'ഈ വര കടക്കുന്നവന്റെ തല അടിച്ചുപൊട്ടിക്കണം'; ഹരിയാനയില്‍ കര്‍ഷകരെ മര്‍ദ്ദിക്കാന്‍ ഉത്തരവിട്ട് മജിസ്‌ട്രേറ്റ്
ചണ്ഡീഗഢ്: ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് തലയ്ക്ക് പരിക്കേല്‍പ്പിക്കാന്‍ പോലീസുകാരോട് ആവശ്യപ്പെടുന്ന ഹരിയാനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇചിനതിരെ ബിജെപി എംപി വരുണ്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഒരു വലിയ വിഭാഗത്തില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ്. ബിജെപി യോഗത്തിനെതിരെ പ്രതിഷേധിക്കാന്‍ ഹരിയാനയിലെ കര്‍ണാലിലേക്ക് പോകുന്നതിനിടെ ഹൈവേയില്‍ ഗതാഗതം നിര്‍ത്തിവച്ച കര്‍ഷകസംഘത്തെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ശനിയാഴ്ച 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഓം പ്രകാശ് ധങ്കര്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പ്രതിഷേധിക്കാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. വീഡിയോയില്‍, കര്‍ണാലിന്റെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ആയുഷ് സിന്‍ഹ ഒരു കൂട്ടം പോലീസുകാരുടെ മുന്നില്‍ നില്‍ക്കുകയും പ്രതിഷേധിക്കുന്ന ഒരു കര്‍ഷകനും പ്രദേശത്തെ ഒരു പ്രത്യേക ബാരിക്കേഡിന് അപ്പുറം പോകരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
എന്തൊരു ലുക്കാണ് കാണാന്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി അനിഖയുടെ ഫോട്ടോഷൂട്ട്

ഇത് വളരെ ലളിതവും വ്യക്തവുമാണ്, അവര്‍ ആരായാലും, അവര്‍ എവിടെ നിന്നായാലും, ആരെയും അവിടെ എത്താന്‍ അനുവദിക്കരുത്. ഒരു കാരണവശാലും ഈ വര കടക്കാന്‍ അനുവദിക്കരുത്. ആരെങ്കിലും ലംഘിച്ചാല്‍ നിങ്ങളുടെ ലാത്തി എടുത്ത് ശക്തമായി അടിക്കുക. ഒരു നിര്‍ദ്ദേശവും ആവശ്യമില്ല, അവയെ ശക്തമായി അടിക്കുക. ഇവിടെ ഒരൊറ്റ പ്രതിഷേധക്കാരനെ കണ്ടാല്‍, അവരുടെ തല പരിക്കേല്‍ക്കുന്നത് എനിക്ക് കാണണം- സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വീഡിയോയില്‍ പറഞ്ഞു. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ എന്നും അദ്ദേഹം വീഡിയോയുടെ അവസാനം ചോദിക്കുന്നുണ്ട്.
അതേസമയം, കര്‍ണാലിലെ പോലീസ് നടപടിയെക്കുറിച്ച് കേട്ടറിഞ്ഞ് മറ്റ് ജില്ലകളിലെ കര്‍ഷകരും കൂട്ടത്തോടെ എത്തുകയും ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈവേകള്‍ തടയുകയും ചെയ്തു. ഇത് ഡല്‍ഹി, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളില്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കി. അതേസമയം, വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി രംഗത്തെത്തി. ഈ വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണെന്നുപം ഡിഎം ഇക്കാര്യം പറഞ്ഞില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു ... അല്ലാത്തപക്ഷം, നമ്മുടെ സ്വന്തം പൗരന്മാര്‍ക്ക് നേരെ ഇങ്ങനെ ചെയ്യുന്നത് ജനാധിപത്യ ഇന്ത്യയില്‍ അസ്വീകാര്യമാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.
അതേസമയം, കര്‍ണാലിലെ പൊലീസ് നടപടിയില്‍ പരിക്കേറ്റ കര്‍ഷകരെ കാണാന്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് സ്ഥലത്തെത്തി. കല്‍പന ചൗള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ (കെസിജിഎംസി) പ്രവേശിപ്പിക്കപ്പെട്ട പരിക്കേറ്റ നാല് കര്‍ഷകരെ ടിക്കായത്ത് നേരിട്ടെത്തി കണ്ടു, ലാത്തി ചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ട കര്‍നാല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ (എസ്ഡിഎം) ഉള്‍പ്പെട്ട മറ്റ് പോലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Recommended Video
ബലപ്രയോഗത്തിലൂടെ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന് ഈ സംഭവം തെളിയിച്ചിട്ടുണ്ട്, പക്ഷേ അവരെ വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു.
മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നിരവധി കര്‍ഷക സംഘടനകളുടെ മുന്നണിയായ സംയുക്ത കിസാന്‍ മോര്‍ച്ച, കര്‍ഷകരുടെ തലയ്ക്ക് പരിക്കേല്‍പ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയ കര്‍ണാല്‍ എസ്ഡിഎം ആയുഷ് സിന്‍ഹയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്തു. എസ്ഡിഎമ്മിനെതിരെ നടപടി ആവശ്യപ്പെട്ടും ഹരിയാനയിലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഉച്ചയ്ക്ക് 12 മുതല്‍ 2 വരെ എല്ലാ റോഡുകളും രണ്ട് മണിക്കൂര്‍ തടയുമെന്ന് പഞ്ചാബിലെ എല്ലാ കര്‍ഷക യൂണിയനുകളും അറിയിച്ചിരുന്നു.












Click it and Unblock the Notifications