കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസനി ചുഴലിക്കാറ്റ്: ആന്ധ്രാ തീരദേശ ജില്ലകളിൽ ജാഗ്രതാ നിർദേശം

  • By Akhil Prakash
Google Oneindia Malayalam News

വിശാഖപട്ടണം; ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'അസാനി' ചുഴലിക്കാറ്റ് തീരത്തോട് അടുക്കുമ്പോൾ ഇന്ന് മുതൽ ആന്ധ്രാ തീരദേശ ജില്ലകളിൽ ജാ ഗ്രതാ നിർദേശം. നിലവിൽ ചുഴലിക്കാറ്റ് പരമാവധി തീവ്രത കൈവരിച്ചിട്ടുണ്ട്. ക്രമേണ ദുർബലമാകുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃതുഞ്ജയ് മൊഹപത്ര പറഞ്ഞു. മെയ് 11 ബുധനാഴ്ച വൈകുന്നേരത്തോടെ മച്ചിലിപട്ടണത്തിന് സമീപം ചുഴലിക്കാറ്റ് തീരം കടന്നേക്കുമെന്നും അറിയിപ്പുണ്ട്.

ആന്ധ്രാ തീരത്തുള്ള എല്ലാ ജില്ലകളിലും അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. തീരം കടന്നതിന് ശേഷം ചുഴലിക്കാറ്റ് വീണ്ടും ദിശമാറി വിശാഖപട്ടണത്തിന് സമീപത്തോടെ ബംഗാൾ ഉൾക്കടലിലേക്ക് വീണ്ടും എത്തും ഇവിടെ വെച്ച് കാറ്റ് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കൃഷ്ണ, ഗുണ്ടൂർ, കാക്കിനാഡ, കോണസീമ, പശ്ചിമ ഗോദാവരി, കിഴക്കൻ ഗോദാവരി, വിശാഖപട്ടണം ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 75-95 കിലോമീറ്റർ ആയിരിക്കും കാറ്റിന്റെ വേഗത.

asanicyclone

ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള ജില്ലകളിൽ ജില്ലാ ഭരണകൂടം കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാറ്റിൽ കൃഷിനാശം, വൈദ്യുത തടസം, റോഡുകളുടെ തകരാർ, ദുർബലമായ കെട്ടിടങ്ങളുടെ തകരാർ എന്നിവ സംഭവിച്ചേക്കാം എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി തങ്ങളുടെ ടീമുകൾ സജ്ജമാണെന്ന് അവർ അറിയിച്ചിട്ടുണ്ട്.

എൻ‌ഡി‌ആർ‌എഫിന്റെയും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും ഒമ്പത് ടീമുകളെ ബാധിക്കാൻ സാധ്യതയുള്ള ജില്ലകളിലേക്ക് അയച്ചിട്ടുണ്ടെന്ന് സായി പ്രസാദ് പറഞ്ഞു. ഇന്ത്യൻ നാവികസേനയും ജാഗ്രതയിലാണ്. വിശാഖപട്ടണത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസ്റ്റേൺ നേവൽ കമാൻഡിലെ മുതിർന്ന ഉദ്യോഗസ്ഥർ ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും ദുരന്തനിവാരണ അതോറിറ്റികളുമായി വീഡിയോ കോൺഫറൻസിലൂടെ സ്ഥിതിഗതികൾ അവലോകനം ചെയ്തു.

''കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല'': ധന്യാ രാമന്‍''കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല'': ധന്യാ രാമന്‍

ചൊവ്വഴ്ച മുതൽ തന്നെ ആന്ധ്രയിലെ ചില സ്ഥലങ്ങളിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) പറയുന്നതനുസരിച്ച്, കാക്കിനാഡയിൽ നിന്ന് ഏകദേശം 210 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കും വിശാഖപട്ടണത്തിന് 310 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറുമായി ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചു. മെയ് 11 ന് രാവിലെയോടെ ഇത് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി പടിഞ്ഞാറ്-മധ്യ ബംഗാൾ ഉൾക്കടലിൽ കാക്കിനാഡ-വിശാഖപട്ടണം തീരങ്ങൾക്ക് സമീപം എത്താൻ സാധ്യതയുണ്ട്. പിന്നീട് ഇത് വടക്കൻ ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ നിന്ന് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് എത്താനും സാധ്യതയുണ്ട്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Hurricane Asani: Vigilance issued in coastal districts of Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X