കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷ: നവീന്‍ പട്‌നായിക്കിന്റെ തന്ത്രം ബിജെപിയെയും കോണ്‍ഗ്രസിനെയും മറികടക്കാന്‍ ബിജെഡിയെ സഹായിച്ചതെങ്ങനെ

  • By ശ്വേത എസ്
Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീജാപൂരിലും ഹിന്‍ജിലിയിലും മത്സരിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഹിന്‍ജിലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാര്‍ട്ടിയുടെ ആവശ്യ പ്രകാരമാണ് ബീജാപുരില്‍ നിന്ന് കൂടി മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ബിജു ജനതാദള്‍ (ബിജെഡി) തലവന്‍ പറഞ്ഞു.

<strong>ഗുജറാത്തില്‍ ബിജെപി നിലംതൊടില്ല; ബിജെപി വിരുദ്ധ തരംഗം ശക്തിപ്പെട്ടു, മോദിക്ക് നാട്ടില്‍ അഗ്നിപരീക്ഷ!</strong>ഗുജറാത്തില്‍ ബിജെപി നിലംതൊടില്ല; ബിജെപി വിരുദ്ധ തരംഗം ശക്തിപ്പെട്ടു, മോദിക്ക് നാട്ടില്‍ അഗ്നിപരീക്ഷ!

കഴിഞ്ഞ വര്‍ഷത്തെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും ഭരണം പിടിച്ചെടുത്ത മണ്ഡലമാണ് പഠിഞ്ഞാറന്‍ ഒഡീഷയിലെ ബീജാപൂര്‍. കോണ്‍ഗ്രസ് എംഎല്‍എ സുഭല്‍ സാഹുവിന്റെ മരണത്തെ തുടര്‍ന്ന നടന്ന ഉപതിരഞ്ഞെടുപ്പ് ഭരണ കക്ഷിയായ ബിജെഡിക്കും ഒഡീഷയില്‍ ചിറക് വിടര്‍ത്തുന്ന ബിജെപിക്കും അഭിമാന പോരാട്ടമായിരുന്നു.

 ബിജെഡിക്ക് അനുകൂലം

ബിജെഡിക്ക് അനുകൂലം

2017ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ ബിജെപിയുടെ സംസ്ഥാന ഘടകം നിരവധി സെലിബ്രിറ്റികളെയും പാര്‍ട്ടിയുടെ ഉന്നതനേതാക്കളെയും പ്രചരണത്തിന് എത്തിച്ചു. എന്നാല്‍ തുടര്‍ന്നുള്ള പരാജയങ്ങള്‍ ബിജെഡിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയുണ്ടാക്കി. വോട്ടെടുപ്പില്‍ നിര്‍ണായകമായ പഠിഞ്ഞാറന്‍ ഒഡീഷയിലെ മണ്ഡലത്തില്‍ നിന്നും നവീന്‍ പട്‌നായിക്ക് മത്സരിക്കുന്നത് ഇതുവരെ സ്ഥാനാര്‍ഥികളെ പോലും പ്രഖ്യാപിക്കാനാകാത്ത കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചടിയാണ്. ആദിവാസി-ദളിത് ഭൂരിപക്ഷമുള്ള പഠിഞ്ഞാറന്‍ ഒഡീഷ സംസ്ഥാനത്തെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ്. കോണ്‍ഗ്രസും ബിജെപിയും ഇവിടേക്ക് രാഷ്ട്രീയ വഴി തുറക്കാനുള്ള ശ്രമത്തിലാണ്. പ്രദേശത്തെ വികസനത്തിലെ പോരായ്മകളും ഇവിടുത്തെ സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബിജെഡിയുടെ മോശം റെക്കോര്‍ഡും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

 ബിജെഡി തൂത്തുവാരി

ബിജെഡി തൂത്തുവാരി

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഠിഞ്ഞാറന്‍ ഒഡീഷയിലെ 30 സീറ്റുകളില്‍ 17 എണ്ണവും ബിജെഡി തൂത്തുവാരി. ബിജെപിക്ക് 7 സീറ്റും കോണ്‍ഗ്രസിന് നാലു സീറ്റുമാണ് ലഭിച്ചത്. എന്നിരുന്നാലും ഇപ്പോള്‍ പുറത്തു വന്ന സര്‍വേകള്‍ പ്രകാരം ബിജെഡിക്ക് എതിരായ ഒരു തരംഗമാണ് പ്രദേശത്ത് ഇപ്പോള്‍. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഈ മേഖലയില്‍ ഇതിനോടകം 3 റാലികള്‍ നടത്തി കഴിഞ്ഞു. കൂടാതെ ചത്തീസ്ഗഡിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയാണ് ഈ മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാന ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മറുവശത്ത് ബിജെപി സ്വാധീനമേറിയ ബി ജെ ഡി നേതാക്കളെ ഈ പ്രദേശങ്ങളില്‍ നിന്നും പാര്‍ട്ടിയിലേക്ക് ചാടിക്കാന്‍ ശ്രമിക്കുന്നുണ്ട്. തീരദേശ ഒഡീഷയേക്കാള്‍ പശ്ചിമ ഒഡീഷ കേന്ദ്രീകരിച്ച് വന്‍ പ്രചാരണം നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍

ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍


ബിജെഡി തിങ്കളാഴ്ച പ്രഖ്യാപിച്ച ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയിലും പട്‌നായിക്കിന്റെ തന്ത്രം പ്രതിഫലിച്ചു. പ്രഖ്യാപിച്ച 9 സ്ഥാനാര്‍ഥികളില്‍ 8 പേര്‍ പുതുമുഖങ്ങളാണെങ്കിലും പ്രമുഖ മുഖങ്ങളാണ്. നാല് ഘട്ടങ്ങളിലായി ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ചാണ് ഒഡീഷയില്‍ നടക്കുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ പ്രസന്ന ആചാര്യ, രമേഷ് മാജി, പുഷ്‌പേന്ദ്ര സിംഗ് ഡിയോ, സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ സര്‍വകലാശാലയായ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി (കെ.ഐ.ടി.) സ്ഥാപകനും രാജ്യസഭ എം.പിയുമായ അച്യുത സമന്ത എന്നിവര്‍ ബിജെഡിയുടെ പട്ടികയില്‍ ഉണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിക്കുന്നത്.

സ്ത്രീകള്‍ക്ക് മുന്‍ഗണന

സ്ത്രീകള്‍ക്ക് മുന്‍ഗണന

കൂടാതെ, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തികച്ചും പുതുമുഖങ്ങളെയും പാര്‍ട്ടി അവതരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്ത്രീകള്‍ക്കായി സ്വയം സഹായ സംഘങ്ങള്‍ (എസ്.എച്ച്.ജിമാര്‍) രൂപീകരിക്കാന്‍ മുന്‍കൈയ്യെടുത്ത പ്രമീള ബിസോയിയെയാണ് അസ്‌കാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. വലിയ വിദ്യാഭ്യാസമില്ലാഞ്ഞിട്ടും സംസ്ഥാനത്തെ സ്ത്രീകളെ സംഘടിപ്പിക്കാന്‍് കഴിഞ്ഞ ബിസോയിയുടെ വിജയകഥ ഒഡീഷയിലുള്ളവര്‍ക്ക് പരിചിതമാണ്. താന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച അസ്‌ക മണ്ഡലം തന്നെ ബിസോയിക്ക് നല്‍കിയതോടെ ആ സീറ്റ് പാര്‍ട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ളതായി പട്‌നായിക്ക് പറഞ്ഞു. 1997 മുതല്‍ 1999 വരെ അസ്‌ക മണ്ഡലത്തില്‍ നിന്നുമുള്ള എംപിയായ അദ്ദേഹം പിന്നീട് മുഖ്യമന്ത്രിയായി മാറുകയും ഹിന്‍ജിലി നിയമസഭയില്‍ നിന്ന് മത്സരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ ഇടയില്‍ പട്‌നായിക്കിന് വലിയ പ്രശസ്തി നേടിയതായി സര്‍വേകളും വ്യക്തമാക്കുന്നു. കൂടാതെ പല സിറ്റിംഗ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായി ഭരണവിരുദ്ധ വികാരവുമുണ്ട്.

 പട്നായിക്കിന്റെ ജനപ്രീതി വര്‍ധിച്ചു

പട്നായിക്കിന്റെ ജനപ്രീതി വര്‍ധിച്ചു


പുതിയ സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കുന്നതിലൂടെ നവീന്‍ പട്‌നായിക്കിന്റെ ജനപ്രീതി വര്‍ധിക്കുമെന്നാണ് ബിജെഡിയുടെ പ്രതീക്ഷ. ബിസോയിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയാണ് ബിജെഡി പ്രതീക്ഷിക്കുന്നത്. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമുള്ള തിരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ത്രീകളെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ആദ്യ ഇന്ത്യന്‍ പാര്‍ട്ടിയാണ് ബിജെഡി. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ രണ്ട് ദേശീയ കക്ഷികളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പട്‌നായിക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.ഡിയുടെ പുതിയ തന്ത്രം പാര്‍ട്ടിയെ വിടാന്‍ പല നേതാക്കളെയും പ്രേരിപ്പിച്ചതിനാല്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വഴി വാര്‍ത്തകളില്‍ ഇടംപിടിക്കാനുമായി.

ബിജെഡിയുടെ സന്ദേശം

ബിജെഡിയുടെ സന്ദേശം

ബി ജെഡിയുടെ രാഷ്ട്രീയ സന്ദേശങ്ങള്‍ വ്യക്തമാണ്. എട്ട് സിറ്റിംഗ് എംപിമാരെ ബിജെഡി മാറ്റിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി ജെ ഡി ശക്തമായ ഒരു കക്ഷിയാകുമെന്ന് പല സര്‍വേകളും സൂചിപ്പിക്കുന്നുണ്ട്. രണ്ട് ദേശീയ കക്ഷികളും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം സീറ്റുകളുമായി മുന്നോട്ടുപോകാനാണ് സാധ്യത. തെരഞ്ഞെടുപ്പിനു മുന്നില്‍ ധീരമായ തീരുമാനങ്ങളെടുക്കുക വഴി പട്‌നായിക്കിന്റെ ധൈര്യവും രാഷ്ട്രീയവുമാണ് വ്യക്തമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

English summary
how naveen patnaik's trick helps bjd overcome congress and bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X