തോല്‍വിയുടെ ഉത്തരവാദി താന്‍ തന്നെ; ഒടുവില്‍ കുറ്റസമ്മതം നടത്തി കമല്‍നാഥ്
ഭോപ്പാല്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്. തോല്‍വിയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കമല്‍നാഥിന്‍റെ പ്രതികരണം. ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാന്‍ തയ്യാറാണെന്നും കമല്‍ നാഥ് പറഞ്ഞു.

പാര്‍ട്ടിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയാണ്. രാഹുല്‍ ഗാന്ധിയാണ് ശരി. തോല്‍വിയില്‍ തനിക്ക് ഉത്തരവാദിത്തമുണ്ട്. പക്ഷേ മറ്റാരൊക്കെയാണ് ഉത്തരവാദികള്‍ എന്ന് തനിക്ക് അറിയില്ല. രാജിവെയ്ക്കാന്‍ താന്‍ സന്നദ്ധ അറിയിച്ചു, കമല്‍ നാഥ് മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെയ്ക്കാന്‍ കമല്‍ നാഥ് സന്നദ്ധത അറിയിച്ചിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വ്യക്തമാക്കി. തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്ന് കമല്‍ നാഥ് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ കോണ്‍ഗ്രസിന്‍റെ കൂട്ടതോല്‍വിയില്‍ കമല്‍ നാഥ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. തോല്‍വിയില്‍ താന്‍ അധ്യക്ഷ പദം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടും മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും ഇപ്പോഴും പദവിയില്‍ കടിച്ച് തൂങ്ങി നില്‍ക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
2018 ലാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി കമല്‍നാഥിനെ പാര്‍ട്ടി നിയമിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം നേടിയ പിന്നാലെ അദ്ദേഹത്തെ സംസ്ഥാന മുഖ്യമന്ത്രിയായി നിയമിച്ചു. അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും തുടരാനായിരുന്നു കോണ്‍ഗ്രസ് നിര്‍ദ്ദേശം.












Click it and Unblock the Notifications