കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയില്‍ ചേരാന്‍ ഒരുകോടി! പട്ടേല്‍ നേതാവിന്‍റെ വെളിപ്പെടുത്തലില്‍ നാണം കെട്ട് ബിജെപി

ഞായറാഴ്ച വൈകിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമാണ് പാര്‍ട്ടിയ്ക്കെതിരെ നരേന്ദ്ര പട്ടേലിന്‍റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ | Oneindia Malayalam

അഹമ്മദാബാദ്: ബിജെപിയെ വെട്ടിലാക്കി പട്ടേല്‍ നേതാവിന്‍റെ വെളിപ്പെടുത്തല്‍. ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേലിന്‍റെ വെളിപ്പെടുത്തല്‍. ഞായറാഴ്ച വൈകിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമാണ് പാര്‍ട്ടിയ്ക്കെതിരെ നരേന്ദ്ര പട്ടേലിന്‍റെ വെളിപ്പെടുത്തല്‍. രാത്രിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയ പട്ടേല്‍ ബിജെപി നല്‍കിയ നോട്ടുകെട്ടുകളും മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.

ആധാര്‍- സിം കാര്‍ഡ് ബന്ധിപ്പിക്കല്‍: ഉപഭോക്താക്കളോട് ഭീഷണി മുഴക്കി കമ്പനികള്‍ആധാര്‍- സിം കാര്‍ഡ് ബന്ധിപ്പിക്കല്‍: ഉപഭോക്താക്കളോട് ഭീഷണി മുഴക്കി കമ്പനികള്‍

പട്ടേല്‍ സമുദായത്തിന് പ്രക്ഷോഭം നടത്തുന്ന പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ കണ്‍വീനറാണ് നരേന്ദ്രപട്ടേല്‍. നരേന്ദ്ര പട്ടേലിനൊപ്പം വരുണ്‍ പട്ടേലും ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയില്‍ ചേരുന്നതിന് വേണ്ടി ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതില്‍ പത്ത് ലക്ഷം രൂപ തനിക്ക് നല്‍കിയെന്നും വരുണ്‍ പട്ടേല്‍ വഴിയാണ് പണം നല്‍കിയതെന്നും നരേന്ദ്ര പട്ടേല്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തി.

 ഒരു കോടി രൂപ വാഗ്ദാനം

ഒരു കോടി രൂപ വാഗ്ദാനം

ബിജെപിയില്‍ ചേരുന്നതിന് വേണ്ടി തനിക്ക് ഒരു കോടി രൂപ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതില്‍ പത്ത് ലക്ഷം തന്നതായും വെളിപ്പെടുത്തിയ പട്ടേല്‍ പ്രക്ഷഭ നേതാവ് നരേന്ദ്ര പട്ടേല്‍ ഹര്‍ദിക് പട്ടേലിന്‍റെ സഹായിയായ വരുണ്‍ പട്ടേല്‍ വഴിയാണ് നീക്കങ്ങള്‍ നടത്തിയതെന്നും വാര്‍ത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തിയത്. തനിക്ക് ലഭിച്ച പത്ത് ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പട്ടേല്‍ പ്രദര്‍ശിപ്പിച്ചു.

അധ്വാനിക്കാത്ത പണം വേണ്ട

അധ്വാനിക്കാത്ത പണം വേണ്ട

തനിക്ക് അധ്വാനിക്കാതെ ലഭിക്കുന്ന പണം വേണ്ടെന്ന് വ്യക്തമാക്കിയ നരേന്ദ്ര പട്ടേല്‍ പട്ടേല്‍ സമുദായത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ താന്‍ ആദ്യമേ ചേര്‍ന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. തനിക്ക് ലഭിച്ച പണം തിരിച്ചുനല്‍കുമെന്നും പട്ടേല്‍ വ്യക്തമാക്കി.

കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി

കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി

പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന്‍റെ സഹായായിരുന്ന വരുണ്‍ പട്ടേല്‍ താനുമായി
കൂടിക്കാഴ്ച നടത്തിയെന്നും യോഗത്തില്‍ വച്ച് തനിക്ക് നല്‍കുന്നതിനായി പാര്‍ട്ടിയില്‍ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞുവെന്നും നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ പട്ടേല്‍ നടത്തിയ നാടകീയ നീക്കങ്ങളുടെ ഭാഗമായാണ് പട്ടേല്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

പരാജയപ്പെടുത്താന്‍

പരാജയപ്പെടുത്താന്‍

പട്ടേല്‍ സമുദായത്തിന് സംവരം ആവശ്യപ്പെട്ടുകൊണ്ടുള്ള പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ പ്രക്ഷോഭത്തിന് മുന്‍ നിരയില്‍ നില്‍ക്കുന്ന വരുണ്‍ പട്ടേല്‍, രേഷ്മ പട്ടേല്‍ എന്നിവരും നരേന്ദ്ര പട്ടേലിന് പുറമേ ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഗുജറാത്തില്‍ സര്‍ക്കാരിന് ഭീഷണിയാവുന്ന പട്ടേല്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ഗൂഡ നീക്കമാണ് ബിജെപി നടത്തുന്നതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

 കരുതിക്കൂട്ടിയ നീക്കം

കരുതിക്കൂട്ടിയ നീക്കം

അഡ്വാന്‍സായി വരുണ്‍ പട്ടേല്‍ നല്‍കിയ പത്ത് ലക്ഷം രൂപ താന്‍ സ്വീകരിച്ചത് ബിജെപിയുടേയും വരുണ്‍ പട്ടേലിന്‍റെയും നിലപാട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും റിസര്‍വ് ബാങ്ക് മുഴുവനായി നല്‍കിയാലും തന്നെ വിലയ്ക്തെടുക്കാനാവില്ലെന്നും നരേന്ദ്ര പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം വരുണ്‍ പട്ടേല്‍ നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച വരുണ്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നുള്ള നീക്കങ്ങളാണെന്നും വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ ബിജെപി ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.

 കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസും

കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസും

കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഭരത് സിംഗ് സോളങ്കി പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദികിനെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് പ്രക്ഷോഭത്തിന്‍റെ മുന്‍നിരയിലുള്ള മൂന്ന് പേരെ ബിജെപി പണമെറിഞ്ഞ് വീഴ്ത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 20 ശതമാനം സംവരണം ഏര്‍പ്പെടുത്താമെന്നാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനം.

English summary
In a sensational claim, quota spearhead Hardik Patel's aide has alleged that he was offered Rs one crore for crossing over to the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X