മകനെ വിട്ടുകിട്ടാനുള്ള പണത്തിനായി അമ്മ നടന്നത് 2000 കിലോമീറ്റര്‍!!! പിന്നെ അമ്മ നേരിട്ടത് ദുരന്തം

  • Posted By:
Subscribe to Oneindia Malayalam

നാഗാലാന്റ്: പണമിടപാടുകാരന്‍ പണയവസ്തുവായി തടഞ്ഞു വെച്ച മകനു വേണ്ടി അമ്മ നടന്നത് 2000 കിലോമീറ്ററോളം. നഗാലാന്റിലെ ദിമാപൂരിലാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ ശവസംസ്‌കാരത്തിനായി ദിമാപൂര്‍ സ്വദേശിനിയായ റിത പണമിടപാടുകാരന്റെ കൈയില്‍ നിന്നും 2000 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ ഏഴു വയസുകാരനായ മകനെ പണയ വസ്തുവായി ആവശ്യപ്പെട്ടാണ് പണമിടപാടുകാരന്‍ പണം നല്‍കിയത്.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും റീതയ്ക്ക് പണം തിരിച്ചു നല്‍കാന്‍ കഴിഞ്ഞില്ല.പണം കൊണ്ടു വന്നാല്‍ മാത്രമേ മകനെ കാണാന്‍ അനുവദിക്കുകയുള്ളു വെന്നു അയാള്‍ പറഞ്ഞു.തേയില തോട്ടത്തില്‍ തൊഴിലാളിയായിരുന്ന റീതയ്ക്ക് പ്രതിദിനം ലഭിച്ചിരുന്നത് 40 രൂപയായിരുന്നു. ഇതു മറ്റു രണ്ടു മക്കളുടെ വിശപ്പടക്കാന്‍ പോലും തികയുമായിരുന്നില്ല.മകനെ രക്ഷിക്കാനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഭതൃസഹോദരനോടൊപ്പം രണ്ടു മക്കളേയും കൂട്ടി റീത നാഗാലാന്റിലെത്തിയത്. എന്നാല്‍ അഞ്ചു ദിവസം നഗരത്തിലൂടനീളം അലഞ്ഞു തിരിഞ്ഞിട്ടും ജോലി കണ്ടെത്തനായില്ല. സഹോദരനാകട്ടെ യുവതിയെ ഉപേക്ഷിച്ചു സ്ഥലം വിടുകയും ചെയ്തു.

reetha

ആഹാരമോ കിടക്കാന്‍ സുരക്ഷിതമായ സ്ഥലമോയില്ലാതെ ഭാഷപോലും അറിയാതെ നാട്ടില്‍ ഒറ്റപ്പെട്ടിരുന്നു ഈ അമ്മയും മക്കളും.
പൊതു പെപ്പില്‍ നിന്നു വെള്ളം കുടിച്ചു ആളുകള്‍ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങല്‍ കഴിച്ചു റിതയും മക്കളും ദിവസങ്ങള്‍ തള്ളി നീക്കി. എന്നാല്‍ ഇതിനിടെ നരേഷ് പരസ് എന്നസമൂഹ്യപ്രവര്‍ത്തകന്‍ റിതയെ കാണാനിടയായി. എന്നാല്‍ മാത്യഭാഷമാത്രം അറിയാവുന്ന റിതയ്ക്ക് നരേഷ് ചോദിച്ചതൊന്നും മനസിലായില്ല. ഒടുവില്‍ നരേഷ് തന്നെ പൊലീസുമായും ആശ ജ്യോതി കേന്ദ്ര എന്ന സന്നദ്ധ സംഘടനയുമായും ബന്ധപ്പെട്ടു. തുടര്‍ന്ന് നാഗാലാന്റ് പൊലീസിനെ വിവരമറിയിച്ചു. സഹായിക്കുമെന്ന് പൊലീസ് നല്‍കിയ ഉറപ്പിന്മേല്‍ റിതയും മക്കളും നാട്ടിലേക്ക് മടങ്ങി.

പോകുമ്പോള്‍ ഷാ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണവും വസ്ത്രങ്ങളും ചെരുപ്പുകളും പിന്നെ 3500 രൂപയും നല്‍കി. പണമിടപാടുകാരനില്‍ നിന്നും മകനെ മോചിപ്പിക്കാനുള്ള പണം കിട്ടിയതിന്റെ സന്തോഷവുമായാണ് റിത നട്ടിലേക്ക് മടങ്ങിയത്‌

English summary
A young mother of three travelled all the way from Nagaland’s Dimapur to Agra with her children to earn Rs 2,000 — the sum she needed to free her son from a moneylender who had kept her older son as “mortgage” for a loan for her husband’s funeral.
Please Wait while comments are loading...