കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാസ്‌ക് ധരിക്കില്ല, കാരണം ഞാന്‍ പിന്തുടരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്'; പരിഹാസവുമായി സഞ്ജയ് റൗട്ട്

Google Oneindia Malayalam News

മുംബൈ: പൊതുവേദിയില്‍ മാസ്‌ക് ധരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി ശിവസേന നേതാവ് സഞ്ജയ് റൗട്ട് രംഗത്ത്. പ്രധാനമന്ത്രിയെ പരിഹസിച്ച് കൊണ്ടാണ് സഞ്ജയ് റൗട്ടിന്റെ കുറ്റപ്പെടുത്തല്‍. ഞാന്‍ മാസ്‌ക് ധരിക്കാത്തത് പ്രധാനമന്ത്രിയെ പിന്തുടരുന്നത് കൊണ്ടാണ് സഞ്ജയ് റൗട്ട് പറഞ്ഞു. നാസിക്കിലെ ഒരു പൊതുവേദിയില്‍ മാസ്‌ക് ധരിക്കാതെ സഞ്ജയ് റൗട്ട് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ വാര്‍ത്തായ ഏജന്‍സിയായ എഎന്‍ഐയോടാണ് സഞ്ജയ് റൗട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന് ചോദിച്ചപ്പോള്‍, മാസ്‌ക് ധരിക്കാന്‍ നമ്മുടെ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, പക്ഷേ അദ്ദേഹം തന്നെ അങ്ങനെ ചെയ്യുന്നില്ല. നമ്മളെല്ലാം പ്രധാനമന്ത്രിയെ പിന്തുടരുന്നതിനാല്‍ ഞാനും മാസ്‌ക് ധരിക്കാറില്ലെന്ന് സഞ്ജയ് റൗട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

india

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി മഹാരാഷ്ട്ര മാറപകയാണ്. കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ കേസുകളും മഹാരാഷ്ട്രയില്‍ വര്‍ദ്ധിക്കുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 290 പേര്‍ക്കാണ് ഇതുവരെ ഒമൈക്രോണ്‍ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ മരണവും മഹാരാഷ്ട്രയിലാണ്. നൈജീരിയയില്‍ നിന്നെത്തിയ 52കാരനാണ് ഒമൈക്രോണ്‍ ബാധിച്ച് മരിച്ചത്. എന്നാല്‍ 52കാരന്റെ മരണം കൊവിഡ് മൂലമല്ലെന്നും ഹൃദയാഘാത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അതേസമയം, കൊറോണ വൈറസ് രോഗത്തിന്റെ (കോവിഡ് -19) പ്രതിദിന കേസുകളില്‍ 5,368 ആയി വന്‍ കുതിച്ചുചാട്ടം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തലസ്ഥാന നഗരിയില്‍ വ്യാഴാഴ്ച 3,671 പുതിയ അണുബാധകള്‍ കണ്ടെത്തിയതിന് ശേഷം മുംബൈയില്‍ കോവിഡ് -19 കേസുകളില്‍ 46 ശതമാനം വര്‍ധനയുണ്ടായി. കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റിന്റെ 190 കേസുകളും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി വൈകി ഒരു പുതുക്കിയ ഉത്തരവില്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ വിവാഹങ്ങള്‍, സാമൂഹിക, രാഷ്ട്രീയ, മതപരമായ പരിപാടികള്‍, ശവസംസ്‌കാര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

വിവാഹമോ മറ്റേതെങ്കിലും സാമൂഹികമോ രാഷ്ട്രീയമോ മതപരമോ ആയ പരിപാടികളുടെ കാര്യത്തില്‍, പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 50 ആളുകളായി പരിമിതപ്പെടുത്തി. ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം, ഡിസംബര്‍ 30 മുതല്‍ ജനുവരി 7 വരെ നഗരത്തില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കോവിഡ് -19 നിയന്ത്രണങ്ങള്‍ അനുസരിച്ച്, ഡിസംബര്‍ 30 മുതല്‍ ജനുവരി 7 വരെ പുതുവത്സര ആഘോഷങ്ങള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, പബ്ബുകള്‍, റിസോര്‍ട്ടുകള്‍, ക്ലബ്ബുകള്‍ എന്നിവയുള്‍പ്പെടെ അടച്ചതോ തുറസ്സായതോ ആയ ഏതെങ്കിലും സ്ഥലങ്ങളിലെ പാര്‍ട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
I do not wear a mask because I follow Narendra Modi; Sanjay Raut mock Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X