ഗോവ കോണ്‍ഗ്രസിന്റെ കൈപ്പിടിയിലോ? പുത്തന്‍ വാഗ്ദാനവുമായി പി ചിദംബരം
പനാജി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. അതുകൊണ്ട് തന്നെ നിരവധി വെല്ലുവിളികളും സംസ്ഥാനത്ത് പാർട്ടി നേരിടുന്നുണ്ട്. ഭരണത്തിലിരിക്കുന്ന ബി ജെ പി പ്രധാന എതിരാളിയാകുമ്പോള്‍ ഗോവയില്‍ പുതിയ സാധ്യതകള്‍ തേടുന്ന തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനർജിയും ലക്ഷ്യം വെക്കുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ തന്നെയാണ്.
അതേസമയം എല്ലാതരം വെല്ലുവിളികളേയും നേരിട്ട് ശക്തമായ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോയാല്‍ വിജയം സുനിശ്ചിതമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ലക്ഷ്യത്തിലെത്താന്‍ ജനകീയമായ പല പ്രഖ്യാപനങ്ങളും സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ഞായറാഴ്ച ചിദംബരം നടത്തിയ പ്രസ്താവന.

ഗോവയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രദേശവാസികളുടെ ഭൂമിയുടെ അവകാശം സംരക്ഷിക്കുന്ന നിയമം കൊണ്ടുവരുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവയിലെ ഇരുമ്പയിര് ഖനന വ്യവസായം നിയമപരമായ രീതികളിലൂടെ കോൺഗ്രസ് പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
താടി നീട്ടി വളർത്തി ദിലീപ്: ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെ പുതിയ ലുക്ക് വൈറലാവുന്നു

സംസ്ഥാന ആരോഗ്യമന്ത്രിയും ബി ജെ പി നേതാവുമായ വിശ്വജിത് റാണെ പ്രതിനിധീകരിക്കുന്ന വാൽപോയ് നിയമസഭാ മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പി ചിദംബരം. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ മുതിർന്ന തിരഞ്ഞെടുപ്പ് നിരീക്ഷകനാണ് ചിദംദരം.

"രാജ്യത്തുടനീളമുള്ള ഭൂനിയമങ്ങൾ എനിക്കറിയാം. ഗോവയിൽ നിയമനിർമ്മാണത്തിന് അവസരമുണ്ട്," ഭൂമി അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രദേശവാസികൾ, പ്രത്യേകിച്ച് ആദിവാസികൾ നടത്തുന്ന വിവിധ പ്രതിഷേധങ്ങളെ പരാമർശിച്ച് ചിദംബരം പറഞ്ഞു. കുടിയാൻ അവകാശം നൽകുകയും കുടിയാന്മാർക്ക് അവരുടെ കൈവശമുള്ള ഭൂമിയുടെ കാര്യത്തിൽ സംരക്ഷണം നൽകുകയും ചെയ്യുന്ന നിയമം കോൺഗ്രസ് കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

"ഇതിന്റെ പേര് പ്രൊട്ടക്ഷൻ ഓഫ് ടെനൻസി റൈറ്റ്സ് ആക്ട് എന്നാണ്. പാട്ടക്കാരന് ഭൂമിയിൽ കൃഷി ചെയ്യാം, അയാൾക്ക് ശേഷവും അവന്റെ കുടുംബത്തിന് അതിൽ കൃഷി തുടരാം. ഇത്തരമൊരു നിയമം ഇന്ത്യയിൽ നിലവിലുണ്ട്, ഗോവയിലും ഇത്തരമൊരു നിയമം നടപ്പിലാക്കും," ചിദംബരം പറഞ്ഞു.

ഗോവയുടെ പ്രധാന വരുമാന സ്രോതസ്സായിരുന്ന ഖനനം, സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് 2018 മുതൽ സംസ്ഥാനത്ത് സ്തംഭിച്ചുകിടക്കുകയാണ് ഖനനം. എന്നാല്‍ പുനരാരംഭിക്കാൻ നിയമപരമായ മാർഗമുണ്ടെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നു.

കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ നിയമപരമായ രീതിയിൽ ഖനനം പുനരാരംഭിക്കും. ഇത് അനേകം പേർക്ക് തൊഴില്‍ നല്‍കും. സംസ്ഥാനത്തിന്റെ വരുമാനം വർധിക്കുകയും ചെയ്യും. പാർട്ടിയുടെ ബ്ലോക്ക് യൂണിറ്റ് ശുപാർശ ചെയ്യുന്നവരിൽ നിന്നായിരിക്കും വാൽപോയ് നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എന്നും ചിദംബരം പറഞ്ഞു.
ഇത് പൊളിച്ചല്ലോ അനന്യക്കൂട്ടീ..: നടി അനന്യയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു

"ബ്ലോക്ക് കോൺഗ്രസുമായി സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിക്കും, ബ്ലോക്കുമായി ആലോചിക്കാതെ ഒരു തീരുമാനവും എടുക്കില്ല. നിങ്ങൾ നാല് പേരുകൾ ശുപാർശ ചെയ്തിട്ടുണ്ട്, ആ നാലിൽ നിന്ന് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കും," അദ്ദേഹം പറഞ്ഞു. 2017ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായരുന്നു.

എന്നാൽ, കേവലം 13 സീറ്റുകള്‍ മാത്രം നേടിയ ബിജെപി ചില പ്രാദേശിക സംഘടനകളുമായും സ്വതന്ത്ര നിയമസഭാംഗങ്ങളേയും കൂട്ടി സർക്കാർ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ കോണ്ഗ്രസിന്റെ 13 എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപിക്ക് സാധിച്ചു. നിലവില്‍ സംസ്ഥാനത്ത് കോൺഗ്രസിന് നാല് എംഎൽഎമാർ മാത്രമാണുള്ളത്.
കഥ പറയും കണ്ണുകള്‍: ആരാധകർക്കിടയില്‍ തരംഗമായി മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications