പ്രവാസിയെ ക്രൂരമായി കൊലപ്പെടുത്തി വീടിനുള്ളില്‍ മറവുചെയ്തു; പിന്നില്‍ വിവാഹേതര ബന്ധം!!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: വിവാഹേതര ബന്ധത്തിന്റെ പേരില്‍ 35കാരനെ ക്രൂരമായി കൊലപ്പെടുത്തി മറവ് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫലക്‌നുമയില്‍ നിന്ന് കാണാതായ നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയിലെ ജീവനക്കാരനായ സയീദ് ഇമ്രാന്റെ മൃതദേഹമാണ് നിര്‍മാണത്തിലിരിയ്ക്കുന്ന വീടിനുള്ളില്‍ നിന്ന് കണ്ടെടുത്തത്.


നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയില്‍ കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസറായിരുന്ന സയീദ് ഇമ്രാന്റെ മൃതദേഹം വ്യാഴ്ചയാണ് പൊലീസ് പുറത്തെടുത്തത്. നഗരത്തിലുള്ള ഒരു യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്ന് കൊല ചെയ്യപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കാണാനില്ലെന്ന് പരാതി

കാണാനില്ലെന്ന് പരാതി

മകനെ കാണാനില്ലെന്ന് കാണിച്ച് ഫെബ്രുവരി നാലിന് മാതാവ് ഫലക്‌നുമ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ മൃതദേഹം ലഭിച്ചത്.

അവിഹിത ബന്ധമെന്ന് വെളിപ്പെടുത്തല്‍

അവിഹിത ബന്ധമെന്ന് വെളിപ്പെടുത്തല്‍

കാണാതായ ആള്‍ക്ക് തന്റെ സഹോദരന്റെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ സെയ്ഫ് ബി്ന്‍ സാബിത്തിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

 പദ്ധതിയ്ക്ക് ഭാര്യയുടെ പിന്തുണ!!

പദ്ധതിയ്ക്ക് ഭാര്യയുടെ പിന്തുണ!!

ഖത്തര്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന സയീദ് സഹോദരനെ കാണുന്നതിന് വേണ്ടി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് സഹോദന്റെ ഭാര്യയ്ക്ക് സയീദ് ഇമ്രാനുമായുള്ള ബന്ധത്തെക്കുറിച്ച് സ്ഥിരീകരണം ലഭിയ്ക്കുന്നത്. പിന്നീട് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഭാര്യയുടെ സഹായത്തോടെ പ്രലോഭിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു.

കഴുത്തറുത്ത് കൊലപ്പെടുത്തി

കഴുത്തറുത്ത് കൊലപ്പെടുത്തി

കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹം മറവുചെയ്യുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

English summary
A 35-year-old NRI working with the National Bank of Abu Dhabi, who had gone missing from Falaknuma area here last week was found murdered and his body buried at an under-construction house, police said on Friday.
Please Wait while comments are loading...