കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രിയാകുമോ; മികച്ച മറുപടിയുമായി രാഹുല്‍ ഗാന്ധി, പക്വത, നിറഞ്ഞ കയ്യടി

Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി ഈ മൂന്ന് പേരും രാജ്യത്തെ പ്രധാനമന്ത്രി പദത്തിലിരുന്ന കോണ്‍ഗ്രസ് നേതാക്കളും ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൂര്‍വ്വികരുമാണ്. രാഹുലിന് മുമ്പുവരേയുള്ള നെഹ്രുകുടുംബ തലമുറയില്‍ നിന്ന് ഒരാളെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലംങ്കരിച്ചിട്ടുണ്ടെന്ന് ചുരുക്കം.

<strong>രാഹുല്‍ ഈശ്വറിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ആവര്‍ത്തനം സഹിക്കാന്‍ വയ്യ; വാക്കുകള്‍ നിയന്ത്രിക്കണം</strong>രാഹുല്‍ ഈശ്വറിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ആവര്‍ത്തനം സഹിക്കാന്‍ വയ്യ; വാക്കുകള്‍ നിയന്ത്രിക്കണം

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് രാജ്യത്ത് അധികാരം ലഭിച്ചാല്‍ രാഹുലിനെ തേടിയും രാജ്യത്തിന്റെ പ്രധാനമന്ത്രി പദം എത്തുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പ്രധാനമന്ത്രിയാവുമോ എന്ന ചോദ്യം രാഹുലിനോട് തന്നെ നേരിട്ട് ചോദിച്ചപ്പോള്‍ വളരെ പക്വതയോടെയുള്ള മറുപടിയായിരുന്നു അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത്.. രാഹുലിന്റെ മറുപടി ഇങ്ങനെ..

കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പ്

കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പ്

രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന തിരഞ്ഞെടുപ്പാണ് 2019 ല്‍ നടക്കാന്‍ പോവുന്നത്. കഴിഞ്ഞ തവണ ലഭിച്ച 44 സീറ്റ് എന്നുള്ളത് ഉയര്‍ത്തിയാല്‍ മാത്രംപോര കോണ്‍ഗ്രസ്സിന്. ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തില്‍ എത്തുകതന്നെ വേണമെന്ന ബോധ്യം മറ്റാരേക്കാളും രാഹുല്‍ ഗാന്ധിക്ക് തന്നെയുണ്ട്.

ബിജെപിയെ പരാജയപ്പെടുത്തുക

ബിജെപിയെ പരാജയപ്പെടുത്തുക

അതിനായി, ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റലക്ഷ്യത്തിനായി എന്ത് വിട്ടുവീഴ്ച്ചക്കും കോണ്‍ഗ്രസ്സും താനും തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത് മേല്‍പറഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.

കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്

കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്

ഭിന്നിച്ചു പോകുന്ന പ്രതിപക്ഷ വോട്ടുകള്‍ ഏകോപിപ്പാച്ചാല്‍ ബിജെപിയെ പിടിച്ചു നിര്‍ത്താന്‍ കഴിയും. പത്തോളം ലോക്‌സഭാ സീറ്റികളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഈ തന്ത്രം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അധികാരം പിടിക്കാമെന്ന് തന്നെയാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

സീറ്റ് ചര്‍ച്ച

സീറ്റ് ചര്‍ച്ച

ഇത്തരത്തില്‍ ഒരോ സംസ്ഥാനത്തും പ്രാദേശിക കക്ഷികളുമായി സഖ്യം രൂപീകിരിക്കുന്നതിനായി കോണ്‍ഗ്രസ് തന്നെ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ സഖ്യം സീറ്റ് ചര്‍ച്ചയവരെ എത്തിനില്‍ക്കുന്നു.

ആര് പ്രധാനമന്ത്രിയാകും

ആര് പ്രധാനമന്ത്രിയാകും

പ്രതിപക്ഷ വിശാല ഐക്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആര് പ്രധാനമന്ത്രിയാകും എന്ന ചോദ്യവും ഇതോടൊപ്പം തന്നെ ഉയര്‍ന്നു വരുന്നുണ്ട്. രാഹുല്‍ ഗാന്ധി, മായാവതി, മമത തുടങ്ങിയ പലകക്ഷിനേതാക്കളുടെ പേരും പ്രധാനമന്ത്രി പദത്തിനോട് ചേര്‍ത്ത് വെച്ച് വന്നിരുന്നു.

മറുപടി

മറുപടി

ഈ സാഹചര്യത്തിലാണ് അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പ്രധാനമന്ത്രിയാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയോട് തന്നെ ചോദിക്കുന്നത്. അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ രാഷ്ട്രീയ ലോകത്ത് ഏറെ ചര്‍ച്ചയായിരിക്കുന്നത്.

സമ്മതമാണെങ്കില്‍

സമ്മതമാണെങ്കില്‍

തിരഞ്ഞെടുപ്പില്‍ വിജിയിക്കുകയാണെങ്കില്‍ സഖ്യകക്ഷികള്‍ക്ക് കൂടി സമ്മതമാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ തന്റെ പ്രധാനമന്ത്രി പദത്തേക്കാളും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നായി തിരഞ്ഞെടുപ്പിനേ നേരിടുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിറഞ്ഞ കയ്യടി

നിറഞ്ഞ കയ്യടി

രണ്ട് ഘട്ടങ്ങളായുള്ള പ്രവര്‍ത്തനമാണ് ഇത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രതിപക്ഷ ഐക്യത്തിനാണ്. പ്രധാനമന്ത്രി ആകുകഎന്നത് രണ്ടാമതായി മാത്രം ചിന്തിക്കേണ്ട കാര്യമാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ലീഡേഴ്സ് മീറ്റില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം വ്യക്താമാക്കി. നിറഞ്ഞ കയ്യടികളോടെയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി സദസ്സ് സ്വീകരിച്ചത്.

ബിജെപിയാണ് പ്രധാന ശത്രു

ബിജെപിയാണ് പ്രധാന ശത്രു

ഇതിനെക്കുറിച്ച് ഞങ്ങള്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. രണ്ടാമതായി മാത്രം ചിന്തിക്കേണ്ട കാര്യമാണ് ഇതെന്നാണ് എല്ലാവരും തീരുമാനം എടുത്തത്. ബിജെപിയാണ് പ്രധാന ശത്രു അവരെ പരാജയപ്പെടുത്തുക എന്നത് തന്നെയാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും അര്‍ഹര്‍

ഏറ്റവും അര്‍ഹര്‍

രാഹൂലിന്റെ ഈ മറുപടി ഏറെ പക്വതയോടെയുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം വേണമെന്ന് നിര്‍ബന്ധം പിടിച്ച് സഖ്യത്തില്‍ ഇപ്പോഴെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ രാഹുല്‍ തയ്യാറായില്ല. അതേസമയം പ്രധാനമന്ത്രി പദത്തിന് ഏറ്റവും അര്‍ഹര്‍ കോണ്‍ഗ്രസ് ആണെന്ന സൂചന നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു.

English summary
‘If allies want, sure’: Rahul Gandhi on being India’s next prime minister in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X