പശു സംരക്ഷകരെ നന്നായി 'പെരുമാറി'; തമിഴ്‌നാട് പോലീസ് അടിച്ചോടിച്ചു, വീഡിയോ

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ഉത്തരേന്ത്യയില്‍ പശു സംരക്ഷകര്‍ക്കൊപ്പം നിന്ന് അക്രമത്തിന് കൂട്ട് നില്‍ക്കുന്ന പോലീസിനെ സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായിരുന്നു തമിഴ്‌നാട് പോലീസിന്റെ പ്രതികരണം. പശു സംരക്ഷണത്തിന്റെ പേരില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് തമിഴ്‌നാട്ടിലെ സംഭവം വ്യത്യസ്തമാകുന്നത്.

സ്ഥിതിഗതികള്‍ വഷളാകുന്നുവെന്ന് കണ്ടപ്പോള്‍ പശു സംരക്ഷകരെന്ന് അവകാശപ്പെട്ടെത്തിയവരെ പോലീസ് അടിച്ചോടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു കര്‍ഷകനുമായി ബന്ധപ്പെട്ട വിഷയമാണ് സംഘര്‍ഷഭരിതമായത്.

Cow

തിരുച്ചിറപ്പള്ളിയില്‍ നിന്നു പൊള്ളാച്ചിയിലേക്ക് ഏഴ് കാളക്കുട്ടികളുമായി പോയ കര്‍ഷകനെ പഴനിയില്‍ വച്ച് തീവ്ര ഹിന്ദു സംഘങ്ങള്‍ തടയുകയായിരുന്നു. കാളകളെ കശാപ്പ് ചെയ്യാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു തടയല്‍. എന്നാല്‍ കര്‍ഷകന്‍ തന്റെ കൃഷി ആവശ്യങ്ങള്‍ക്കുള്ള കാളകളാണെന്ന് വിശദീകരിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല.

തുടര്‍ന്ന് കര്‍ഷകനെയും കാളകളെയും പോലീസ് സ്‌റ്റേഷനിലെത്തിച്ച് പരാതിപ്പെടുകയായിരുന്നു അവര്‍. അതേസമയം, കര്‍ഷകന് പിന്തുണയുമായി വിടുതലൈ ചിരുതൈകള്‍ പാര്‍ട്ടിയും ചില കമ്യൂണിസ്റ്റ് പാര്‍ട്ടികളും രംഗത്തെത്തി. പിന്നീട് തര്‍ക്കം രൂക്ഷമാകുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

ഇതോടെയാണ് പോലീസ് ലാത്തി വീശിയത്. പശു സംരക്ഷകരെന്ന പേരിലെത്തിയവരെ അടിച്ചോടിച്ചു. കര്‍ഷകനെ അനുകൂലിച്ച് സംഘടിച്ച ചിലര്‍ക്കും അടിയേറ്റു. അക്രമികളില്‍ ചിലര്‍ സര്‍ക്കാര്‍ ബസിന് നേരെ കല്ലെറിഞ്ഞു.

English summary
While police forces in north India have been criticised for being silent spectators when people are being harassed and thrashed by so-called cow vigilantes, the Tamil Nadu Police does not seem to be in any confusion on what their role is in such a situation.
Please Wait while comments are loading...