കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളിച്ച് കയറിയ ആവേശം... ഗണേശ ലഡ്ഡു ലേലം ചെയ്തത് 24.60 ലക്ഷം രൂപയ്ക്ക്!

Google Oneindia Malayalam News

47000 രൂപയ്ക് മത്തങ്ങ വിറ്റുപോയത് കേട്ട് അത്ഭുതപെട്ടവർക്കിതാ മറ്റൊരു വാർത്ത കൂടി. ഇത്തവണ ഭീമൻ തുകയ്ക്ക് ലേലത്തിൽ വിറ്റുപോയത് മത്തങ്ങ അല്ല പകരം ലഡ്ഡുവാണ്. അതും പതിനായിരങ്ങൾക്കല്ല ലക്ഷങ്ങൾക്ക്.

ഹൈദരബാദിലെ പ്രശസ്തമായ ഗണേശ ലഡ്ഡുവാണ് ലക്ഷങ്ങൾ ലേലം വിളിച്ച് കയറിയത്. ആവേശത്തിൽ ലേലം വിളി ഉയർന്നതോടെ 24.60 ലക്ഷം രൂപയ്ക്കാണ് ലഡ്ഡു വിറ്റുപോയത്. ഇത്രയും വലിയ ലേല തുകയ്ക്ക് ലഡ്ഡു വിറ്റുപോയതും ആദ്യമായാണ്. ഇതോടെ ലഡ്ഡുവും റെക്കോർട് സൃഷ്ടിച്ചിരിക്കുകയാണ്.

1

21 കിലോയാണ് ലഡ്ഡുവിന്റെ തൂക്കം. പത്ത് ദിവസത്തെ ഗണേശ ആഘോഷത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ചയാണ് ഭക്തർക്കിടയിൽ ലഡ്ഡു ലേലത്തിന് വെച്ചത്. ഒമ്പത് പേരായിരുന്നു ലേലം വിളിക്കാൻ ഉണ്ടായിരുന്നത്.ബാലാപൂർ ഉത്സവ് സമിതി 20 ലക്ഷത്തോളം തുകയ്ക് ലഡു സ്വന്തമാക്കുമെന്നായിരുന്നു കരുതിയിരുന്നത് എന്നാൽ വംഗേട്ടി ലക്ഷ്മറെഡ്ഡി എന്നയാളാണ് ലേലത്തിൽ വിജയിച്ചത്.

2

'കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ ഈ ലേലത്തിൽ വിജയിക്കണമേ എന്ന് ആ​ഗ്രഹിച്ചിരിക്കുകയായിരുന്നു. ഒടുവിൽ ഭ​ഗവാൻ ​ഗണേശന്റെ അനു​ഗ്രഹം കൊണ്ട് ഈ വർഷം അത് യാഥാർത്ഥ്യമായി. ഈ ലഡു ബന്ധുക്കൾക്കും കൂട്ടുകാർക്കും ഇടയിൽ വിതരണം ചെയ്യും' എന്ന് ലക്ഷ്മറെ‍ഡ്ഡി പറഞ്ഞു. മുൻ വർഷത്തേക്കാൾ 5.7 ലക്ഷം രൂപയിലധികം തുകയ്ക്കാണ് ഇത്തവണ ലഡ്ഡു വിറ്റുപോയത്.

വാവ സുരേഷിന്റെ വീട് പണി എന്തായി? മറുപടിയുമായി മന്ത്രി വിഎൻ വാസവൻ, കയ്യടിവാവ സുരേഷിന്റെ വീട് പണി എന്തായി? മറുപടിയുമായി മന്ത്രി വിഎൻ വാസവൻ, കയ്യടി

3

2021 -ൽ, വൈഎസ്ആർസിപി നേതാവ് ആർവി രമേഷ് റെഡ്ഡിയാണ് 18.9 ലക്ഷത്തിന് ലേലത്തിൽ ലഡ്ഡു സ്വന്തമാക്കിയത്. കഴിഞ്ഞകാല കണക്കുകൾ പരിശോധിച്ചാൽ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം വില ലഭിച്ച ലേലമായിരുന്നു ഇത്തവണത്തേത്. 2020 -ൽ കൊവിഡ് 19 നിയന്ത്രണങ്ങൾ കാരണം ലേലം നടത്താൻ കഴിയാത്തതിനാൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ലഡ്ഡു കൈമാറുകയായിരുന്നു. ഗോൾഡൻ ലഡു ആദ്യമായി ലേലത്തിന് വെച്ചപ്പോൾ 450 രൂപയ്ക്കാണ് വിറ്റത്. ലഡു ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക ബാലാപൂർ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

4

ആയിരമല്ല, പതിനായിരമല്ല മത്തന്റെ വില 47000... ആവേശം വാനോളമെത്തിച്ച് ചെമ്മണാർ ലേലം

ലേലം വിളിയുടെ ആവേശം മലയാളിക്ക് പുതുമയല്ല... തുക വിളിച്ചുയർത്തി ആവേശം വാനോളം എത്തിക്കുന്ന ലേലക്കാഴ്ചകൾ ഓണക്കാലത്തും ഉത്സവക്കാലത്തുമെല്ലാം നിറയെ കാണാറുണ്ട്. മുട്ടനാടും , പൂവൻ കോഴിയുമൊക്കെയാവും മിക്ക ലേലത്തിലെയും പ്രധാന താരങ്ങൾ. എന്നാൽ ഇത്തവണ ഇവയെ എല്ലാം കടത്തി വെട്ടിയിരിക്കുകയാണ് മലയോരത്തിന്റെ വളക്കൂറിൽ വിരിഞ്ഞ നമ്മുടെ സ്വന്തം മത്തങ്ങ.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

5

ആയിരവും പതിനായിരവും കടന്ന് 47000 രൂപയ്ക്കാണ് മത്തങ്ങ വിറ്റ് പോയത്. കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. ഇടുക്കി ചെമ്മണാറിലാണ് രസകരമായ ഈ ലേല കാഴ്ച അരങ്ങേറിയത്. അഞ്ച് കിലോയാണ് മത്തങ്ങയുടെ തൂക്കം.ചെറിയ തുകയിൽ ആരംഭിച്ച ലേലം വിളി ആയിരങ്ങൾ കടന്ന് പതിനായിരം എത്തിയതോടെ മത്തൻ ലേലത്തിലെ സുപ്പർസ്റ്റാറായി മാറുമെന്ന് ഉറപ്പായി. ഇതോടെ തടിച്ചു കൂടിയവർക്കും അവേശം.

6

വിളി 20000 വും പിന്നിട്ടതോടെ അമ്പരപ്പും, ഉത്കണ്ഠയും. പക്ഷേ ആവേശപ്പോര് പെട്ടന്ന് അവസാനിപ്പിക്കാൻ ലേലം വിളിക്കാർ തയ്യാറായിരുന്നില്ല. ഓണം പൊടിപൂരമാക്കാൻ വിളി പിന്നെയും ഉയർന്നു. ഒടുവിൽ ആ വിളി വന്നു 47000 രൂപ... മറുവിളികൾ ഉയരതായതോടെ ലേലം ഉറപ്പിക്കാൻ സംഘാടകരുടെ മുന്നറിയിപ്പ്. ഒരു തരവും, രണ്ട് തരവും, മൂന്നുതരവും പറഞ്ഞ് ഉറപ്പിച്ചതോടെ 47000 രൂപയുമായി മത്തൻ ലേലത്തിലെ സുപ്പർസ്റ്റാർ. അതോടെ വിളിച്ച് ഉയർത്തിയവർക്കും കൂടി നിന്നവർക്കും ആവേശം.

7

ഒപ്പം ഓണഘോഷ ചിലവിന് കുറ്റിപിരിച്ചിറങ്ങി നെട്ടോട്ടമോടിയ സംഘാടകർക്കും ആശ്വാസം.ഇത് ആദ്യമായാണ് ഒരു മത്തങ്ങ ഇത്രയും തുകയ്ക് വിറ്റ് പോകുന്നതെന്ന് സംഘാടകർ പറയുന്നു. ഇടയ്ക് മഴ പെയ്തെങ്കിലും അതിനെയെല്ലാം മറികടന്ന് അവേശപ്പോര് കാണനായതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. പൊന്നും വിലയ്ക്ക് സ്വന്തമാക്കിയ മത്തങ്ങയുമായി നൃത്തം ചെയതാണ് മത്തൻ സ്വന്തമാക്കിയ യുവാക്കൾ വീട്ടിലേക്ക് മടങ്ങിയത്

ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ

English summary
Hyderabad’s most popular Balapur Ganesh laddu was auctioned for Rs. 24 lakh and 60 thousand Ganesh Chaturthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X