Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണല്ലേ പ്രൊജക്ട് വര്‍ക്ക്‌.... ? പോലീസ് പിടിയിലായത് 65 കുട്ടികള്‍

ഹൈദരാബാദില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇന്‍റര്‍നെറ്റ് കഫേകളില്‍ അശ്ലീല വീഡിയോകളും ഭീകരവാദ സംഘടനകളുടെ വീഡിയോകളും കാണുന്നതിനിടെ പിടിയിലായത് 65 കുട്ടികളാണ്.

വീട്ടില്‍ നിന്ന് സ്കൂളിലെ പ്രൊജക്ട് ചെയ്യാനുണ്ടെന്നു പറഞ്ഞ് ഇന്‍റര്‍നെറ്റ് കഫേയിലേക്ക് പോകുന്ന കുട്ടികള്‍ നഗര പ്രദേശങ്ങളിലെ സ്ഥിരം കാഴ്ചയാണ്. സ്വന്തം കുട്ടി പഠനത്തോടു കാണിക്കുന്ന ആത്മാര്‍ത്ഥയില്‍ സന്തോഷത്തോടെ രക്ഷിതാക്കള്‍ ബ്രൗസിങ്ങിനാവശ്യമായ പണവും നല്‍കി കുട്ടിയെ പറ‍‍ഞ്ഞു വിടുകയും ചെയ്യും.

എന്നാല്‍ മിക്ക കുട്ടികളും ചെന്നെത്തുന്നത് ഇന്‍റര്‍നെറ്റിലെ അശ്ലീലത്തിന്‍റെ ലോകത്തേക്കാണ് എന്നതാണു സത്യം. ഇത്തരത്തില്‍ കുട്ടികളെ ചൂഷണം ചെയ്യാനായി തുറന്നു വച്ചിരിക്കുന്ന ഇന്‍റര്‍നെറ്റ് കഫേകളും നിരവധിയാണ്.

ഹൈദരാബാദിലെ ഇന്‍റര്‍നെറ്റ് കഫേകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അശ്ലീലം കാണുന്നതിനിടെ പിടിയിലായത് 65 കുട്ടികളാണ്. എല്ലാവരും 11 മുതല്‍ 16 വയസുവരെ പ്രായമുള്ളവര്‍. ഇവരില്‍ ചിലര്‍ ഐസിസ് പോലുള്ള ഭീകര സംഘടനകളുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ തേടിയാണ് ഇന്‍റര്‍നെറ്റില്‍ എത്തിയത്.

പരിശോധന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന്

രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് പരിശോധന നടത്തിയത്. തങ്ങളുടെ കുട്ടികള്‍ക്കിടയില്‍ അശ്ലീല വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നായിരുന്നു പരാതി. കുട്ടികള്‍ സ്കൂളിലെ പ്രൊജക്ട് വര്‍ക്കിനെന്നു പറഞ്ഞാണ് ഇന്‍റര്‍നെറ്റ് കഫേകളില്‍ പോകുന്നതെന്നും പരാതിയില്‍ പറയുന്നു.

പരിശോധന രാത്രിയില്‍

ഹൈദരാബാദിലെ സൗത്ത് സോണ്‍ ലിമിറ്റിലുള്ള 17 പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍പ്പെട്ട 92ഓളം കഫേകളിലാണ് ചൊവ്വാഴ്ച രാത്രി പരിശോധന നടന്നത്. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും നിയമങ്ങള്‍ അനുസരിക്കാത്തതിനും 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അശ്ലീലത്തിനൊപ്പം ഭീകരവാദവും

കഫേകളില്‍ നിന്നും പിടിയിലായ കുട്ടികളില്‍ ചിലര്‍ ഭീകരവാദവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിലാണു കൂടുതല്‍ താല്‍പര്യം കാണിച്ചിരുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഐസിസ് ഭീകരര്‍ തടവുകാരുടെ തലയറുക്കുന്നതും വെടിവച്ചു വീഴ്ത്തുന്നതുമായി ദൃശ്യങ്ങളും ഐസിസിന്‍റെ ആയുധ പരിശീലനവും അടക്കമുള്ള ദൃശ്യങ്ങള്‍ കുട്ടികള്‍ കണ്ടതായി പോലീസ് പറയുന്നു. കുട്ടികളില്‍ അക്രമ വാസന വളര്‍ത്താനും ഭീകരവാദത്തിലേക്ക് ആകൃഷ്ടരാകാനും ഇത് ഇടയാക്കും.

കഫേകളില്‍ നടക്കുന്ന നഗ്നമായ നിയമ ലംഘനം

പരിശോധനയില്‍ വ്യക്തമായ കാര്യം ബഹുഭൂരിപക്ഷം ഇന്‍റര്‍നെറ്റ് കഫേകളും നഗ്നമായി നിയമം ലംഘിക്കുന്നു എന്നതാണ്. ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനെത്തുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കുക, കാബിനുകളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ അടിസ്ഥാന നിയമങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ല. മിക്കയിടത്തും പ്രായഭേദമന്യേ യൂസര്‍മാര്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ കാണാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നതായും പോലീസ് പറയുന്നു.

കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയാതെ രക്ഷിതാക്കള്‍

പോലീസിനു ലഭിച്ച പരാതിയില്‍ മിക്ക രക്ഷിതാക്കളും പറയുന്നത് തങ്ങള്‍ പറയുന്നത് കുട്ടികള്‍ അനുസരിക്കുന്നില്ല എന്നാണ്. കഫേകളില്‍ പോകുന്നതു വിലക്കിയാല്‍ പഠനം നിര്‍ത്തുമെന്നുവരെ കുട്ടികള്‍ വാശി പിടിക്കുന്നുണ്ടത്രേ. കഫേകള്‍ക്കു പിന്നിലെ മാഫിയ അത്രകണ്ട് കുട്ടികളേയും
ചെറുപ്പക്കാരേയും അടിമകളാക്കിയിരിക്കുന്നു എന്നാണു വ്യക്തമാകുന്നത്.

കൗണ്‍സിലിങ് മാത്രം മതിയോ

പിടികൂടിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ് നല്‍കുകയാണു ഹൈദരാബാദ് പോലീസ് ചെയ്തത്. തീര്‍ച്ചയായും ഇതൊരു നല്ല നടപടിയാണ്. പക്ഷേ ഇതുകൊണ്ടു മാത്രം എല്ലാം ശരിയാകുമോ എന്നതാണു ചോദ്യം. പരാതി കിട്ടുമ്പോള്‍ മാത്രം പരിശോധന നടത്താതെ കഫേകളിലും മറ്റും നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍
നടന്നാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നു പോലീസും സമ്മതിക്കുന്നു.

പോലീസിനെതിരേയും പരാതി

വിഷയത്തില്‍ പോലീസിനെതിരേയും പരാതി ഉയര്‍ന്നിട്ടുണ്ട്. കഫേകളില്‍ നിന്നു പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചുവെന്നാണു പരാതി. ഹൈദരാബാദ് സൗത്ത് സോണ്‍ പോലീസ് ഈ വര്‍ഷമാദ്യം ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്കു വേണ്ടി മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരസ്യമായി കൗണ്‍സിലിങ് സംഘടിപ്പിച്ചിരുന്നു എന്നും വാര്‍ത്തകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+