ആദ്യം ഡൊമിനിക്കയിലേക്ക് മുങ്ങി, ഇന്ത്യയിലേക്ക് വരാതിരിക്കാന്‍ ചോക്‌സി പ്രയോഗിച്ച തന്ത്രങ്ങള്‍ ഇങ്ങനെ

ദില്ലി: ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസില്‍ നിന്ന് മെഹുല്‍ ചോക്‌സി ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു ഇത്. എന്നാല്‍ ആദ്യമായിട്ടല്ല ചോക്‌സി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.
വിദേശത്ത് നിന്ന് ഇന്ത്യയിലെ ജയില്‍ വാസം ഒഴിവാക്കാന്‍ എല്ലാ തന്ത്രങ്ങളും അദ്ദേഹം ഇതുവരെ പയറ്റി എന്ന് പരിശോധിച്ചാല്‍ മനസ്സിലാവും. നേരത്തെ ആന്റിഗ്വ-ബാര്‍ബഡയില്‍ നിന്ന് ചോക്‌സി ദുരൂഹമായ സാഹചര്യത്തില്‍ മുങ്ങിയിരുന്നു. എന്നാല്‍ പൊങ്ങിയത് ഡൊമിനിക്കയിലായിരുന്നു. ഇവിടെ വെച്ച് അധികൃതരാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഇത് 2021ല്‍ നടന്ന കാര്യമായിരുന്നു. അന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ ഉടന്‍ ചോക്‌സിയെ ഇന്ത്യക്ക് കൈമാറുമെന്ന് അറിയിച്ചതാണ്. എന്നാല്‍ ഇതുവരെ അക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. 2018 മുതല്‍ ആന്റിഗ്വയിലെ പൗരനാണ് അദ്ദേഹം.

ഇതിലെ വഴിത്തിരിവ് എന്താണെന്ന് വെച്ചാല്‍ ഡൊമിനിക്കയിലേക്ക് അദ്ദേഹം എന്തിനാണ് രക്ഷപ്പെട്ടതെന്ന കാര്യത്തെ കുറിച്ച് അറിഞ്ഞപ്പോഴാണ്. ഡൊമിനിക്കയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാനായിരുന്നു ചോക്‌സിയുടെ പ്ലാന്‍. ഇതോടെ തന്നെ ഇന്ത്യന്‍ ഏജന്‍സികള്‍ക്കും, ഇന്റര്‍പോളിനും കാര്യമായിട്ടൊന്നും ചെയ്യാനാവില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ആന്റിഗ്വയിലേക്ക് ചോക്‌സി എത്തിയത് പിന്നിലും വലിയ തന്ത്രമായിരുന്നു. ഇന്ത്യയില്‍ അറസ്റ്റിലാവുമെന്ന് നേരത്തെ മനസ്സിലാക്കിയ ചോക്‌സി 2017ല്‍ തന്നെ ഇവിടെ നിക്ഷേപം നടത്തിയിരുന്നു. ഇതിലൂടെ പൗരത്വത്തിന് അര്‍ഹത നേടിയിരുന്നു. 2018 ജനുവരി അദ്ദേഹം ഇന്ത്യയില്‍ നിന്ന് ഇന്റിഗ്വയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ഏറ്റവും രസകരം, ഇന്ത്യയില്‍ ഈ അഴിമതിയെ കുറിച്ച് അറിയുന്നതിന് മുമ്പായിരുന്നു ചോക്‌സി മുങ്ങിയത്. അധികൃതര്‍ ആ സമയം ചോക്‌സിക്കെതിരെ അറസ്റ്റ് വാറന്റ് പോലുമില്ലായിരുന്നു. ചോക്‌സിയെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചെങ്കിലും, അദ്ദേഹം അപ്പീല്‍ നല്‍കി അനുകൂല വിധി നേടിയെടുക്കുകയായിരുന്നു.
ക്യൂബയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഇന്ത്യയുമായിട്ടില്ല. അതുകൊണ്ടായിരുന്നു അവിടേക്ക് നേരത്തെ രക്ഷപ്പെടാന്‍ ശ്രമിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം ചോക്‌സിക്കെതിരെയുള്ള കേസുകള്‍ ഡൊമിനിക്കയും പിന്‍വലിച്ചിരുന്നു. അനധികൃതമായി നാട്ടിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു കേസെടുത്തത്.
ആന്റിഗ്വയിലെ ഉന്നത അധികൃതര്‍ വന്‍ തോതില്‍ പണം നല്‍കി നടപടി ക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ചോക്‌സി ശ്രമിക്കുന്നുവെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ട്. 41 മണിക്കൂര്‍ യാത്ര ചെയ്ത് ഇന്ത്യയില്‍ എത്താന്‍ ആരോഗ്യം അനുവദിക്കുന്നില്ല എന്നാണ് ചോക്‌സിയുടെ വാദം.
ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാര്‍ നിലവില്‍ ഇല്ലാത്തതിനാല്‍ ചോക്‌സിയെ നാടുകടത്താന്‍ കഴിയില്ലെന്നായിരുന്നു ആന്റിഗ്വ സ്വീകരിച്ച നിലപാട്. ഇന്ത്യ അടക്കമള്ളവരുടെ ആവശ്യമാണ് ആന്റിഗ്വ തള്ളിയത്.












Click it and Unblock the Notifications