മെഡിക്കൽ പ്രവേശനം ലഭിച്ചില്ല; ഭർത്താവ് ഭാര്യയോട് ചെയ്തത് കൊടും ക്രൂരത
മെഡിസിന് സീറ്റ് കിട്ടാത്തതിന്റെ വിഷമത്തിൽ ഭാര്യ ആത്മഹത്യ ചെയ്തതാണെന്നാണ് ഋഷി പറയുന്നത്
ഹൈദരാബാദ്: എംബിബിഎസ് പ്രവേശന പരീക്ഷയായ നീറ്റിൽ തോറ്റതിന് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. ഹൈദരാബാദ് നാഗോൾ സ്വദേശിയായ ഋഷി കുമാർ ഭാര്യ ഹരികയെയാണ് കൊലപ്പെടുത്തിയത്. എന്നാൽ ഭാര്യെയ കൊലപ്പെടുത്തിയിട്ടില്ലെന്നും മെഡിസിന് സീറ്റ് കിട്ടാത്തതിന്റെ വിഷമത്തിൽ ഭാര്യ ആത്മഹത്യ ചെയ്തതാണെന്നുമാണ് ഋഷി പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഋഷി കുമാറിന്റേയും ഹരികയുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. ഹരികയ്ക്ക് മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും മിക്ക ദിവസങ്ങളിലും വഴക്കുണ്ടാക്കുമായിരുന്നെന്ന് ഹരികയുടെ സഹോദരി പറഞ്ഞു. കൂടാതെ സ്ത്രീധനത്തിന്റെ പേരിലും വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഹരികയുടെ അമ്മ പോലീസിനെ അറിയിച്ചിട്ടുണ്ട്.

ഋഷികുമറാണ് ഹരികയുടെ മരണവിവരം വീട്ടുകാരെ അറിയിച്ചത്. മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയെന്നാണ് ഋഷി വീട്ടുകരോട് പറഞ്ഞത്. എന്നാൽ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നുണ്ട്. ഹരികയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന ഋഷി കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications