Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതികള്‍ അഭിഭാഷകനും മകനും!!!

ഹൈദരാബാദിലെ ചൈതന്യപുരിയിലാണ് സംഭവം

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാവാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അഭിഭാഷകനും മകനും കുറ്റക്കാര്‍. അഭിഭാഷകന്റെ വീട്ടിലും ഓഫീസിലുമായി ആറുമാസത്തോളം ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയിട്ടുള്ളത്. ഹൈദരാബാദിലെ ചൈതന്യപുരിയിലാണ് സംഭവം. സംഭവമറിഞ്ഞെത്തിയ ബാലാവകാശ പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയെ ഈ വീട്ടില്‍ നിന്നും രക്ഷിച്ച് ചൊവ്വാഴ്ച പൊലീസിനെ സമീപിച്ചത്.

വീട്ടുജോലിയ്ക്കായി വീട്ടിലെത്തിച്ച പതിനാലുകാരിയെ നിര്‍ബന്ധിത വീട്ടുജോലിയ്ക്ക് വിധേയമാക്കിയതിന് പിന്നാലെയാണ് പിതാവും മകനും ചേര്‍ന്ന് പല തവണ പീഡിപ്പിക്കുകയും വിസമ്മതിക്കുമ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ബാലാവകാശ സംഘടനാംഗങ്ങള്‍ വീട്ടിലെത്തി രക്ഷപ്പെടുത്തുന്നത് വരെയും ലൈംഗിക അതിക്രമത്തിന് വിധേയമായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറയുന്നു.

ശ്രമം ചെറുക്കുമ്പോള്‍

ശ്രമം ചെറുക്കുമ്പോള്‍

തനിക്കെതിരെയുള്ള ലൈംഗിക പീഡന ശ്രമം ചെറുക്കുമ്പോള്‍ അഭിഭാഷകനും മകനും ക്രൂരമായി മര്‍ദിക്കാറുണ്ടെന്നും, പ്രശ്‌നം മറ്റ് കുടുബാംഗങ്ങളോട് പങ്കുവയ്ക്കാന്‍ ശ്രമിക്കുമ്പോഴും മര്‍ദിക്കാറുണ്ടെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

അഭിഭാഷകന്‍ അഴിയെണ്ണും

അഭിഭാഷകന്‍ അഴിയെണ്ണും

അറുപതുകാരനായ സുധാകര്‍ റെഡ്ഡി, മകന്‍ ഭരത് കുമാര്‍(30) എന്നിവര്‍ക്കെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തതോടെ ഇരുവരും ഒഴിവില്‍പ്പോയിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിത വീട്ടുജോലിക്ക് നിര്‍ത്തയതിനും പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനും ഉള്‍പ്പെ
ടെയുള്ള വകുപ്പുകളാവും ഇരുവര്‍ക്കുമെതിരെ ചുമത്തുക.

രക്ഷയായത് ബാലാവകാശ പ്രവര്‍ത്തകര്‍

രക്ഷയായത് ബാലാവകാശ പ്രവര്‍ത്തകര്‍

വീട്ടുജോലിയ്ക്കായി സൂര്യപേട്ടില്‍ നിന്നെത്തിച്ച പെണ്‍കുട്ടിയാണ് അഭിഭാഷകന്റെ വീട്ടില്‍ അതിക്രമത്തിന് ഇരയായത്. അഭിഭാഷകനും മകനും ചേര്‍ന്ന് തന്നെ ദിവസത്തില്‍ പലതവണ പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടി വ്യക്തമാക്കുന്നു. ബാലാവകാശ പ്രവര്‍ത്തകരെത്തി രക്ഷപ്പെടുത്തുന്നതുവരെയും പെണ്‍കുട്ടിയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമം തുടര്‍ന്നിരുന്നു.

പോക്‌സോയില്‍ നിന്ന് രക്ഷയില്ല

പോക്‌സോയില്‍ നിന്ന് രക്ഷയില്ല

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം കേസെടുത്തതായി വ്യക്തമാക്കിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി ഗുരു രാഘവേന്ദ്ര ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376ാം വകുപ്പും ഇരുവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി

പെണ്‍കുട്ടിയുടെ ആരോഗ്യവും പ്രായവും കണക്കിലെടുത്ത് പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കണമെന്നാണ് ബാലാവകാശ സംഘടനയായ ബലാല ഹക്കുള സംഘത്തിന്റെ ആവശ്യം. പെണ്‍കുട്ടിയ്ക്ക് താമസവും വിദ്യാഭ്യാസവും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ഷിപ്പിന് കീഴില്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+