കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റായ്ബറേലി കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതെങ്ങനെ? ചരിത്രം പ്രിയങ്കയ്‌ക്കൊപ്പം!!

Google Oneindia Malayalam News

Recommended Video

cmsvideo
റായ്ബറേലി കോണ്‍ഗ്രസ് BJPയില്‍ നിന്ന് പിടിച്ചെടുത്തതെങ്ങനെ?

ലഖ്‌നൗ: കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ഇത്തവണ വലിയ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. പ്രിയങ്കാ ഗാന്ധിയുടെ വരവ് ഇതിന് വേണ്ടിയാണെന്ന് ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. പക്ഷേ രാഹുല്‍ ഗാന്ധി മനസ്സില്‍ കണ്ട കാര്യങ്ങള് വ്യത്യസ്തമാണ്. ഏറ്റവും രഹസ്യമായിട്ടാണ് ഈ നീക്കങ്ങള്‍ നടന്നത്. രാഹുലിന്റെ വിശ്വസ്തര്‍ക്ക് പോലും ഇക്കാര്യം അറിയില്ല. അതേസമയം 21 വര്‍ഷം മുമ്പുള്ള ഒരു ചരിത്രം ആവര്‍ത്തിക്കാനുള്ള നീക്കമാണ് രാഹുല്‍ നടത്തിയത്.

ഇത്തവണ യുപിയില്‍ പുതിയ ടീമിനെ തന്നെ നിയമിച്ചത് ഇതിന്റെ ഭാഗമാണ്. പുതിയ നേതാക്കളുടെ പ്രവര്‍ത്തന രീതിയെ കുറിച്ച് സമാജ് വാദി ബിഎസ്പി സഖ്യത്തിനോ, ബിജെപിക്കോ അറിയില്ല. അതുകൊണ്ട് തന്നെ അവര്‍ക്കെതിരെ മറുതന്ത്രം ഉണ്ടാക്കാന്‍ ഇരുപാര്‍ട്ടികളും കഷ്ടപ്പെടും. 2009ലെ 21 സീറ്റല്ല, മറിച്ച് 80 സീറ്റില്‍ വമ്പന്‍ ജയം തന്നെ നേടാവുന്ന തന്ത്രങ്ങളാണ് രാഹുല്‍ രുപീകരിച്ചത്. ഒരു പാര്‍ട്ടിയുമായി സഖ്യമില്ലെങ്കിലും കോണ്‍ഗ്രസിന് നേട്ടം ഇത് വഴി ഉണ്ടാവും.

ആരുമറിയാത്ത നീക്കം

ആരുമറിയാത്ത നീക്കം

ഉത്തര്‍പ്രദേശില്‍ എന്താണ് സംഭവിക്കുന്നതെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ പോലും രാഹുല്‍ അറിയിച്ചിരുന്നില്ല. ഗുലാം നബി ആസാദ് യുപിയില്‍ നിര്‍ണായ യോഗങ്ങള്‍ പ്രഖ്യാപനങ്ങള്‍ തൊട്ടുമുമ്പ് വരെ നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹവും ഒന്നും അറിഞ്ഞിരുന്നില്ല. എന്നാല്‍ ജോതിരാദിത്യ സിന്ധ്യയെയും പ്രിയങ്കാ ഗാന്ധിയെയും ചുമതല ഏല്‍പ്പിച്ചതോടെ ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ രാഹുലിനെ നേരിട്ട് വിളിച്ചു. തുടര്‍ന്ന് ഇവരെ നിയമനങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയായിരുന്നു. ഇത്തരം സര്‍പ്രൈസുകള്‍ ഇനിയും ഉണ്ടാവുമെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്.

രാഹുലിന് വേണ്ടത്?

രാഹുലിന് വേണ്ടത്?

തിരഞ്ഞെടുപ്പുകളില്‍ ജയിക്കാനും ജനങ്ങളില്‍ സ്വാധീനം ചെലുത്താനും പ്രിയങ്കയ്ക്കുള്ള കഴിവാണ് രാഹുലിന് ആവശ്യം. അവര്‍ തന്നേക്കാള്‍ വളരുന്നത് കൊണ്ട് യാതൊരു പ്രശ്‌നവും രാഹുലിനില്ല. പ്രിയങ്കയ്ക്ക് അനുകൂലമായി വലിയൊരു ചരിത്രം തന്നെ മുന്നിലുണ്ട്. രാജീവ് ഗാന്ധിക്ക് വേണ്ടി 1989ല്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു പ്രിയങ്ക. അന്ന് കിഴക്കന്‍ യുപി തന്നെയായിരുന്നു അവരുടെ പ്രചാരണ കേന്ദ്രം. കോണ്‍ഗ്രസിന്റെ വലിയ വിജയവും ആ വര്‍ഷം ഉണ്ടായി.

ചരിത്രം പ്രിയങ്കയ്‌ക്കൊപ്പം

ചരിത്രം പ്രിയങ്കയ്‌ക്കൊപ്പം

കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിട്ടാണ് റായ്ബറേലി അറിയപ്പെടുന്നത്. എന്നാല്‍ രാജീവ് ഗാന്ധിയുടെ മരണ ശേഷം റായ്ബറേലി ബിജെപി സ്വന്തമാക്കിയ സമയമുണ്ടായിരുന്നു. 1996, 1998 എന്നീ വര്‍ഷങ്ങളില്‍ ബിജെപിക്ക് വേണ്ടി അശോക് സിംഗ് ഈ മണ്ഡലം പിടിച്ചെടുത്തു. ഇവിടെയാണ് പ്രിയങ്കയെന്ന നേതാവ് ഉയര്‍ന്ന് വന്നത്. 1999ല്‍ കോണ്‍ഗ്രസ് രാജ്യത്തൊട്ടാകെ തകര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ കോട്ട കാത്തത് പ്രിയങ്കയാണ്. രാജീവിന്റെ ബന്ധു അരുണ്‍ നെഹ്‌റുവും പാര്‍ട്ടി വിമതനായ സഞ്ജയ് സിംഗിനെയും പോലുള്ളവരെ എതിര്‍ത്തായിരുന്നു ഇവിടെ സോണിയ വിജയിച്ചത്.

ജയം എങ്ങനെ

ജയം എങ്ങനെ

വാജ്‌പേയെ വീഴ്ത്തിയ ചരിത്രമാണ് പ്രിയങ്കയ്ക്കുള്ളത്. രാജ്യം മുഴുവന്‍ അദ്വാനിയുടെയും വാജ്‌പേയുടെയും പ്രതിച്ഛായ ശക്തമായ നില്‍ക്കുന്ന അവസരത്തിലാണ് പ്രിയങ്ക പ്രചാരണത്തിനെത്തിയത്. അന്ന് രാജീവിന്റെ ത്യാഗവും റായ്ബറേലിയുമായുള്ള ബന്ധവും വൈകാരിക പ്രസംഗത്തിലൂടെ അവതരിപ്പിച്ച പ്രിയങ്ക ഇന്ദിരയെ അനുസ്മരിപ്പിച്ചിരുന്നു. അമേത്തിയും റായ്ബറേലിയും കോണ്‍ഗ്രസ് ഇങ്ങനെയാണ് തിരിച്ചുപിടിച്ചത്. അന്ന് വിദേശ പൗരയെന്ന നിലയില്‍ സോണിയക്കുണ്ടായിരുന്ന മോശം പ്രതിച്ഛായ മറികടന്നതും പ്രിയങ്കയുടെ മികവിലാണ്.

ഇന്ദിരയും രാജീവും

ഇന്ദിരയും രാജീവും

രാഷ്ട്രീയത്തില്‍ ഏറ്റവും ഗൗരവമേറിയ വ്യക്തിത്വമാണ് പ്രിയങ്കയ്ക്കുള്ളതെന്നും, അവള്‍ തന്നെ പോലെയാണെന്നും ഇന്ദിര പറഞ്ഞിരുന്നുവെന്ന് ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാര്‍ തന്നെ പറയുന്നു. രാജീവ് തന്റെ മകളുടെ സംഘാടക മികവിനെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നു. കിഴക്കന്‍ യുപിയിലെ 32 സീറ്റുകള്‍ അതുകൊണ്ട് തന്നെ അവര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ എന്നീ മണ്ഡലവും പ്രിയങ്കയുടെ പരിധിയിലാണ്.

രാഹുലിന്റെ തന്ത്രം വിജയിക്കും

രാഹുലിന്റെ തന്ത്രം വിജയിക്കും

ഇന്ദിരയുടെ പ്രതിച്ഛായ മുതിര്‍ന്ന വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. കോണ്‍ഗ്രസില്‍ നിന്ന് ഇത്തരത്തിലൊരു വനിതാ നേതാവ് ഉയര്‍ന്ന് വന്നിട്ട് വര്‍ഷങ്ങളായി. ഇത് യുപിയിലെ സമുദായ രാഷ്ട്രീയത്തെ മാറ്റി മറിക്കും. മുസ്ലീം വോട്ടുബാങ്കിനെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കും. ഇതിലൂടെ നാലിലൊരു ഭാഗം മുസ്ലീം വോട്ട് കോണ്‍ഗ്രസിന് ലഭിക്കും. അത് പത്ത് സീറ്റില്‍ വരെ സ്വാധീനം ചെലുത്തും. പട്ടികജാതി വിഭാഗ വോട്ടുകളിലും ഈ സ്വാധീനമുണ്ടാകും. മുന്നോക്ക വിഭാഗം വോട്ടുകള്‍ കോണ്‍ഗ്രസിന് കൂടുതല്‍ ലഭിക്കാനും സാധ്യതയുണ്ട്. ഇതുവഴി ബിജെപിയെയും സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തിനെയും ഒരുപോലെ വീഴ്ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും.

എന്തുകൊണ്ട് കിഴക്കന്‍ യുപി

എന്തുകൊണ്ട് കിഴക്കന്‍ യുപി

കിഴക്കന്‍ യുപിയുടെ ചുമതല എന്തുകൊണ്ട് പ്രിയങ്കയ്ക്ക് നല്‍കി എന്നതാണ് എല്ലാവരും ഉന്നയിക്കുന്ന ചോദ്യം. എന്നാല്‍ ഇവിടെയാണ് രാഹുലിന്റെ തന്ത്രം അംഗീകരിക്കപ്പെടുന്നത്. മുന്നോക്ക വിഭാഗം വോട്ടുകള്‍ ഏറ്റവും ശക്തമായ മേഖലയാണ് കിഴക്കന്‍ യുപി. 2014ല്‍ ബിജെപിയുടെ വോട്ടുബാങ്കില്‍ ഭൂരിഭാഗവും ഇവിടെ നിന്നാണ് വന്നത്. അയോധ്യ രാഷ്ട്രീയവും മണ്ഡല്‍ റിപ്പോര്‍ട്ടും വരുന്നതിന് മുമ്പ് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു ഇത്. ഇവിടെ ബിജെപിക്ക് എതിരാണ് മുന്നാക്ക വിഭാഗം. അവര്‍ക്ക് എസ്പി ബിഎസ്പി സഖ്യത്തെ പിന്തുണയ്ക്കാനാവില്ല. ഇവിടെ കോണ്‍ഗ്രസായിരിക്കും ഇവരുടെ ചോയ്‌സ്. പ്രിയങ്കയുടെ വരവോടെ ഈ വിഭാഗത്തിലുള്ളവരുടെ വോട്ടില്‍ ഏകീകരണമുണ്ടാകും.

ഉത്തരേന്ത്യയില്‍ വന്‍ തിരിച്ചടി നേരിടും; കേരളത്തില്‍ 2 സീറ്റ് ഉറപ്പിക്കണം, സമ്മര്‍ദ്ദവുമായി അമിത് ഷാഉത്തരേന്ത്യയില്‍ വന്‍ തിരിച്ചടി നേരിടും; കേരളത്തില്‍ 2 സീറ്റ് ഉറപ്പിക്കണം, സമ്മര്‍ദ്ദവുമായി അമിത് ഷാ

രാഹുല്‍ പ്രധാനമന്ത്രിയായാല്‍ പിന്തുണയ്ക്കുമെന്ന് എഎപി എംഎല്‍എ..... കെജ്‌രിവാളിനെ തള്ളി!!രാഹുല്‍ പ്രധാനമന്ത്രിയായാല്‍ പിന്തുണയ്ക്കുമെന്ന് എഎപി എംഎല്‍എ..... കെജ്‌രിവാളിനെ തള്ളി!!

English summary
how priyanka changed rae barelis fortune to congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X