എരിവുള്ള ഭക്ഷണം വിളമ്പിയ ഭാര്യയെ കൊന്നു; മൃതദേഹവുമായി സെക്സും!! ഞെട്ടിയ്ക്കുന്ന വിവരങ്ങൾ !!!

  • By: മരിയ
Subscribe to Oneindia Malayalam

ദില്ലി: ഇഷ്ടപ്പെടാത്ത ഭക്ഷണം ഭാര്യമാര്‍ ഉണ്ടാക്കി തന്നാല്‍ എന്ത് ചെയ്യും...? എന്ത് ചെയ്യാനാ, ചിലപ്പോള്‍ ചീത്ത പറയും അല്ലെങ്കില്‍ മിണ്ടാതെ ഇരുന്ന് കിട്ടിയത് കഴിച്ചിട്ട് പോവും. എന്നാല്‍ ദില്ലിയിലെ ഒരു ഭര്‍ത്താവ് ചെയ്തത് ഇതൊന്നും അല്ല.

ഇഷ്ടമില്ലാത്ത ഭക്ഷണം ഉണ്ടാക്കി തന്ന ഭാര്യയെ ഭര്‍ത്താവ് കൊന്നു. തീര്‍ന്നില്ല, മൃതശരീരവുമായി സെക്‌സില്‍ ഏര്‍പ്പെട്ടെന്നും പൊലീസ് സംശയിക്കുന്നു. ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിന് ഇടേ ദില്ലി പൊലീസ് കണ്ടെത്തിയത്.

മദ്യപാനി

പടിഞ്ഞാറന്‍ ദില്ലിയിലെ ഒരു തെരുവില്‍ ആണ് സുബോദ് കുമാറും ഭാര്യയും താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇവര്‍ ഇവിടേക്ക് താമസത്തിന് എത്തിയത്. തികഞ്ഞ മദ്യപാനി ആയിരുന്നു സുബോദ്. മദ്യപിച്ച് എത്തുന്ന ഇയാള്‍ ഭാര്യയെ ഉപദ്രവിയ്ക്കുന്നത് പതിവായിരുന്നു.

ഞെട്ടലില്‍

സംഭവ ദിവസം രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവിന് ഭാര്യ ഭക്ഷണം നല്‍കി. നല്ല എരിവുള്ള ഭക്ഷണമായിരുന്നു നല്‍കിയത്. എരിവ് സുബോദിന് ഒട്ടം ഇഷ്ടമായിരുന്നില്ല. ഇതില്‍ ഭര്‍ത്താവിന് ദേഷ്യം വന്നു. ഭാര്യയുമായി വഴക്കായി.

ഒടുവില്‍

വഴക്കിന് ഒടുവില്‍ സുബോദ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് അടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. മരിച്ചു എന്ന് ഉറപ്പാക്കുന്നതിനായി അടുക്കളയില്‍ നിന്ന് മൂര്‍ച്ചയുള്ള കത്തി എടുത്ത് കഴുത്ത് അറുത്തു.

സൂക്ഷിച്ചു

നാല് ദിവസത്തോളം സുബോദ് ഭാര്യയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. യുവതിയെ വീടിന് വെളിയില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച അയല്‍വാസികളോട് അവര്‍ പുറത്ത് പോയി എന്നാണ് പറഞ്ഞിരുന്നത്.

സെക്‌സും

ഭാര്യയുടെ മൃതദേഹവുമായി സുബോദ് സെക്‌സില്‍ ഏര്‍പ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. ആ ദിവസങ്ങളില്‍ എല്ലാം ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു.മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിയ്ക്കൂ.

പിടിയ്ക്കപ്പെട്ടത്

നാല് ദിവസത്തിന് ശേഷം മൃതദേഹം നീക്കം ചെയ്യുന്നതിനായി സുഹൃത്തിന്റെ സഹായം തേടിയതാണ് സുബോദിനെ കുടുക്കിയത്. വീട്ടില്‍ ഭാര്യയുടെ മൃതദേഹം കഴുത്തറുത്ത് കണ്ടതിനെ തുടര്‍ന്ന് സുഹൃത്ത് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ജയില്‍

കോടതിയില്‍ ഹാജരാക്കിയ സുബോദിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

English summary
Subodh Kumar had killed his wife on Saturday and kept the body at his home. Eventually, Kumar asked a friend for help in moving the body, who informed police.
Please Wait while comments are loading...