Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലേഷിനോട് ദുര്‍ഗ ഐഎഎസ്‌ മാപ്പപേക്ഷിച്ചു

ലഖ്‌നൊ: ഉത്തര്‍ പ്രദേശില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച പള്ളി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടതിന് സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാല്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ട് മാപ്പപേക്ഷിച്ചതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ശനിയാഴ്ച ഭര്‍ത്താവുമൊന്നിച്ച് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ദുര്‍ഗ ശക്തി നാഗ്പാല്‍ മുഖ്യമന്ത്രിയോട് മാപ്പപേക്ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ദുര്‍ഗയുടെ സസ്‌പെന്‍ഷനു ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി അവര്‍ ചര്‍ച്ച നടത്തുന്നത്.

Durga sakthi Nagpal

ഗ്രേറ്റല്‍ നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ച പള്ളിമതില്‍ പൊളിക്കാന്‍ ഉത്തരവിട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയിലാണ് സമാജ് വാദി സര്‍ക്കാര്‍ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്റ് ചെയ്തത്.

മണല്‍മാഫിയയ്‌ക്കെതിരെ നടപടിയെടുത്തിനാണ് ദുര്‍ഗയെ സസ്പന്റെ ചെയ്തതെന്ന് അവരെ അനുകൂലിക്കുന്നവര്‍ ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട വിഷയത്തില്‍ സോഷ്യനെറ്റ് വര്‍ക്ക് സൈറ്റുകളില്‍ നിന്നും ദുര്‍ഗയ്ക്ക് പിന്തുണ ലഭിച്ചിരുന്നു. ഒടുവിന്‍ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+