• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അശുതോഷ് ശര്‍മയുടെ ഭാര്യ;'മകളും തീരുമാനിക്കട്ടെ'

  • By News Desk

ജയ്പൂര്‍: ജമ്മുകശ്മീരിലെ കപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കോണല്‍ അശുതോഷ് ശര്‍മയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്റെ കമാന്റിംഗ് ഓഫീസറായിരുന്നു കേണല്‍ അശുതോഷ്. രണ്ട് തവണ ധീരതക്കുള്ള മെഡല്‍ നേടിയിട്ടുണ്ട്.

അശുതോഷ് ശര്‍മയെ കൂടാതെ മേജര്‍ അനൂജ് സൂദ്, ജവാന്മാരായ രാജേഷ്, ദിനേഷ് എന്നിവരും ജമ്മുകശ്മീര്‍ പൊലീസിലെ ഒരു എസ് ഐയുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍. എന്നാല്‍ ഇപ്പോള്‍ സൈന്യത്തില്‍ ചേരണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് അശുതോഷ് ശര്‍മയുടെ ഭാര്യ പല്ലവി ശര്‍മ.

ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 നില കെട്ടിടത്തിന് തീപിടിച്ചു, 12 പേര്‍ക്ക് പരിക്ക്

പല്ലവി ശര്‍മ

പല്ലവി ശര്‍മ

തനിക്ക് സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ തന്റെ പ്രായവും കഴിഞ്ഞുവെങ്കിലും ബന്ധപ്പെട്ട വകുപ്പ് ഇളവ് അനുവദിക്കുകയാണെങ്കില്‍ താന്‍ സൈന്യത്തില്‍ ചേരാമെന്നുമാണ് പല്ലവി ശര്‍മ പറഞ്ഞത്. ഇന്ത്യാടുഡേയോടായിരുന്നു പല്ലവിയുടെ പ്രതികരണം.

സൈന്യത്തില്‍ ചേരാന്‍

സൈന്യത്തില്‍ ചേരാന്‍

'എനിക്ക് സ്വയം സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിന് കഴിഞ്ഞില്ല. സൈന്യത്തില്‍ ചേരാനുള്ള എന്റെ പ്രായം അനുവദിക്കുകയും അധികൃതര്‍ ഇളവ് അനുവദിക്കുകയും ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' പല്ലവി ശര്‍മ പറഞ്ഞു.

 മകള്‍

മകള്‍

കേണല്‍ അശുതോഷ് ശര്‍മക്കും പല്ലവിക്കും പതിനൊന്നുകാരിയായ ഒരു മകള്‍ കൂടിയുണ്ട്. ജയ്പൂരിലാണ് കുടുംബം താമസിക്കുന്നത്. ' എന്റെ മകളെ സംബന്ധച്ചിടത്തോളം രണ്ട് വര്‍ഷമായി അവള്‍ പലതും കാണുന്നുണ്ട്. അവളും സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അത് അവളാണ് തീരുമാനിക്കേണ്ടത്. അവള്‍ ഉത്തരവാദിത്തമുള്ള പൗരയായി മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും പല്ലവി പറഞ്ഞു.

സൈനിക ബഹുമതി

സൈനിക ബഹുമതി

അശുതോഷിന്റെ സംസ്‌കാരം ജന്മനാടായ ജയ്പൂരിലും മേജര്‍ അനൂജിന്റെ സംസ്‌കാരം ചണ്ഡീഗണ്ഡിലും പൂര്‍ണ്ണ സൈനിക ബഹുമതികളോടെയാണ് നടന്നത്. കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സൈനിക ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. കേണല്‍ അശുതോഷിന്റെ ചിതയ്ക്ക് സഹോദരന്‍ പിയുഷ് ശര്‍മയാണ് തീകൊളുത്തിയത്.

 അശോക് ഗെഹ്ലോട്ട്

അശോക് ഗെഹ്ലോട്ട്

ആദരവിന്റെ സൈനിക വെടി മുഴക്കിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭാര്യ പല്ലവി ശര്‍മയും മകള്‍ തമന്നയും സല്യൂട്ട് നല്‍കിയിരുന്നു. ഇവരെ കൂടാതെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, തെക്ക് പടിഞ്ഞാറന്‍ മേഖലയുടെ കമാന്‍ഡര്‍ ലഫ്. ജനറല്‍ അശോക് ക്ലേര്‍ തുടങ്ങിയവരും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയിരുന്നു.

കരസേനാംഗമാവുക

കരസേനാംഗമാവുക

കരസേനാംഗമാവുകയെന്നതായിരുന്നു അശുതോഷ് ശര്‍മയുടെ ഏറ്റവും വലിയ സ്വപ്‌നമെന്ന് നേരത്തെ അദ്ദേഹത്തിന്റെ സഹോദരന്‍ പ്രതികരിച്ചിരുന്നു. അശുതോഷിന് കരസേനയില്‍ ചേരാന്‍ അവസരം ലഭിച്ചത് ആറര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 13 ാം ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 2000 ന്റെ തുടക്കത്തില്‍ സൈന്യത്തില്‍ ചേര്‍ന്ന അശുതോഷിന് ഒരു സങ്കടമുണ്ടായിരുന്നുവെന്നും ഏറ്റവും കൂടുതല്‍ അപകടം പിടിച്ച ദൗത്യങ്ങളിലേര്‍പ്പെടുന്ന പാരാ സ്പഷ്യല്‍ ഫോഴ്‌സസില്‍ കമാന്‍ഡോ ആകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

English summary
I Want to Join the Indian Army Said Colonel Ashutosh Sharma's Wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X