ഗൗരി ലങ്കേഷ് കൊലപാതകം; ബെംഗളൂരുവിൽ നടന്നത് പടുകൂറ്റൻ റാലി, ലക്ഷങ്ങൾ പങ്കെടുത്തു

  • Posted By: Akshay
Subscribe to Oneindia Malayalam

ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ വധത്തിൽ പ്രതിഷേധിച്ച് ബെംഗളൂരുവിലെ റാലിയിൽ പങ്കെടുത്തത് ലക്ഷങ്ങൾ. ഗൗരിയെ നിശബ്ദരാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്ക് ഇവിടെ തടിച്ചിക്കൂടിയിരിക്കുന്നവരെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റാലിയെ അഭിസംബോധനയ ചെയ്തുകൊണ്ട് പറഞ്ഞു.

പുരോഗമനപരമായി ചിന്തിക്കുന്നവരും ജനാധിപത്യവാദികളും മിണ്ടാതിരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഗൗരിയുടെ കൊലപാതകമെങ്കില്‍, ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്യം തങ്ങള്‍ ഉപയോഗിക്കുമെന്ന് എഴുത്തുകാരന്‍ കെ മുരളിദാസപ്പാ പറഞ്ഞു. തങ്ങളെ ഭയപ്പെടുത്താന്‍ നോക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

പടുകൂറ്റൻ റാലി

പടുകൂറ്റൻ റാലി

ബെംഗളൂരുവിലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച റാലി സെന്‍ട്രല്‍ കോളെജ് മൈതാനത്തെ് അവസാനിച്ചു.

നീതി ഉറപ്പാക്കുക

നീതി ഉറപ്പാക്കുക

ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടു വന്നു നീതി ഉറപ്പാക്കുക എന്ന ആവശ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്.

പങ്കെടുത്തത് നിരവധി പ്രമുഖർ

പങ്കെടുത്തത് നിരവധി പ്രമുഖർ

പി സായ്നാഥ്, ടീസ്ത സെതല്‍വാദ്, ജിഗ്നേഷ് മേവാനി, അനന്ദ് പട്വര്‍ദ്ധന്‍, കവിതാ കൃഷ്ണന്‍, പ്രശാന്ത് ഭൂഷണ്‍, മേധാ പട്കര്‍, മേഘാ പന്‍സാരെ തുടങ്ങി സാമൂഹിക സാസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ‘ഐ ആം ഗൗരി' എന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തു.

പടുകൂറ്റൻ റാലി

ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ ഭിന്ന സ്വരങ്ങളോടുള്ള അസഹിഷ്ണുതയിലും പ്രതിഷേധിച്ച് നടന്ന റാലിയിൽ ലക്ഷകണക്കിന് ജനങ്ങളാണ് പങ്കെടുത്ത്.

പ്രധാനമന്ത്രിയുടെ പ്രതികരണം

എന്ത് കൊണ്ടാണ് ഗൗരികൊല്ലപ്പെട്ട് ഇത്രയും ദിവസങ്ങള്‍ക്ക് ശേഷവും പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയാറാകത്തതെന്നും വേദിയിലെത്തിയവര്‍ ആവര്‍ത്തിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Protestors, including writers, journalists and students, from across the country took to the streets of Bengaluru to participate in a national rally, #IAmGauri, on Tuesday to condemn the murder of journalist and activist Gauri Lankesh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്