്തിനുണ്ട്. എന്നാല്‍ ഇത് 10 ലക്ഷം കോടിയുടെ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാരിന് 2014-15, 2018-19 വര്‍ഷത്തില്‍ നല്‍കിയത്. ഈ വര്‍ഷം കഴിയുമ്പോള്‍ 2.57 ലക്ഷം കോടിയായി ഉയരും. 2014-15 വര്‍ഷത്തില്‍ ഇത് 1.05 ലക്ഷം കോടിയായി ഉയര്‍ന്നിരുന്നു. ഇത് കണ്ടറിഞ്ഞാണ് ജിഎസ്ടിയുടെ പരിധിയില്‍ ഇന്ധന വിലയെ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇന്ധന വിലയിലൂടെയാണ് ജിഡിപി ഉയരുന്നതെന്ന പരിഹാസവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എല്ലാതവണ വിലവര്‍ധിക്കുമ്പോഴും നികുതി കൂട്ടുന്ന സര്‍ക്കാര്‍ തീരുമാനം അവസാനിപ്പിക്കുകയാണ് സാധാരണക്കാരെ രക്ഷിക്കാനുള്ള ഏക വഴി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+