ഇന്ത്യക്കാര്‍ നിയമവിരുദ്ധമായി യുഎസിലേക്ക് എത്തുന്നതെങ്ങനെ? ഇക്വഡോറിലേക്കുള്ള വിസ രഹിത യാത്രയും വനത്തിലൂടെയുള്ള ട്രക്കിംഗും
ദില്ലി: ''ദശലക്ഷക്കണക്കിന് അനധികൃത അന്യഗ്രഹജീവികളെ'' തന്റെ ഭരണകൂടം രാജ്യത്ത് നിന്ന് നാടുകടത്താന്‍ തുടങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈയാഴ്ചയാണ് അറിയിച്ചത്. രാജ്യത്തെ ഏറ്റവും പ്രഗത്ഭരും വിദ്യാസമ്പന്നരുമായ വംശീയ ഗ്രൂപ്പുകളിലൊന്നായി ഇന്ത്യന്‍-അമേരിക്കക്കാര്‍ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ട്രംപിന്റെ പുതിയ അടിച്ചമര്‍ത്തല്‍ നാടുകടത്തല്‍ ഭീഷണി ഇന്ത്യയില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക് ഭീഷണിയാണ്.
ഏത് നിമിഷവും കൊച്ചിയില്‍ ഐസിസ് ആക്രമണം? ഭയപ്പെടുത്തുന്ന വിവരങ്ങളുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
പ്യൂ റിസര്‍ച്ച് സെന്റര്‍ പഠനമനുസരിച്ച്, 2017 ല്‍ മാത്രം യുഎസില്‍ 1 കോടിയിലധികം (10 ദശലക്ഷം) അനധികൃത കുടിയേറ്റക്കാര്‍ ഉണ്ട് അതില്‍ 15 ലക്ഷം പേര്‍ ഏഷ്യക്കാരാണെന്ന് കരുതുന്നു. യുഎസ് ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പായ ദക്ഷിണേഷ്യന്‍ അമേരിക്കക്കാര്‍ ലീഡിംഗ് ടുഗെദര്‍ നടത്തിയ മറ്റൊരു പഠനത്തില്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം 6.3 ലക്ഷമായി ഉയര്‍ന്നു, 2010ന് ശേഷം ഇത് 72 ശതമാനം വര്‍ധിച്ചു.
കഴിഞ്ഞയാഴ്ച യുഎസിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പഞ്ചാബില്‍ നിന്നുള്ള ഗുര്‍പ്രീത് കൗര്‍ എന്ന് ആറു വയസ്സുകാരി യുഎസ് മെക്‌സിക്കോ അതിര്‍ത്തിക്കടുത്തുള്ള അരിസോണ മരുഭൂമിയില്‍ വെച്ച് മരിച്ചു. അമ്മ കുടിവെള്ളം ശേഖരിക്കാന്‍ പോയ സമയത്തായിരുന്നു കുഞ്ഞിന്റെ മരണം. അമ്മയും എട്ടുവയസ്സുള്ള സഹോദരിയുമൊത്ത് യാത്ര ചെയ്തിരുന്ന ഗുര്‍പ്രീത് യുഎസില്‍ എത്താനായി വനങ്ങളിലൂടെയും ക്രിമിനലുകളുടെ സാന്നിദ്ധ്യവുമുള്ള പ്രദേശങ്ങളിലൂടെയും കഠിന യാത്ര നടത്തുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരില്‍ ഒരാളാണ്.
യാത്രയ്ക്കായി ഉപഭോക്താക്കളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ഈടാക്കുന്ന ഏജന്റുമാര്‍ ഇവിടങ്ങളില്‍ സജീവമാണ്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പോലീസ് (സിബിപി) കണ്ടെത്തുന്നത് ഒഴിവാക്കാന്‍ വിദൂര പ്രദേശങ്ങളിലേക്ക് ആളുകളെ ഇവര്‍ കൊണ്ടു പോകുന്നു. ഇത് കുടിയേറ്റക്കാരെ നിര്‍ജ്ജലീകരണത്തിനും ചൂട് കാരണം ക്ഷീണത്തിനും ഇടയാക്കുന്നു. ഇതാണ് ഗുര്‍പ്രീതിന്റെ മരണത്തിന് കാരണമെന്നാണ് കരുതുന്നത്.
2018 ല്‍ 9,000 ഇന്ത്യന്‍ പൗരന്മാരെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയതായി സിബിപി കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 ല്‍ ഇത് 3,000 ല്‍ താഴെയും 2007 ല്‍ 76 ഉം ആയിരുന്നു.