കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം ഭക്ഷണം കഴിച്ചില്ല; എന്റെ കുടുംബം കോണ്‍ഗ്രസുകാരെന്ന് നളിനി

Google Oneindia Malayalam News

ചെന്നൈ: തന്റെ കുടുംബം കോണ്‍ഗ്രസുകാരാണെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതയായ നളിനി ശ്രീഹരന്‍. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സമയത്ത് കുടുബം കടുത്ത ദുഃഖത്തിലായിരുന്നു. അന്ന് ഭക്ഷണം പോലും കഴിച്ചില്ല. രാജീവ് ഗാന്ധി വധക്കേസില്‍ എന്നെ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ല. ആ കുറ്റത്തില്‍നിന്ന് എന്നെ മോചിപ്പിക്കണം. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത് ആരാണെന്ന് എനിക്ക് അറിയില്ലെന്നും നളിനി പറഞ്ഞു.

n

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ആറ് പേരെയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം മോചിപ്പിച്ചത്. ഇതില്‍ നളിനിയെ കൂടാതെ രവിചന്ദ്രന്‍ എന്ന വ്യക്തിയും തമിഴ്‌നാട്ടുകാരാണ്. ബാക്കി നാലു പേര്‍ ശ്രീലങ്കക്കാരും. നളിനിയുടെ ഭര്‍ത്താവ് മുരുകന്‍ എന്ന ശ്രീഹരന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് ശ്രീലങ്കക്കാര്‍. മൂന്ന് പതിറ്റാണ്ടോളം ജയിലിലായിരുന്നു ആറുപേരും. ശ്രീലങ്കക്കാരെ വിയ്യൂര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ച ശേഷം ട്രിച്ചിയിലെ അഭയാര്‍ഥി ക്യാപിലേക്ക് മാറ്റിയിരുന്നു. ക്യാപ് മറ്റൊരു ജയിലാണെന്നും അവരെ മോചിപ്പിക്കണമെന്നും നളിനി ആവശ്യപ്പെട്ടു.

ദിലീപിന് കൈമാറിയത് എന്തൊക്കെ... കേസില്‍ നിര്‍ണായക നീക്കം; ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്ദിലീപിന് കൈമാറിയത് എന്തൊക്കെ... കേസില്‍ നിര്‍ണായക നീക്കം; ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്

എനിക്ക് ഭര്‍ത്താവിനെ കാണാനായിട്ടില്ല. അതുകൊണ്ടുതന്നെ മോചിതയായെങ്കിലും ഒട്ടും സന്തോഷവതിയുമല്ല. കഴിയുന്നത്രെ നേരത്തെ അദ്ദേഹത്തെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇടപെടണം. മോചിതയായെങ്കിലും ഇപ്പോഴും ജയിലിലേത് സമാനമായ സാഹചര്യമാണ്. 16 വര്‍ഷമായി മകളെ കണ്ടിട്ട്. മകള്‍ ബ്രിട്ടനിലാണ്. മകള്‍ അവളുടെ പിതാവിനെ കാണാന്‍ കാത്തിരിക്കുകയാണ്.

സ്വര്‍ണം വില്‍ക്കാന്‍ പറ്റിയ സമയം; വില കുതിച്ചുയരുന്നു!! ഇന്ന് റെക്കോര്‍ഡ് വില... അത്ര ശുഭകരമല്ലസ്വര്‍ണം വില്‍ക്കാന്‍ പറ്റിയ സമയം; വില കുതിച്ചുയരുന്നു!! ഇന്ന് റെക്കോര്‍ഡ് വില... അത്ര ശുഭകരമല്ല

കുടുംബമാണ് എന്റെ മുന്‍ഗണന. ഇപ്പോള്‍ തന്നെ എന്റെ ജീവിതം തകര്‍ന്നിരിക്കുകയാണ്. അതിനാല്‍ കുടുംബത്തെ സംരക്ഷിക്കുകയാണ് ഇപ്പോള്‍ മുമ്പിലുള്ള ലക്ഷ്യം. പൊതുരംഗത്തുള്ള പ്രവര്‍ത്തനം തന്റെ ലക്ഷ്യത്തിലില്ല. ശ്രീഹരനെ ബ്രിട്ടനിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കണമെന്നും നളിനി കൂട്ടിച്ചേര്‍ത്തു.

English summary
I Am Not Idea About Who Was Killed Rajiv Gandhi; We Are Congress Family- Says Nalini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X