Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമനില്‍ നിന്നുള്ള ആദ്യ സംഘം നാട്ടിലെത്തി

കൊച്ചി: ആഭ്യന്തര യുദ്ധംരുക്ഷമായ യെമനില്‍ നിന്ന് 168 പേര്‍ നാട്ടില്‍ മടങ്ങിയെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 1.40ന് എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.

കൂടാതെ 190 പേരടങ്ങുന്ന സംഘവുമായി വ്യോമസേനയുടെ മറ്റൊരു വിമാനം മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെത്തി. സംഘര്‍ഷം രൂക്ഷമായ യെമനിലെ തുറമുഖ നഗരമായ ഏഡനില്‍ നിന്ന് ജിബൂട്ടിയിലേക്ക് കപ്പല്‍ മാര്‍ഗമെത്തിച്ച ഇവരെയും വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ഇന്ത്യന്‍ സമയം 9.10 നാണു ജിബൂട്ടിയില്‍ നിന്നു പുറപ്പെട്ടത്.

1kochi

കൊച്ചിയിലെത്തിയ മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘത്തെ മന്ത്രിമാരായ കെ.സി. ജോസഫ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, അന്‍വര്‍ സാദത്ത് എം.എല്‍.എ. എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സൗദിയുടെ യെമന്‍ ആക്രമണം, ഫോട്ടോ ഗ്യാലറി

അതേസ മയം, ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് മൂന്നാം ദിനവും യമന്റെ തലസ്ഥാന നഗരമായ സനയിലേക്ക് പറക്കാന്‍ അനുമതി ലഭിച്ചില്ല. രക്ഷാപ്രവര്‍ത്തനത്തിനായി അയച്ച രണ്ട് എയര്‍ബസ് എ320 വിമാനങ്ങള്‍ ജിബൂട്ടിയിലാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+