'അക്രമം ഒന്നിനും പരിഹാരമല്ല,ആർക്കെങ്കിലും പരിക്ക് പറ്റിയാൽ നഷ്ടം രാജ്യത്തിന് മാത്രം';രാഹുൽ ഗാന്ധി
ദില്ലി; വിവാദ കാർഷിക നിയമങ്ങൾക്കെതിരെ റിപബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി സംഘർഷ ഭരിതമായതിന് പിന്നാലെ പ്രതികരിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടം നമ്മുടെ രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ നൻമയ്ക്കായി കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
രാഹുലിനെ കൂടാതെ മുതിർന്ന നേതാവും എംപിയുമായ ശശി തരൂരും പ്രതികരിച്ച് രംഗത്തെത്തി. നിർഭാഗ്യകരമായി പോയെന്ന് അദ്ദേഹം ട്വീറ്റ് ചെ്തു. കർഷകരുടെ പ്രതിഷേധങ്ങളെ തുടക്കം മുതൽ പിന്തുണച്ചിരുന്ന ആളാണ് താൻ. എന്നാൽ ഈ അധാർമ്മികത അംഗീകരിക്കാൻ കഴിയില്ലെന്ന് തരൂർ പറഞ്ഞു. റിപബ്ലിക്ക് ദിനത്തിൽ മൂവർണ പതാകയല്ലാത മാത്രമേ ചെങ്കോട്ടയ്ക്ക് മുകളിൽ പറക്കാൻ പാടുള്ളൂവായിരുന്നുവെന്ന് തരൂർ ട്വീറ്റ് ചെയ്തു.

റാലിക്കായി നിശ്ചയിച്ചതും അനുവദിച്ചതുമായ വഴികളിൽ നിന്ന് കർഷകർ വ്യതിചലിച്ചത് നിർഭാഗ്യകരമായി പോയെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. കർഷകർ അവർക്ക് പ്രതിഷേധിക്കാൻ അനുവദിച്ച സ്ഥലങ്ങളിലേക്ക് മടങ്ങണം. അഹിംസാത്മകമായി തുടരുകയാണ് വേണ്ടത്. ഏതെങ്കിലും വിവേചനമോ അക്രമമോ പ്രസ്ഥാനത്തെ സാരമായി ബാധിക്കും, പ്രശാന്ത് ഭൂഷൺ ട്വീറ്റഅ ചെയ്തു.
അക്രമത്തിലൂടെ ഒന്നും നേടിയെടുക്കാൻ സാധിക്കില്ലെന്നും സമാധാനം നിലനിൿത്താൻ എല്ലാവരും തയ്യാറാകണമെന്നും ദില്ലി എംപി ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു.
ആയിരക്കണക്കിന് കർഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. ചെങ്കോട്ട കീഴടക്കിയ കർഷകർ അവിടെ പതാക സ്ഥാപിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കർഷകരെ തടയാൻ പോലീസ് കിണഞ്ഞ് പരിശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല.
അതിനിടെ സംഘർഷത്തിനിടെ ഒരു കർഷകൻ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് കൊല്ലപ്പെട്ടത്. പോലീസ് വെടിയേറ്റാണ് നവനീത് കൊല്ലപ്പെട്ടതെന്ന് കർഷകർ ആരോപിച്ചു. അതേസമയം ട്രാക്ടർ മറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് വാദം. തങ്ങൾ കർഷകന് നേർക്ക് വെടിയുതിർത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications