കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ സംഭാവനകള്‍ 103 കോടിയിലധികം... പിഎം കെയേര്‍സ് ഫണ്ടിലേക്ക് നല്‍കിയത് എത്ര?

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ തുടങ്ങിയ പിഎം കെയേര്‍സ് ഫണ്ടിലേക്ക് ആദ്യ അഞ്ച് ദിവസങ്ങളില്‍ 3000ത്തിലധികം കോടി രൂപ വന്നു എന്ന വിവരം കഴഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ ആരൊക്കെയാണ് സംഭാവന നല്‍കിയത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്ന് മുന്‍ ധനമന്ത്രി പി ചിദംബരം ചോദിക്കുന്നു.

ഈ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് മറ്റൊരു വിവരം പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം കെയേര്‍സ് ഫണ്ടിലേക്ക് നല്‍കിയ സംഭാവന സംബന്ധിച്ചു സര്‍ക്കാര്‍ വെളിപ്പെടുത്തി....

2.25 ലക്ഷം രൂപ

2.25 ലക്ഷം രൂപ

പിഎം കെയേര്‍സ് ഫണ്ട് തുടങ്ങുന്നതിനുള്ള മൂലധനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2.25 ലക്ഷം രൂപയാണ് നല്‍കിയത്. മാര്‍ച്ച് 27നാണ് ഫണ്ട് രൂപീകരിച്ചത്. അഞ്ച് ദിവസത്തിനിടെ 3076 കോടി രൂപ ലഭിച്ചു. ഈ കണക്കില്‍ മോദി കൊടുത്ത സംഭാവന ഉള്‍പ്പെടില്ല.

ബിജെപി നേതാക്കളും

ബിജെപി നേതാക്കളും

ബിജെപിയുടെ ഒട്ടുമിക്ക നേതാക്കളും പിഎം കെയേര്‍സ് ഫണ്ടിലേക്ക് ലക്ഷങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി എന്നിവര്‍ സംഭാവന ചെയ്ത കാര്യം നേരത്തെ വാര്‍ത്തയായിരുന്നു. മൂലധനമായി പ്രധാനമന്ത്രി സംഭാവന നല്‍കിയതിനെ ഇവര്‍ പ്രശംസിക്കുകയുമുണ്ടായി.

103 കോടി രൂപയിലധികം

103 കോടി രൂപയിലധികം

പ്രധാനമന്ത്രി വ്യക്തിപരമായി സംഭാവന ചെയ്യുന്നത് ഇതാദ്യമല്ല. ഒട്ടേറെ കാരുണ്യ-പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ പ്രധാനമന്ത്രി നല്‍കിയ സംഭാവനകള്‍ 103 കോടി രൂപയിലധികം വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടികളുടെ പഠനം

പെണ്‍കുട്ടികളുടെ പഠനം

പെണ്‍കുട്ടികളുടെ പഠനം മുതല്‍ ഗംഗാ ശുദ്ധീകരണം വരെയുള്ള കാര്യങ്ങള്‍ക്ക് മോദി സംഭാവന ചെയ്തിട്ടുണ്ട്. പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിന് അദ്ദേഹം സംഭാവന ചെയ്തുവെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. ഇങ്ങനെ നല്‍കിയത് കണക്കാക്കുമ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം 103 കോടി രൂപയലധികം വ്യക്തിപരമായി നല്‍കിയിട്ടുണ്ട്.

കുംഭമേള തൊഴിലാളികള്‍ക്ക്

കുംഭമേള തൊഴിലാളികള്‍ക്ക്

കുംഭമേളയിലെ ശുചീകരണ ജോലി ചെയ്യുന്നവര്‍ക്കുള്ള ഫണ്ടിലേക്ക് 21 ലക്ഷം രൂപയാണ് മോദി കഴിഞ്ഞവര്‍ഷം നല്‍കിയത്. ദക്ഷിണ കൊറിയയുടെ സിയോള്‍ പീസ് പ്രൈസ് ലഭിച്ചതിന്റെ ഭാഗമായി കിട്ടിയ തുക ഗംഗാ ശുചീകരണത്തിന് കൈമാറി. 1.3 കോടി രൂപയായിരുന്നു സമ്മാന തുക.

ലേല തുക മൊത്തം കൈമാറി

ലേല തുക മൊത്തം കൈമാറി

ഏതാനും വര്‍ഷങ്ങള്‍ക്കിടെ ലഭിച്ച മെമന്റോകള്‍ അടുത്തിടെ ലേലത്തില്‍ വച്ചിരുന്നു. ഇതിലൂടെ ലഭിച്ച 3.40 കോടി രൂപയും മോദി ഗംഗാ നദിയുടെ ശുചീകരണത്തിന് നല്‍കി. ഇതിനോടൊപ്പം മറ്റു ലേല തുകകള്‍ ഉള്‍പ്പെടെ 8.35 കോടി കൂടി ചേര്‍ത്താണ് അദ്ദേഹം സംഭാവന നല്‍കിയത്.

മുഖ്യമന്ത്രിയായിരിക്കെ

മുഖ്യമന്ത്രിയായിരിക്കെ

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെണ്‍മക്കളുടെ പഠനത്തിന് വ്യക്തിപരമായി 21 ലക്ഷം രൂപ മോദി നല്‍കിയത് വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വേളയില്‍ ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്ത് കിട്ടിയ 90 കോടി രൂപ കന്യ കളവാണി ഫണ്ടിലേക്ക് മോദി കൈമാറിയിരുന്നു.

ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടു

ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടു

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയതാണ് പിഎം കെയേര്‍സ് ഫണ്ട്. ഇതിലേക്ക് ആദ്യ അഞ്ച് ദിവസത്തിനിടെ സംഭാവനയായി ലഭിച്ചത് 3076 കോടി രൂപയാണ് എന്ന വിവരം സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ പുറത്ത് വിട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ചിദംബരം ചോദിക്കുന്നു

ചിദംബരം ചോദിക്കുന്നു

മാര്‍ച്ച് 27നാണ് ഫണ്ട് രൂപീകരിച്ചത്. ആദ്യ അഞ്ചുദിവസം തന്നെ ഇത്രയും പണം എത്തി എന്നത് നിസാര കാര്യമല്ലെന്ന അഭിപ്രായപ്പെട്ട കോണ്‍ഗ്രസ് നേതാവ് ചിദംബരം, എന്തുകൊണ്ടാണ് സംഭാവന തന്നവരുടെ പേരുകള്‍ വെളിപ്പെടുത്താതത് എന്നും ചോദിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന്

ഇന്ത്യയില്‍ നിന്ന്

വിദേശത്ത് നിന്നും ഇന്ത്യയില്‍ നിന്നുമാണ് ഇത്രയും തുക പിഎം കെയേര്‍സ് ഫണ്ടിലേക്ക് വന്നത്. 3076.85 കോടി രൂപയില്‍ 3076 കോടിയും വന്നത് ഇന്ത്യയില്‍ നിന്നാണ്. ബാക്കി വിദേശത്ത് നിന്നും. പിഎം കെയേര്‍സ് ഫണ്ടിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

ട്രസ്റ്റ് അംഗങ്ങള്‍

ട്രസ്റ്റ് അംഗങ്ങള്‍

പിഎം കെയേര്‍സ് ഫണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനായ ട്രസ്റ്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് ട്രസ്റ്റിലെ അംഗങ്ങള്‍. ട്രസ്റ്റിലെ വിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

തന്നെ തോല്‍പ്പിച്ചവരെ ജയിപ്പിക്കാന്‍ കനയ്യകുമാര്‍; ബിഹാറില്‍ ട്വിസ്റ്റ്, കോണ്‍ഗ്രസുമായി കൈകോര്‍ത്തുതന്നെ തോല്‍പ്പിച്ചവരെ ജയിപ്പിക്കാന്‍ കനയ്യകുമാര്‍; ബിഹാറില്‍ ട്വിസ്റ്റ്, കോണ്‍ഗ്രസുമായി കൈകോര്‍ത്തു

ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ ശശികല പെരുവഴിയിലാകും; 300 കോടിയുടെ ആസ്തി പിടിച്ചെടുത്തുജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ ശശികല പെരുവഴിയിലാകും; 300 കോടിയുടെ ആസ്തി പിടിച്ചെടുത്തു

English summary
How much Narendra Modi donates to PM Cares Fund; Details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X