Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാള്‍ ദിനത്തില്‍ നവവധു കൊല്ലപ്പെട്ടു

Crime
നാഗ്പൂര്‍: പിറന്നാള്‍ ദിനത്തില്‍ നവവധു കൊല്ലപ്പെട്ടു. ഭര്‍ത്താവിനെതിരെ പരാതി. സ്‌നേഹല്‍ ബേഗ് (23) എന്ന യുവതിയാണ് തക്ഷശീലയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് . നവംബര്‍ 19 നായിരുന്നു സംഭവം. തന്റെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി സ്‌നേഹലിന്റെ അമ്മ ജാരിപത്ക പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവായ റോഷന്‍ ബേഗ്(23) ലേയ്ക്ക് അന്വേഷണം നീങ്ങിയത്.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് റോഷനും സ്‌നേഹാലും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. അബോധാവസ്ഥയില്‍ യുവതിയെ കണ്ടത് അയല്‍ക്കാരായിരുന്നു. സ്‌നേഹാലിന്റെ കഴുത്തില്‍ മല്‍പ്പിടുത്തം നടന്നതിന്റെ പാടുകള്‍ ഉള്ളതായി ബന്ധുക്കള്‍ കണ്ടെത്തി. ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് മെഡിക്കല്‍ കൊളേജിലാണ് യുവതിയെപ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തി മണിയ്ക്കൂറുകള്‍ക്കം യുവതി മരിച്ചു.

പൊലീസ് അപകടമരണത്തിന് കേസെടുത്തു. എന്നാല്‍ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് അയല്‍ക്കാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് യുവതിയുടെ അമ്മ പൊലീസിന് പരാതി നല്‍കുന്നത്. സ്‌നേഹാലിന്റെ നിലവിളി കേട്ടാണ് സംഭവ ദിവസം അയല്‍ക്കാരന്‍ എത്തുന്നത്. അയല്‍ക്കരാന്‍ എത്തിയപ്പോഴേയ്ക്കും റോഷന്‍ രക്ഷപ്പെട്ടു.

പൊലീസും നാട്ടുകാരും റോഷനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊള്ളലേറ്റ നിലയില്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസിനോട് റോഷന്റെ ബന്ധുക്കള്‍ പറഞ്ഞു. സ്‌നേഹാല്‍ സ്വയം തീകൊളുത്തി മരിയ്ക്കാന്‍ ശ്രമിച്ചതാണെന്നും തടയാന്‍ ശ്രമിയ്ക്കുന്നതിനിടയിലാണ് തനിയ്ക്ക് പൊള്ളലേറ്റതെന്നും യുവാവ് പറഞ്ഞു. 30 ശതമാനത്തോളം ഇയാള്‍ക്ക് പൊള്ളലേറ്റിരുന്നു. റോഷന്‍ പറഞ്ഞ കാര്യങ്ങളില്‍ പൊലീസിന് സംശയമുണ്ട്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+