ഐസിഐസിഐ വായ്പാത്തട്ടിപ്പ്: ചന്ദാ കൊച്ചാറിനും, ഭര്‍ത്താവ് ദീപക് കൊച്ചാറിനും ജാമ്യം
മുംബൈ: ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസില്‍ ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും ജാമ്യം. ബാങ്ക് സിഇഒയാണ് ചന്ദ കൊച്ചാര്‍. ബോംബെ ഹൈക്കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. തങ്ങളുടെ അറസ്റ്റ് അന്യായമാണെന്ന് ദമ്പതിമാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഈ വാദം കോടതി അംഗീകരിച്ചിരിക്കുകയാണ്.
അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കില്‍ സെക്ഷന്‍ 17 എ പ്രകാരം അനുമതി ആവശ്യമാണ്. എന്നാല്‍ ഒരു അനുവാദവുമില്ലാതെയാണ് ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതെന്നും ഇവര്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ അറസ്റ്റ് ആവശ്യമില്ലെന്നുമുള്ള കൊച്ചാര്‍ ദമ്പതിമാരുടെ വാദവും കോടതി അംഗീകരിച്ചു.

ഡിസംബര്‍ 23നാണ് സിബിഐ കൊച്ചാര്‍ ദമ്പതിമാരെ അറസ്റ്റ് ചെയ്യുന്നത്. ജസ്റ്റിസ് രേവതി മൊഹിതെ ദെരെ, പികെ ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇവരോട് ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണവുമായി സഹകരിക്കണമെന്നും, സിബിഐ വിളിച്ച് വരുത്തിയാല്‍ ഉറപ്പായും ഓഫീസില്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ട് സിബിഐക്ക് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
കേസിലെ മുഖ്യപ്രതികളാണ് ഇവരെന്നാണ് സിബിഐ അറിയിച്ചത്. ചന്ദ കൊച്ചാര്‍, ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ വേണുഗോപാല്‍ ധൂത് എന്നിവരെയാണ് മുഖ്യപ്രതികളാക്കി കാണിച്ചത്.
Skin Care:ആയുര്‍വേദം സുമ്മാവാ; ഗുണങ്ങള്‍ വേറെ ലെവല്‍, ചര്‍മകാന്തിക്ക് ദാ ഇതൊന്ന് പരീക്ഷിക്കൂ!!
ചന്ദ കൊച്ചാര്‍ മേധാവിയായിരിക്കെ ഐസിഐസിഐ ബാങ്ക് വായ്പ നിയമങ്ങളും, റിസര്‍വ് ബാങ്ക് ചട്ടങ്ങളും ലംഘിച്ച് വീഡിയോകോണ്‍ കമ്പനിക്ക് പല ഘട്ടങ്ങളിലായി 3250 കോടി രൂപയോളം വായ്പ അനുവദിച്ചെന്നും, ഇതിന് പിന്നാലെ വീഡിയോകോണ്‍ ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിക്ക് 64 കോടി രൂപ നല്‍കിയെന്നുമാണ് കേസ്.
വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂതും, അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെ കീഴിലെ കമ്പനികളും ദീപക് കൊച്ചാറിന്റെ കമ്പനികളും കേസില്‍ പ്രതികളാണ്. അഴിമതി നിരോധന നിയമങ്ങള്‍ അടക്കം ചുമത്തിയാണ് കേസെടുത്തത്.
അതേസമയം ചന്ദ കൊച്ചാറിനായി മുതിര്‍ന്ന അഭിഭാഷകനായ അമിത് ദേശായിയാണ് കോടതിയില്‍ ഹാജരായത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 20 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വീഡിയോകോണിന് നല്‍കിയ 40000 കോടി രൂപയുടെ ഭാഗമായിരുന്നു ഈ വായ്പയും.
ആരോപണത്തെ തുടര്‍ന്ന് 2018 ഒക്ടോബറില്‍ ബാങ്ക് സിഇഒ സ്ഥാനം ചന്ദ കൊച്ചാര്‍ രാജിവെച്ചിരുന്നു. പിന്നീട് ബാങ്ക് ഇവരെ പുറത്താക്കിയെന്നായിരുന്നു അറിയിച്ചത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇവരുടെ 78 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.












Click it and Unblock the Notifications