Get Updates
Get notified of breaking news, exclusive insights, and must-see stories!

അസൻ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചു; ആന്ധ്രയിൽ വൻ കൃഷിനാശം

വിജയവാഡ: ആന്ധ്രാ, ഒഡീഷ തീരത്ത് അനുഭവപ്പെട്ട അസനി ചുഴലിക്കാറ്റ് ദുർബലമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് നിലവിൽ ന്യൂനമർദമായി മാറിക്കഴിഞ്ഞു. ഇത് ബുധനാഴ്ച രാത്രിയോടെ മച്ചിലിപട്ടണത്തിനും നരസാപുരത്തിനും ഇടയിൽ കരതൊട്ടു എന്നാണ് റിപ്പോർട്ട്. ഇതിന്റെ പ്രഭാവത്താൽ ദക്ഷിണേന്ത്യയിലെ പല സംസ്ഥാനത്തും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു.

എന്നാൽ തീരദേശ ജില്ലകളായ ബാപട്‌ല, കൃഷ്ണ, പശ്ചിമ ഗോദാവരി, അമലപുരം, കാക്കിനാഡ എന്നിവിടങ്ങളിൽ പ്രതീക്ഷിച്ച നാശനഷ്ടങ്ങൾ ഉണ്ടായില്ല. അതേ സമയം നെല്ലൂർ, തിരുപ്പതി, ചിറ്റൂർ, അന്നമയ്യ, കടപ്പ ജില്ലകളിൽ പെയ്ത കനത്ത മഴയിൽ റോഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായി. ഈ ജില്ലകളിൽ ജനജീവിതം താറുമാറായി. നെല്ലൂർ ജില്ലാ ഭരണകൂടം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 328 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ഇവിടെ തുറന്നിട്ടുണ്ട്. വ്യാഴാഴ്ച ജില്ലയുടെ വടക്കൻ മേഖലകളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കണ്ടുകുരു ഡിവിഷനിലെ ചില മണ്ഡലങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 സെന്റീമീറ്ററിലധികം മഴ പെയ്തു.

 cyclone

കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ കോട്ടിറെഡ്ഡി ഗുണ്ടയും തിരുപ്പതി കുണ്ടയും വ്യാഴാഴ്ച പ്രാദേശിക നിയമസഭാംഗം എം മഹിധർ റെഡ്ഡിയ്‌ക്കൊപ്പം നെല്ലൂർ കളക്ടർ കെവിഎൻ ചക്രധർ ബാബു സന്ദർശിച്ചു. കനത്ത മഴയിൽ ആറ് മണ്ഡലങ്ങളിൽ 3024 ഹെക്ടറിലെ കൃഷികൾ നശിച്ചു. പരുത്തി, കരിമ്പ്, ഉഴുന്ന്, ചെറുപയർ, എള്ള് , ചോളം എന്നി വിളകളാണ് നശിച്ചത്. അന്നമയ്യ, കടപ്പ ജില്ലകളിലെ ഹോർട്ടികൾച്ചർ കർഷകരുടെ വിളകൾക്കും വലിയ തോതിൽ നാശം സംഭവിച്ചതായി റിപ്പോർട്ട് ഉണ്ട്. 2,288.4 ഏക്കർ കാർഷിക വിളകൾ ഉൾപ്പെടെ 3,370 ഏക്കറിൽ വിളനാശം സംഭവിച്ചു എന്നാണ് പ്രാഥമിക കണക്ക്.

ഐഎംഡി റിപ്പോർട്ട് അനുസരിച്ച്, ചുഴലിക്കാറ്റ് തീരത്ത് തൊടുന്നതിന് മുമ്പ് ആഴത്തിലുള്ള ന്യൂനമർദമായി ദുർബലമായത് പ്രധാനമായും താഴ്ന്ന സമുദ്രോപരിതല താപനിലയും കുറഞ്ഞ സമുദ്രത്തിലെ ചൂടും ഉള്ള ഒരു പ്രദേശത്തേക്ക് പ്രവേശിച്ചതിനാലാണ്. വളരെ സാവധാനമാണ് കാറ്റ് തീരത്തിനടുത്തേക്ക് പ്രവേശിച്ചത്. അതേ സമയം വ്യാഴാഴ്ച കടലിൽ കുടുങ്ങിയ എട്ട് മത്സ്യത്തൊഴിലാളികളെ കൃഷ്ണ ജില്ലാ പോലീസും മറൈൻ പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഏപ്രിൽ 9 ന് ബോട്ടിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ഇവർക്ക് ദിശ നഷ്ടപ്പെടുകയായിരുന്നു. കാക്കിനാഡ ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+